UPDATES

വിദേശം

ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിലെ പ്രധാന ‘തടസ്സം’ നെതന്യാഹു

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നെതന്യാഹു പുറത്ത് പോകണമെന്ന് ഇസ്രായേലി പ്രതിഷേധം

                       

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ വ്യാപക പ്രതിഷേധം. ഇസ്രയേലിലുടനീളമുള്ള പതിനായിരക്കണക്കിന് ജനങ്ങൾ ഇസ്രയേലി സർക്കാരിനെതിരെ പ്രതിഷേധിക്കുകയും ബഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആറ് മാസത്തിലധികമായി ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് 30 ശനിയാഴ്ച ടെൽ അവീവ്, ജറുസലേം, ഹൈഫ, ബിയർ ഷെവ, സിസേറിയ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരെത്തിയത്. കൂടാതെ ബഞ്ചമിന്‍ നെതന്യാഹുവിനെ തടസം എന്ന് മുദ്ര കുത്തുകയും, നെതന്യാഹു അധികാരത്തിൽ നിന്ന് ഇറങ്ങുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ലിറിയും ബന്ധകളാക്കപ്പെട്ട മറ്റുള്ളവരും എന്താണ് അനുഭവിക്കുന്നത് എന്ന ചിന്തയുണർത്തുന്ന ഭയം നിമിത്തം തൻ ഞാൻ ഉറങ്ങിയിട്ട് 176 ദിവസമായെന്നാണ്, ഗാസയിൽ തടവിലാക്കപ്പെട്ട ലിറി അൽബാഗിൻ്റെ മാതാവായ ഷിറ അൽബാഗ് പറയുന്നത്.

മാർച്ച് 31 ഞായറാഴ്ച വൈകുന്നേരം നടന്ന പത്രസമ്മേളനത്തിൽ, ഗാസയിലെ ജനസംഖ്യയുടെ പകുതിയും അഭയം പ്രാപിച്ചിരിക്കുന്ന റഫയ്‌ക്കെതിരായ ആക്രമണവുമായി ഇസ്രായേൽ മുന്നോട്ട് പോകുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. മനുഷ്യത്വത്തിന്റെ പേരിൽ റഫാ ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു.

‘അവർക്ക് അധിക കാലം പിടിച്ച് നിൽക്കാൻ സാധിക്കില്ല, കാരണം അവിടെ നടക്കുന്നതിനെ അതിജീവിക്കുക അത്ര എളുപ്പമല്ല’ എന്നാണ് ഏകദേശം രണ്ട് മാസം മുമ്പ് മോചിപ്പിക്കപ്പെട്ട റാസ് ബെൻ-അമി പറയുന്നത്.

യുദ്ധത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ, ഇസ്രയേലും ഹമാസും തമ്മിലുള്ള സന്ധി ചർച്ചകൾ കെയ്‌റോയിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി രഹസ്യാന്വേഷണ സേവനങ്ങളുമായി ബന്ധമുള്ള ഈജിപ്ഷ്യൻ ടിവി സ്റ്റേഷനായ അൽ-ഖഹേറ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഹമാസ് ഉദ്യോഗസ്ഥൻ ഏജൻസി ഫ്രാൻസ്-പ്രസ്സിനോട് പറഞ്ഞിരുന്നു.

മധ്യ ഗാസയിലെ ആശുപത്രിയുടെ മുൻവശത്ത് സ്ഥിതിചെയ്യുന്ന ടെൻ്റ് ക്യാമ്പിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെടുകയും സമീപത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 32,782 പലസ്തീനികൾ കൊല്ലപ്പെട്ടതായും 77 പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രികളിലെത്തിച്ചതായും ഗാസയുടെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

2023 ഒക്ടോബറിൽ തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേരുടെ മരണപെട്ടതോടെയാണ് ഇസ്രയേൽ – ഗാസ യുദ്ധത്തിന് തുടക്കമിട്ടത്. ഹമാസ് ഇസ്രയേലിൽ നിന്ന് 250 ഓളം പേരെ തട്ടിക്കൊണ്ടുപോയതായും. ഇതിൽ 130 പേർ ഇപ്പോഴും ഗാസയിൽ അവശേഷിക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ വിശ്വസിക്കുന്നത്, ഇവരിൽ 34 പേർ മരണപെട്ടെന്നും കരുതപ്പെടുന്നു.

സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനും നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ആയിരക്കണക്കിന് ജനങ്ങളാണ് മാർച്ച് 31 ഞായറാഴ്ച ജറുസലേമിലെ നെസെറ്റിന് മുന്നിൽ തടിച്ചുകൂടിയത്.

സർക്കാർ വിഷയത്തിൽ പരാജയപ്പെടുകയാണെന്ന തിരിച്ചറിവുണ്ടായത് കൊണ്ടാണ് ജനങ്ങൾ പ്രതിഷേധിക്കാൻ ഇറങ്ങിയതെന്നാണ് പ്രകടനത്തിൽ പങ്കെടുത്ത മധ്യ-ഇടത് ലേബർ പാർട്ടിയുടെ നെസെറ്റ് (എംകെ) അംഗം നാമ ലാസിമി പറയുന്നത്.’ഒക്‌ടോബർ 7 ന് ശേഷം ഇസ്രയേൽ ജനത വളരെ സങ്കടത്തിലും വേദനയിലും ആയിരുന്നു, അതുകൊണ്ടാണ് പ്രതിഷേധത്തിന് ഇത്രയും കാലതാമസം എടുത്തത്, മറ്റൊരു വഴിയും അവരുടെ മുന്നിലില്ല. ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ പ്രവർത്തിക്കുന്നില്ലെന്നും. സാമ്പത്തികമായും നയതത്രപരമായും സുരക്ഷാ നടപടികളിലും വേണ്ടത്ര ശ്രദ്ധ ഇസ്രയേലി സർക്കാർ സർക്കാർ നൽകുന്നില്ലെന്ന് മനസ്സലാക്കിയതിനാലാണ് ജനങ്ങൾ പ്രതിഷേധവുമായി പുറത്തിറങ്ങിയത്’ എന്നും നാമ ലാസിമി പറയുന്നു.

“ നീണ്ട 176 ദിവസങ്ങൾക്ക് ശേഷവും ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവർക്ക് വേണ്ടി നിങ്ങൾ ഒന്നും ചെയ്തതിനാൽ അവരുടെ മോചനത്തിന് തടസ്സം നിങ്ങളാണ് . ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ചു വരവിനും ഇടയിൽ നിൽക്കുന്നത് പ്രധാനമന്ത്രി നെതന്യാഹുവാണ്. നിങ്ങളെ ഉടനടി അധികാരത്തിൽ നിന്ന് താഴെയിറക്കിയില്ലെങ്കിൽ ഞങ്ങളുടെ പ്രിയപ്പെട്ടവരെ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഇസ്രയേലിൽ സംസ്കരിക്കാനുള്ള ശവശരീരങ്ങളായി അവരെ ഞങ്ങൾക്ക് വേണ്ട.” എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

പ്രകടനങ്ങളിൽ പങ്കെടുത്ത പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും 16 പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. 500 ലതികം സൈനികർ കൊല്ലപ്പെട്ട ഗാസയിൽ ഇസ്രയേലിൻ്റെ സായുധ സേന ഏകദേശം ആറു മാസത്തോളമായി യുദ്ധം തുടരുകയാണ്. തീവ്ര ഓർത്തഡോക്സ് പാർട്ടികൾ സർക്കാർ വിടുകയാണെങ്കിൽ, രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ നിർബന്ധിതമാകും, കൂടാതെ തെരഞ്ഞെടുപ്പിൽ നെതന്യാഹു പിന്നിലാകുകയും ചെയ്യും.

അൾട്രാ ഓർത്തഡോക്സ് ഹരേദി ജൂതന്മാർക്ക് സൈനിക സേവന പ്രായം 26 ൽ നിന്ന് 35 ആയി ഉയർത്തി ഇളവുനൽകുന്ന ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. സൈന്യത്തിൽ ചേരുന്നതിൽ വീഴ്ച വരുത്തുന്ന ഹരേദി വിഭാഗത്തിലുള്ള പുരുഷന്മാർക്ക് ക്രിമിനൽ ഉപരോധം നേരിടുന്നതിൽനിന്നും പുതിയ നിയമം ഇളവ് വ്യവവസ്ഥ ചെയ്യുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍