Continue reading “ജി 20; ഡല്‍ഹി പ്രഖ്യാപനങ്ങളും മാധ്യമ വിചാരങ്ങളും”

" /> Continue reading “ജി 20; ഡല്‍ഹി പ്രഖ്യാപനങ്ങളും മാധ്യമ വിചാരങ്ങളും”

"> Continue reading “ജി 20; ഡല്‍ഹി പ്രഖ്യാപനങ്ങളും മാധ്യമ വിചാരങ്ങളും”

">

UPDATES

ജി 20; ഡല്‍ഹി പ്രഖ്യാപനങ്ങളും മാധ്യമ വിചാരങ്ങളും

                       

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ലോക രാജ്യങ്ങളിലെ മാധ്യമങ്ങളുടെ വന്‍ പട തന്നെ എത്തിയിരിക്കുന്നു. രണ്ടായിരത്തിലേറെ പേര്‍ വിദേശ മാധ്യമങ്ങളില്‍ നിന്നും ഏതാണ്ട് മൂവായിരത്തിലേറെ പേര്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നും ജി 20 ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ക്കായി പ്രകൃതി മൈതാനിലെ പ്രത്യേക മാധ്യമ സെന്ററില്‍ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ലോകരാജ്യങ്ങളിലെ പല നേതാക്കളും വന്നപ്പോള്‍ അവരോടൊപ്പം ഇരുപതില്‍ കുറയാത്ത മാധ്യമപ്രവര്‍ത്ത സംഘവുമുണ്ടായിരുന്നു. ലോക നേതാക്കളോടൊപ്പം എത്താത്ത ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. റഷ്യയില്‍ നിന്നും 150 മാധ്യമപ്രവര്‍ത്തകരാണ് റിപ്പോര്‍ട്ട് ചെയ്യുവാനായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയില്‍ നിന്ന് അന്‍പതിലേറെ മാധ്യമപ്രവര്‍ത്തകരാണ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയിരിക്കുന്നത്.

ജി 20 പോലെയുള്ള അന്തര്‍ദേശീയ ഉച്ചകോടികളില്‍ ആതിഥേയ രാജ്യത്തിന്റെ തലവന്‍ സാധാരണഗതിയില്‍ മാധ്യമങ്ങളോട് സംവദിക്കാറുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ലോകമാധ്യമങ്ങളോട് സംസാരിക്കുവാനായി വിദേശകാര്യ മന്ത്രിയും ധനകാര്യ മന്ത്രിയും ആണ് വന്നതെന്ന് ആരോപണം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനൊപ്പം വന്ന മാധ്യമ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ പോകുവാനുള്ള അനുമതി ലഭിച്ചില്ല എന്നുള്ള മറ്റൊരാരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. സാധാരണഗതിയില്‍ ലോക നേതാക്കളോടൊപ്പം വരുന്ന മാധ്യമപ്രവര്‍ത്തകര്‍ നേതാക്കള്‍ പോകുന്നിടത്തെല്ലാം പ്രവേശിക്കുകയും അവര്‍ കാണുന്ന മറ്റു നേതാക്കളോടൊപ്പം ഉള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നത് പതിവാണ്.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോകമാധ്യമങ്ങളുടെ പ്രവര്‍ത്തനം കണ്ടു മനസ്സിലാക്കുക എന്നുള്ളത് തന്നെ വലിയ അറിവായി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിരിക്കുന്ന ഭക്ഷണശാലയില്‍ സസ്യാഹാരങ്ങള്‍ മാത്രം വിതരണം ചെയ്യുന്നതില്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ തൃപ്തരല്ല. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ക്കാണ് അവിടെ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എന്നുള്ള വിമര്‍ശനം അവര്‍ക്കുണ്ട്. ഇതിനിടയില്‍ ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ പെയ്യുന്ന മഴ വില്ലനായി വന്നിരിക്കുകയാണ്. മാധ്യമ കേന്ദ്രത്തിന്റെ ഇടനാഴിയിലും അകത്തും മഴവെള്ളം കയറിയത് സംഘാടകരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മാധ്യമ കേന്ദ്രത്തിന്റെ അകത്തും പുറത്തും മഴവെള്ളം നീക്കം ചെയ്യുന്നതിനുള്ള ശ്രമം പുലര്‍ച്ചെ തന്നെ തുടങ്ങി കഴിഞ്ഞു.

ജി 20യും ഡല്‍ഹി പ്രഖ്യാപനവും
ജി20 ഉച്ചകോടിയില്‍ ഡല്‍ഹി പ്രഖ്യാപനം ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. യുദ്ധത്തിനെതിരെ സംസാരിക്കുന്ന പ്രമേയത്തില്‍ റഷ്യയെ പേരെടുത്ത് പരാമര്‍ശിക്കാതെയുള്ള പ്രഖ്യാപനം വിമര്‍ശനത്തിന് വഴി വച്ചിട്ടുണ്ട്. റഷ്യ യുക്രെയ്‌നെതിരേ നടത്തിയ യുദ്ധത്തെ അപലപിക്കാന്‍ ജി 20യില്‍ പങ്കെടുക്കുന്ന നേതാക്കള്‍ നേരിട്ട് തയ്യാറായില്ല എന്നുള്ളത് ശ്രദ്ധേയമായി. റഷ്യയെ പ്രതിക്കൂട്ടില്‍ ആക്കാതെ നടത്തിയ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. റഷ്യയുടെ പേരെടുത്ത് പറയാതെ നടത്തിയ പ്രസ്താവന ഒരുതരത്തില്‍ റഷ്യയ്ക്ക് ലഭിച്ച നേട്ടമായി തന്നെ പരിഗണിക്കണം.

വ്യക്തിപരമായും മതചിഹ്നങ്ങള്‍ക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കും നേരെയുള്ള മത വിദ്വേഷപരമായ നടപടികളെ ശക്തമായി അപലപിക്കുന്ന പ്രമേയം ഉണ്ടായി എന്നുള്ളത് ആരോഗ്യകപരമായ നീക്കമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ജനങ്ങളില്‍ ആശങ്ക ഉളവാക്കുന്ന ഒന്നാണ്. പ്രമേയത്തില്‍ പറയുന്നതിന്റെ ഘടകവിരുദ്ധമായ കാര്യങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത് എന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. ഒരു വിഭാഗം ജനതയെ ഒറ്റപ്പെടുത്തി കൊണ്ടുള്ള നീക്കങ്ങള്‍ രാജ്യത്താകമാനവും നടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ കടല്‍ മാര്‍ഗ്ഗമുള്ള പുതിയ കോറിഡോര്‍ നിര്‍മ്മിക്കും എന്നുള്ള പ്രഖ്യാപനം രാജ്യത്ത് ഏറെ വികസനം വിളിച്ചു വരുത്തുന്ന ഒന്നാണ്. കോറിഡോറില്‍ ചൈനയെ ഒഴിവാക്കി എന്നുള്ളത് ശ്രദ്ധേയവുമാണ്. ഇന്ത്യയില്‍ നിന്ന് കടല്‍ മാര്‍ഗം ഗള്‍ഫ് രാജ്യങ്ങളിലേക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും അവിടെ നിന്ന് തീവണ്ടി മാര്‍ഗം യൂറോപ്പിലേക്കും ചരക്ക് ഗതാഗതം സാധ്യമാക്കുക എന്നതാണ് പദ്ധതി. പുതിയ ഇടനാഴി ഇന്ത്യയ്ക്ക് വ്യവസായ രംഗത്ത് വലിയ വളര്‍ച്ച ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍