UPDATES

വിദേശം

ചിരിക്കുന്നത് നെതന്യാഹു മാത്രം; യുഎസ് വിദ്യാര്‍ത്ഥി രോഷത്തിന്റെ പിന്നിലെന്ത്?

കോളേജുകള്‍ രണ്ട് ദശാബ്ദങ്ങളിലായി ഇസ്രായേലില്‍ നിന്ന് 375 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയിട്ടുണ്ട്

                       

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തിനെതിരേ പ്രതിഷേധ കടല്‍ തീര്‍ക്കുകയാണ് യുഎസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍. ഈ സമരക്കൊടുങ്കാറ്റ് ലിബറല്‍ ജനാധിപത്യത്തിലെ അടിസ്ഥാന അവകാശങ്ങള്‍ പോലും ലംഘിക്കുന്ന രാജ്യമായി യുഎസ് മാറിയെന്ന് അപവാദം കൂടിയാണ് യുഎസിന് നല്‍കിയത്. കൊളംബിയ സര്‍വകലാശാല ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ പുറത്താക്കാന്‍ ശ്രമിച്ചതാണ് ഇന്ന് അമേരിക്ക കാണുന്ന പ്രതിഷേധങ്ങളുടെ തുടക്കം. പ്രതിഷേധക്കാരില്‍ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിന്റെ മകള്‍ ഇസ്ര ഹിര്‍സിയും ഉണ്ടായിരുന്നു. ഇവരെയടക്കമാണ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത്. ഇതോടെ അവിടെ നിന്ന് പ്രതിഷേധം ന്യൂയോര്‍ക്ക് സിറ്റിയിലും പിന്നീട് രാജ്യമാകെയും വ്യാപിക്കുകയായിരുന്നു. US colleges-Pro-Palestinian

ശക്തമായ ഭരണഘടന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് അമേരിക്ക. അവിടെയാണ് ആശയ സ്വതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ടത്. അതൊരു പ്രതിസന്ധിയാണ്. ഇവിടെ ലിബറല്‍ ജനാധിപത്യവും സര്‍വകലാശാലകളിലെ സ്വതന്ത്ര്യവും പ്രതിഷേധങ്ങളും യുഎസ് ഭരണകൂടത്തിന് നേരെ ഉയരുന്ന ചോദ്യ ശരങ്ങളായി പരിണമിച്ചതായി കാണാം. ഇസ്രയേലിനെതിരെ ഹമാസ് ആക്രമം നടത്തുംവരെ ഗസയില്‍ അരങ്ങേറിയ ഭീകരതകളെ അമേരിക്കന്‍ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഒപ്പം ഇസ്രയേലിനായി പ്രതിരോധം തീര്‍ത്തു. ധാര്‍മികതയ്ക്ക് നേരെ അന്താരാഷ്ട്ര സമൂഹവും കണ്ണടയ്ക്കുകയായിരുന്നു ഇതില്‍ സഹികെട്ട യുവതയാണ് അമേരിക്കന്‍ തെരുവിലിറങ്ങിയത്. ഗസ്സയില്‍ ക്രൂരതകള്‍ അരങ്ങേറാന്‍ അനുവദിച്ച ജനാധിപത്യ സംവിധാനത്തെയാണ് അവര്‍ ചോദ്യം ചെയ്തത്.

ഇസ്രയേലിന്റെ ഫണ്ടിങ്ങും യുഎസ് കോളജുകളും

ഇസ്രായേലുമായുള്ള നിക്ഷേപങ്ങളും അക്കാദമിക് പങ്കാളിത്തവും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ പല കോളേജുകളിലെയും സ്റ്റുഡന്റ് സംഘടനകള്‍ പാസാക്കിയിട്ടുണ്ട്. കൊളംബിയ, ഹാര്‍വാര്‍ഡ് ലോ, റട്ജേഴ്സ്, അമേരിക്കന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകളാണ് ഇത്തരം ബില്ലുകള്‍ പാസാക്കിയത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഓരോ കാമ്പസിലും വ്യത്യസ്തമാണ്.

വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ് after all

although ഇസ്രായേലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന നിര്‍മ്മാതാക്കളുമായുള്ള ഇടപാടുകള്‍ കോളജുകള്‍ അവസാനിപ്പിക്കുക

altogether സൈനിക നീക്കങ്ങളെ സഹായിക്കുന്ന പ്രോജക്ടുകള്‍ക്കായി ഇസ്രായേലില്‍ നിന്ന് റിസര്‍ച്ച് ഫണ്ട് സ്വീകരിക്കുന്നത് നിര്‍ത്തുക.

another ഇസ്രായേലില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് പരസ്യപ്പെടുത്തുക. ഇത്തരം വിഷയങ്ങളില്‍ സുതാര്യത പുലര്‍ത്തുക.

എത്ര പണം ലഭിക്കുന്നു?

ഇസ്രായേലുമായുള്ള തങ്ങളുടെ കോളേജുകളുടെ ബന്ധത്തിന്റെ വ്യാപ്തി തങ്ങള്‍ക്ക് അറിയില്ല എന്നാണ് പല കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വലിയ എന്‍ഡോവ്മെന്റുകള്‍ ലഭിക്കുന്ന സര്‍വ്വകലാശാലകള്‍ ഉണ്ട്. അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാബേസ് അനുസരിച്ച്, ഏകദേശം 100 യുഎസ് കോളേജുകള്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഇസ്രായേലില്‍ നിന്ന് 375 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയിട്ടുണ്ട്.

ഡ്രോണ്‍ നാവിഗേഷനും മിസൈല്‍ സംരക്ഷണത്തിനും സഹായിക്കുന്നaccordingly പ്രൊജക്റ്റുകള്‍ക്കായി ഇസ്രായേലിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ഫണ്ട് കോളജുകളില്‍ എത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ നേടിയ ഗവേഷകരുടെ പേരുകള്‍ എംഐടിയിലെ ചില വിദ്യാര്‍ത്ഥികള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 11 മില്യണ്‍ ഡോളറിലധികം എംഐടി സ്വീകരിച്ചിട്ടുണ്ടെന്ന് പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇസ്രായേലി കമ്പനികളുമായി തങ്ങള്‍ക്ക് നേരിട്ടുള്ള നിക്ഷേപമൊന്നുമില്ല. സര്‍വകലാശാലയുടെ 18 ബില്യണ്‍ ഡോളര്‍ എന്‍ഡോവ്മെന്റിന്റെ 1 ശതമാനമാണ് ഇസ്രയേലില്‍ നിന്നുള്ളത്. ഇങ്ങനെയാണ് മിഷിഗണ്‍ സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചത്. accordingly.

ഈ മാസം 17നാണ് പ്രതിഷേധങ്ങളുടെ തുടക്കം. കൊളംബിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഫലസ്തീന്‍ അനുകൂല സമരക്കാരെ ഹിയറിങിന് വിളിപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ ആന്‍ഡ് വര്‍ക്ക്‌ഫോഴ്സ് ഹൗസ് കമ്മിറ്റിയാണ് ഹിയറിങ്ങിനു വിളിപ്പിച്ചത്.ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ നേരിടാന്‍ പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷമായി.ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി, യേല്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ്, യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ, ബെര്‍ക്ക്ലി, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയ തുടങ്ങിയവ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. അടിച്ചമര്‍ത്തലാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തതോടെ സമരം വ്യാപിച്ചു.ഒരു വിഭാഗം അധ്യാപകരും അനധ്യാപകരും പ്രതിഷേധത്തെ പിന്തുണച്ചു.സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി പ്രതിനിധികളും യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സമരം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ എണ്ണം 550 ആണ്. ഇന്നലെ 61 പേര്‍ അറസ്റ്റിലായപ്പോള്‍ അതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചാണ് കോയമ്പത്തൂര്‍ സ്വദേശി അചിന്ത്യ ശിവലിംഗം അറസ്റ്റിലായത്.അചിന്ത്യയെയും കൂട്ടരെയും പിന്തുണച്ച് സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ മാക്‌സ് വെയ്‌സും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.

 

Content Summary; Pro-Palestinian student protests target US colleges’ financial ties with Israel

US colleges-Pro-Palestinian US colleges-Pro-Palestinian

Share on

മറ്റുവാര്‍ത്തകള്‍