UPDATES

ചൈനീസ് ബന്ധം ആരോപിച്ച് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതായും വിവരം

                       

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും, മുംബൈ അടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡുകള്‍ നടക്കുന്നു. ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമം ചൈനീസ് ഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തിന്റെ പുറത്താണ് റെയ്ഡ്. കൃത്യമായി രേഖകള്‍ ഹാജരാക്കാന്‍ സ്ഥാപനത്തിന് സാധിച്ചിരുന്നില്ലെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും(ഇഡി) ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു മാധ്യമസ്ഥാപനം എന്നും ഇപ്പോള്‍ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.

35 ഇടങ്ങളിലായി റെയ്ഡ് നടക്കുന്നതായി വിവരം. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട ഏഴ് ജേര്‍ണലിസ്റ്റുകളുടെ വീടുകളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന റൈഡില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ഫോണും ലാപ് ടോപ്പുകളും പിടിച്ചെടുത്തതായാണ് വിവരം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം രാജ്യത്ത് നടത്തുവാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം പോളിയോഗം എം എ ബേബി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി പ്രസ് ക്ലബ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലേക്ക് ഔദ്യോഗിക വസതിയില്‍ ന്യൂസ് ക്ലിക്കിലെ ഒരു ഡിസൈനര്‍ താമസിക്കുന്നുണ്ട് എന്ന കാരണം പറഞ്ഞു അവിടെയും റെയ്ഡുകള്‍ നടക്കുന്നതായി വിവരമുണ്ട്.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ നേരെയാണ് ഇത്തരത്തില്‍ റീഡുകള്‍ നടക്കുന്നത് എന്നാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഭരണ കര്‍ത്താക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ക്ക് നേരെ ഇത്തരം നടപടികള്‍ കാലങ്ങളായി നടന്നു വരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനേയും അതിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയേയും വിമര്‍ശിക്കുന്നവരുടെ വായ് മൂടിക്കെട്ടുവാനും, ഭയപ്പെടുത്തുവാനുമുള്ള ശ്രമമാണ് നടക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇത്തരം നടപടികള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഡല്‍ഹിയില്‍ പ്രസ്താവിച്ചു. സംഭവത്തില്‍ ഡെല്‍ഹി പ്രസ് ക്ലബ്ബും പത്രപ്രവര്‍ത്തക യൂണിയനും അപലപിക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹിയിലും മറ്റു പ്രദേശങ്ങളിലും നടക്കുന്ന മാധ്യമ വേട്ടയെ ആശങ്കയോടെയാണ് കാണുന്നതെന്ന് കേരള മീഡിയ ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.

 

Share on

മറ്റുവാര്‍ത്തകള്‍