നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 03-10-2023 ന് അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ തീവ്രത 4.6 ആണ്. ഡല്‍ഹിയിലും മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് അനുഭവപ്പെട്ട ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 5 കിലോമീറ്റര്‍ താഴെയാണ് ഉണ്ടായിരിക്കുന്നത്.
വ്യക്തമായ ഭൂമികുലുക്കമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഡല്‍ഹി നിവാസികള്‍ പറയുന്നു. നേപ്പാള്‍ ചൈന അതിര്‍ത്തിയാണ് ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം എന്നും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ശക്തമായി അനുഭവപെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. , ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം വീടുകളില്‍ നിന്ന് പുറത്തേക് ഓടി രക്ഷപെടുകയായിരുന്നു. 40 സെക്കന്‍ഡ് ഓളം നീണ്ടുനിന്ന ഭൂമി കുലുക്കത്തെ ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്. രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.