കമ്പനി സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടുകളെ ചൂണ്ടിക്കാണിച്ച് മെറ്റ ജീവനക്കാർ സിഇഒ മാർക്ക് സക്കർബർഗിന് തുറന്ന കത്തയച്ചു. പലസ്തീനിൽ മാനുഷിക പ്രതിസന്ധി നേരിടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കുള്ള പിന്തുണ ഇല്ലാതാക്കാനുള്ള കമ്പനിയുടെ സജീവ ശ്രമങ്ങളെ വിമർശിച്ചുകൊണ്ടാണ് ജീവനക്കാർ മാർക്ക് സക്കർബർഗിന് കത്തയച്ചിരിക്കുന്നത്, എന്നാണ് ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. Meta mark zukkerbergഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ കമ്പനി കൈകൊള്ളുന്ന നിലപാടുകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജീവനക്കാർ കഥായാച്ചിട്ടുള്ളത്
ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ കമ്പനി കൈകൊള്ളുന്ന നിലപാടുകളെ കുറിച്ചുള്ള ആശങ്കകൾ ജീവനക്കാർ കത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ, തങ്ങൾ 2023 ഡിസംബർ 19 ന് അയച്ച കത്ത് കമ്പനിയുടെ കമ്മ്യൂണിറ്റി എൻഗേജ്‌മെൻ്റ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ഇല്ലാതാക്കുകയും അവഗണിക്കുകയും ചെയ്തതായും മെറ്റ ജീവനക്കാർ അവകാശപ്പെടുന്നു. അതോടൊപ്പം, ഈ വിഷയത്തെക്കുറിച്ചുള്ള എല്ലാവിധത്തിലുളള ചർച്ചകളും പൂർണമായും കമ്പനിക്കകത്തും പുറത്തും നിരോധിച്ചിരിക്കുകയാണ്. ഇതിനെ തുടർന്നാണ് മെറ്റ സിഇഒയെയും നേതൃത്വത്തെയും അഭിസംബോധന ചെയ്തുകൊണ്ട് ജീവനക്കാർ പുതിയ കത്തയച്ചിട്ടുള്ളത്.
പലസ്തീനിലെ സഹപ്രവർത്തകർക്കും പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങൾക്കുമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകളിലെ തുറന്ന പിന്തുണകൾ സെൻസർഷിപ്പ് നേരിടേണ്ടിവരുന്നത് ആശങ്കാജനകമായ വസ്തുതയാണ്. കൂടാതെ പ്രതിസന്ധി ഘട്ടത്തിൽ ഒരു വശത്തെ മാത്രം പിന്തുണയ്‌ക്കുന്ന കമ്പനി മേധാവികളിൽ നിന്നുള്ള പക്ഷപാതപരമായ പ്രസ്താവനകളെയും ജീവനക്കാർ കത്തിൽ വിമർശിക്കുന്നു. അതോടൊപ്പം സെൻസർഷിപ്പ് പൊതുജനങ്ങളിൽ ആശങ്കയ്ക്കും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുത്തുന്നതിനും കാരണമാകുമെന്നും ജീവനക്കാർ കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട്.
മെറ്റയുടെ നയങ്ങൾ സുരക്ഷിതമല്ലെന്ന് തിരിച്ചറിവുണ്ടായതിനാൽ ചില ജീവനക്കാർ ജോലി ഉപേക്ഷിക്കുകപോലും ചെയ്‌തതായി മുൻ മെറ്റ ജീവനക്കാരൻ പറഞ്ഞു. അതോടപ്പം, പലസ്തീനെ സംബന്ധിച്ചുള്ള എല്ലാവിധ പരാമർശങ്ങളും മെറ്റ പ്ലാറ്റുഫോമുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്ക് സക്കർബർഗ് ഇസ്രയേലിലെ സഹപ്രവർത്തകർക്ക് അനുകൂലമായി പിന്തുണ പ്രകടിപ്പിക്കുകയും ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിക്കുകയും ചെയ്തുവെന്ന് കത്തിൽ പറയുന്നുണ്ട്. ‘ഹമാസിൻ്റെ ഭീകരാക്രമണങ്ങൾ തിന്മയാണ്. നിരപരാധികളായ ജനങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഭീകരാക്രമണങ്ങൾ ദുരിതം മാത്രമാണ് സമ്മാനിച്ചത്. ഇസ്രയേലിലെ ഞങ്ങളുടെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷയിലാണ് എൻ്റെ ശ്രദ്ധ’ , എന്നാണ് മാർക്ക് സക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചത്. കമ്പനിയുടെ ഇത്തരം നീക്കങ്ങൾ മുൻനിർത്തികൊണ്ട് ജീവനക്കാർ മെറ്റയുടെ പക്ഷപാതപരമായ പെരുമാറ്റത്തെ കത്തിൽ ശക്തമായി വിമർശിക്കുന്നുണ്ട്. അതോടൊപ്പം പലസ്തീനിനെതിരായ ആക്രമണങ്ങളെ എന്തുകൊണ്ട് അപലപിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു.
Thank you @Meta. pic.twitter.com/Gkpvi5kG6d
— Israel ישראל 🇮🇱 (@Israel) October 14, 2023
“>
ഗാസ മുനമ്പിൽ ഇസ്രയേലിൻ്റെ തുടർച്ചയായ അധിനിവേശം മൂലം പലസ്തീനിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിൻ്റെയും പശ്ചിമേഷ്യയിലെ സാമ്പത്തിക സാമൂഹിക കമ്മീഷനിൻ്റെയും സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ആശങ്കാജനകമായ വിധത്തിലാണ് പലസ്തീനികൾക്കിടയിൽ ദാരിദ്ര്യം പിടിമുറുക്കുന്നത്.
content summary : Meta employees penned their criticism of the company’s apparent “bias and inequity” in addressing the ongoing Israel-Hamas conflict. mark zukkerbergM e p t c of t c a “b i a t t t o I – H c . M e p t c r o t c s a “b a i” i a t o I -H c . M em em