UPDATES

ശിരോവസ്ത്രം നീക്കി മുഖ പരിശോധന; ബിജെപി സ്ഥാനാർത്ഥിയുടെ മുസ്ലിം വിദ്വേഷ ‘നയ’ങ്ങൾ

തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

                       

രാജ്യത്തുടനീളമുള്ള എൻ ഡി എ നേതൃത്വം തെരെഞ്ഞെടുപ്പ് പ്രചരണവേളയിലും അതിനുശേഷവും മുന്നോട്ടുവച്ച കൃത്യമായ രാഷ്ട്രീയം മുസ്ലിം വിദ്വേഷമായിരുന്നു. രാജസ്ഥാനിൽ നടത്തിയ തെരെഞ്ഞെടുപ്പ് പ്രസംഗത്തിൽ പ്രധാനമന്ത്രി വീണ്ടും വീണ്ടും വരെ മുഴച്ചു നിന്നതും മുസ്ലിം വിരുദ്ധതായിരുന്നു. നേതൃത്വവും, സ്ഥാർനാർത്ഥികളും നടത്തുന്ന വിദ്വേഷ പ്രചരണവും പ്രവർത്തികളും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. ദി കേരള സ്റ്റോറി എന്ന സിനിമയിലൂടെ കേരളത്തിൽ നടന്ന സംഭവവികാസങ്ങൾ മലയാളികൾ മറക്കാനിടിയില്ല. muslim hate 

മെയ് 13 തിങ്കളാഴ്ച്ചയാണ് ഹൈദരാബാദിലെ പോളിംഗ് ബൂത്തിൽ വെച്ച് ബിജെപി ലോക്‌സഭ സ്ഥാനാർത്ഥി കെ മാധവി ലതക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിച്ചിരിക്കുകയാണ് അസദുദ്ദീൻ ഒവൈസി. ഹിജാബ് ധരിച്ചത്തെത്തിയ വോട്ടർമാരുടെ ശിരോവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.

സ്ത്രീകളോട് ശിരോവസ്ത്രം ഉയർത്താൻ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നത്. അമൃത വിദ്യാലയത്തിൽ സ്വന്തം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നിരവധി പോളിംഗ് ബൂത്തുകൾ സന്ദർശിച്ച ലത, അസംപൂരിലെ ഒരു പോളിംഗ് ബൂത്തിൽ എത്തുകയും, അവിടെ വോട്ടുചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി പരിശോധിക്കാൻ തുടങ്ങിയാതായും വീഡിയോയിൽ കാണാം. തുടർന്നാണ് അവരോട് ശിരവസ്ത്രം ഉയർത്താൻ ആവശ്യപെടുന്നതും, അവർ അനുസരിക്കുന്നതും, അത് തുടരുന്നതും വീഡിയോയിൽ കാണാൻ കഴിയും. ഇതാദ്യമായല്ല ലത തന്റെ മുസ്ലിം വിരുദ്ധത പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ മാസം നടന്ന രാമനവമി റാലിക്കിടെ ഒരു മുസ്ലിം പള്ളിയുടെ ദിശയിലേക്ക് പ്രതീകത്മകമായി അമ്പ് അയക്കുന്ന വീഡിയോ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ രേഖപ്പെടുത്തുന്ന വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഇന്ത്യാ ഹേറ്റ് ലാബ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 2023-ൽ, മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള 668 ഡോക്യുമെൻ്റഡ് വിദ്വേഷ പ്രസംഗ സംഭവങ്ങൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിരുന്നു. 2023-ൻ്റെ ആദ്യ പകുതിയിൽ 255 സംഭവങ്ങൾ നടന്നപ്പോൾ, വർഷത്തിൻ്റെ രണ്ടാം പകുതിയിൽ 413 ആയി ഉയർന്നു, അതായത് 62% വർദ്ധനവാണുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇതിന് ആക്കം കൂടിയിരിക്കുകയാണ്. ഇലക്ടറൽ ബോണ്ട് പോലുള്ള അതിഗൗരവ വിഷയങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം നിലപാടുകൾ എന്ന വിമർശനവും ശക്തമാകുന്നുണ്ട്.  muslim hate 

English summary; BJP Hyderabad candidate Madhavi Latha seen asking burqa-clad women to lift veil at voting booth; FIR filed

Share on

മറ്റുവാര്‍ത്തകള്‍