UPDATES

വിദേശം

അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നും ‘ ശവക്കുഴിയിലെ കൊള്ളമുതലുകള്‍’ ഒഴിവാക്കുന്നു

മ്യൂസിയത്തിന്റെ ധാര്‍മികതയും അവരുടെ പ്രവര്‍ത്തികളുടെ നിയമസാധുതയും ചോദ്യം ചെയ്യപ്പെടുകയാണ്‌

                       

അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രദര്‍ശനത്തില്‍ നിന്നും മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനം. ഏകദേശം 12,000 പരം മനുഷ്യ ഭൗതികാവശിഷ്ടങ്ങള്‍ എടുത്തുമാറ്റാനാണ് തീരുമാനം. വംശീയമായ അവകാശം ഉന്നയിക്കപ്പെടുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ തിരികെ നല്‍കും. തദ്ദേശീയരുടെയും കറുത്തവര്‍ഗ്ഗക്കാരുടെയും ശവക്കുഴികള്‍ കൊള്ളയടിച്ചു ശേഖരിച്ച ഭൗതികാവശിഷ്ടങ്ങളാണ് ഇതെല്ലാമെന്നാണ് വിമര്‍ശനം.

ഇപ്പോള്‍ പൊതു പ്രദര്‍ശനത്തിനുവച്ചിട്ടുള്ള എല്ലാ മനുഷ്യാസ്ഥികളും നീക്കം ചെയ്യാനും, അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് മ്യൂസിയത്തിന്റെ പുതിയ നയം. അതോടൊപ്പം അവശിഷ്ടങ്ങളുടെ ഉത്ഭവവും ഐഡന്റിറ്റിയും നിര്‍ണയിക്കാന്‍ നരവംശ ശാസ്ത്രജ്ഞര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും അറിയിച്ചു. ഇപ്പോള്‍ മ്യൂസിയം മനുഷ്യാസ്ഥികളുടെ ശേഖരണത്തിന് പിന്നിലെ നിയമ സാധുതയെയും ധാര്‍മ്മികതയെയും കുറിച്ച് ചോദ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.

‘നിലവില്‍ ഇവിടെ ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതിനാണ് പ്രസക്തി. കഴിയുന്നത്ര ഉത്തരങ്ങള്‍ കണ്ടത്താനായുള്ള ശ്രമത്തിലാണ്. അതില്ലാതെ മുന്നോട്ടു പോകല്‍ പ്രയാസമാണ്’; മ്യൂസിയം പ്രസിഡന്റ് ഷാന്‍ എം ഡെക്കാറ്റര്‍ പറഞ്ഞു.

നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം തങ്ങള്‍ ശേഖരിച്ച അവശിഷ്ടങ്ങളെക്കുറിച്ച് യൂജെനിക്‌സ് പോലെയുള്ള അപകീര്‍ത്തിപ്പെടുത്തക്ക രീതിയിലുള്ള ശാസ്ത്ര സിദ്ധാന്തങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശന വിധേയമായിട്ടുണ്ട്. ശേഖരിച്ച അവശിഷ്ടങ്ങള്‍ സൂക്ഷ്മപരിശോധന അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം.

മനുഷ്യാവശിഷ്ടങ്ങളുടെ ശേഖരണം നടത്തിയത് വളരെ അസന്തുലിതമായ ഒരവസ്ഥയിലാണ്. കൂടാതെ, 19-ഉം 20-ഉം നൂറ്റാണ്ടുകളിലെ പല ഗവേഷകരും വൈറ്റ് സുപ്രിമസിയില്‍ വേരൂന്നിയ വികലമായ ശാസ്ത്ര അജണ്ടകള്‍ മെനെഞ്ഞുടുക്കാന്‍ ഇത്തരം രേഖകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വംശീയ ശ്രേണി തിരിച്ചറിയാനും ശാരീരിക വ്യതാസങ്ങള്‍ തിരിച്ചറിയാനും സഹായിക്കുന്നവ.

നിലവില്‍ ന്യൂയോര്‍ക്ക് മ്യൂസിയത്തിന്റെ ശേഖരത്തില്‍ 2,200 തദ്ദേശീയരായ അമേരിക്കക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉണ്ട്. അവയെല്ലാം തന്നെ
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അംഗീകരിച്ച ഒരു ഫെഡറല്‍ നിയമപ്രകാരം അതിന്റെ പിന്‍ഗാമികളിലേക്ക് തിരിച്ചയക്കപ്പടും. ഇതിനു മുന്നോടിയായി
മ്യൂസിയം 1,000 ആളുകളുടെ അവശിഷ്ടങ്ങള്‍ നാട്ടിലേക്ക് അയച്ചു കഴിഞ്ഞു. ബാക്കിയുള്ളവയുടെ വിവരങ്ങളെ പറ്റി ഗവേഷണം നടന്നു വരികയാണ്. എന്നാല്‍ ഗവഷേണത്തിന്റെ മെല്ലെ പോക്കിനെ സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മ്യൂസിയത്തില്‍ ഗവേഷണ ജോലിയില്‍ ഏര്‍പ്പെട്ട മൂന്ന് ആളുകളാണുള്ളത്. എന്നിരുന്നാലും കൂടുതല്‍ വേഗതയില്‍ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഷാന്‍ എം ഡെക്കാറ്റര്‍ ജീവനക്കാര്‍ക്കയച്ച കത്തില്‍ പറയുന്നു.

രണ്ടാമത്തെ പ്രശനം എന്തെന്നാല്‍, 1903-ല്‍ അടിമകളാക്കിയ ആളുകള്‍ക്കുള്ള മാന്‍ഹട്ടന്‍ സെമിത്തേരിയില്‍ നിന്ന് കുഴിച്ചെടുത്ത പ്രായപൂര്‍ത്തിയായ അഞ്ച് കറുത്ത വര്‍ഗക്കാരുടെ എല്ലുകളാണ്. ‘മെഡിക്കല്‍ കളക്ഷന്‍’ എന്നറിയപ്പെടുന്ന മൂന്നാമത്തെ സെറ്റില്‍, 1940-കളില്‍ മരണമടഞ്ഞ 400 ദരിദ്രരായ ന്യൂയോര്‍ക്കുകാരുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നു, അവരുടെ മൃതദേഹങ്ങള്‍ ആദ്യം മെഡിക്കല്‍ സ്‌കൂളുകള്‍ക്ക് നല്‍കി. നിയമപ്രകാരം അനുവദനീയമല്ലാത്ത മാര്‍ഗത്തിലൂടെയാണ് സ്‌കൂളുകള്‍ അവ മ്യൂസിയത്തിലേക്ക് മാറ്റിയതെന്നാണ് നിയമപണ്ഡിതരുടെ അഭിപ്രായം.

അടിമകളാക്കപ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള സെമിത്തേരിയെ ദുരുപയോഗപ്പെടുത്തിയതിനെ കുറിച്ച് ഡെക്കാറ്റര്‍ ജീവനക്കാര്‍ക്കുള്ള കത്തില്‍ ചര്‍ച്ച ചെയ്തു. സെമിത്തേരി കൊളോണിയല്‍ കാലഘട്ടത്തിലുള്ളതാണ്, ഇന്‍വുഡിന്റെ അടുത്ത പ്രദേശമായ അപ്പര്‍ മാന്‍ഹട്ടന്റെ നിര്‍മാണ സമയത്ത് കുഴിച്ചെടുത്തതാണ് മനുഷ്യാവശിഷ്ടങ്ങള്‍. ആ സമയത്തെടുത്ത ഫോട്ടോയില്‍ കണ്ടെടുത്ത അസ്ഥികളിലെ തലയോട്ടി ഉപയോഗിച്ച് ഒരു പിരമിഡ് ഉണ്ടാക്കി വച്ചിരുന്നു. ഇതേ സെമിത്തേരിക്ക് ചുറ്റും ചരിത്രകാരന്മാര്‍ വീണ്ടും ഗവേഷണം ആരംഭിച്ചപ്പോഴാണ് ഈ പ്രശനം ഉയര്‍ന്നു വന്നത്. അടക്കം ചെയ്തിരിക്കുന്ന ആളുകളുടെ മ്യൂസിയത്തില്‍ സൂക്ഷിഷിച്ചിരിക്കുന്ന രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ഏതെല്ലാം അവരുടെ സ്വദേശത്തേക്ക് അയക്കണമെന്ന് എനിക്ക് തോന്നി. ചരിത്രകാരന്മാരില്‍ ഒരാളായ കോള്‍ തോംസണ്‍ പറഞ്ഞു

മുന്‍ സെമിത്തേരിക്ക് ചുറ്റുമുള്ള പ്രദേശം പ്രാദേശിക ചരിത്രകാരന്മാര്‍ ഗവേഷണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവശിഷ്ടങ്ങളുടെ പ്രശ്‌നം അടുത്തിടെ വീണ്ടും ഉയര്‍ന്നുവന്നു. അവര്‍ അവിടെ അടക്കം ചെയ്തിരിക്കുന്ന ആളുകളുടെ ചരിത്രത്തിലേക്ക് നോക്കുകയും അവരുടെ അവശിഷ്ടങ്ങള്‍ മ്യൂസിയത്തിന്റെ കൈവശമുള്ള രേഖകളില്‍ സൂക്ഷിക്കുകയും ചെയ്തു. ”എല്ലുകള്‍ സ്വദേശത്തേക്ക് കൊണ്ടുപോകണമെന്ന് എനിക്ക് തോന്നി,” ചരിത്രകാരന്മാരില്‍ ഒരാളായ കോള്‍ തോംസണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എസ്എംഎ സംരക്ഷിക്കുന്നതിനുള്ള നിയമം കോണ്‍ഗ്രസ് പാസ്സാക്കിയെങ്കിലും, നിലവില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ അവശിഷ്ടങ്ങള്‍ തിരികെ നല്‍കുന്നതിന് നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും തന്നെയില്ല. ഈ വര്‍ഷം, ഫിലാഡല്‍ഫിയയിലെ പെന്‍ മ്യൂസിയത്തിന് മുമ്പ് അടിമകളായിരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരായിരുന്ന 20 വ്യക്തികളുടെ തലയോട്ടികള്‍ അടക്കം ചെയ്യാനുള്ള കോടതി അനുമതി ലഭിച്ചിരുന്നു.

അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ മറ്റ് 100-ലധികം കറുത്തവര്‍ഗ്ഗക്കാരുടെ അവശിഷ്ടങ്ങളുണ്ട്. അതില്‍ 60 എണ്ണം 1940 കളുടെ അവസാനത്തില്‍ മെഡിക്കല്‍ സ്‌കൂളുകളില്‍ നിന്ന് മ്യൂസിയത്തിലേക്ക് മാറ്റിയ 400 ന്യൂയോര്‍ക്കുകാരുടെ മെഡിക്കല്‍ ശേഖരത്തിന്റെ ഭാഗമായിട്ടുള്ളതാണ്.

രോഗികളായവരും ഒറ്റപെട്ടവരും ദരിദ്രരുമായ വലിയൊരു വിഭാഗം ന്യൂയോര്‍ക്കുകാരുടെ അവകാശികള്‍ ഏറ്റെടുക്കാതെ മൃതദേഹാവശിഷ്ടങ്ങള്‍ പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ സ്‌കൂളുകളിലേക്ക് മാറ്റി. ആവശ്യം കഴിഞ്ഞപ്പോള്‍ പക്ഷെ അടക്കം ചെയ്യാതെ മ്യൂസിയത്തിന് കൈമാറുകയാണ് ഉണ്ടായത്. അന്നുമുതല്‍ അവരുടെ വിധി തീര്‍പ്പിക്കാനാവാതെ അവര്‍ അവിടെത്തന്നെ തുടരുന്നു.

”യൂജെനിക്സ് (20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനപ്രീതി നേടിയ ‘വംശീയ അഭിവൃദ്ധിപ്പെടുത്തല്‍’, ‘പ്ലാന്‍ഡ് ബ്രീഡിങ്’ എന്നിവയുടെ അശാസ്ത്രീയമായതും തെറ്റായതും അധാര്‍മികവുമായ സിദ്ധാന്തമാണ് യൂജെനിക്‌സ്) പഠിച്ച ആളുകള്‍ക്ക് ചില വിഭാഗങ്ങള്‍ തമ്മിലുള്ള ശരീരഘടന വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത്, കുട്ടികള്‍ പോക്കിമോന്‍ കാര്‍ഡുകള്‍ കച്ചവടം ചെയ്യുന്നതുപോലെ ശാസ്ത്രജ്ഞര്‍ ആളുകളെ കച്ചവടം ചെയ്യുകയായിരുന്നു. സൗത്ത് കരോലിന സര്‍വകലാശാലയിലെ നരവംശശാസ്ത്ര പ്രൊഫസറായ കാര്‍ലിന മരിയ ഡി ലാ കോവ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളില്‍, ന്യൂയോര്‍ക്ക് കോളേജ് പ്രൊഫസറായ എറിന്‍ തോംപ്സണ്‍, ന്യൂയോര്‍ക്ക് മ്യൂസിയത്തിന്റെ ‘മെഡിക്കല്‍ ശേഖരത്തെ’ കുറിച്ച് മനസ്സിലാക്കുകയും, അവിടെയുള്ള അവശിഷ്ടങ്ങളെ പറ്റിയുള്ള ധാര്‍മ്മികവും നിയമപരവുമായ ചോദ്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു. എന്നാല്‍ ഈ അവശിഷ്ടങ്ങളില്‍ 1940-കളില്‍ മരണമടഞ്ഞ ന്യൂയോര്‍ക്കുകാര്‍ ഉള്‍പ്പെട്ടിരിക്കുന്നത് കണ്ട് താന്‍ ആശ്ചര്യപ്പെട്ട് പോയെന്നും, അവയെ പറ്റി കൂടുതല്‍ ഗവേഷണം ചെയ്യന്‍ ഒരുങ്ങിയ തന്റെ ശ്രമങ്ങളെ മ്യൂസിയം തടഞ്ഞുവെന്നും അവര്‍ പറഞ്ഞു.

മനുഷ്യാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട കാറ്റലോഗ് പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയില്ലെന്നും യോഗ്യതയുള്ള ഒരു ഗവേഷണ അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട് മാത്രമേ പ്രവേശനം നല്‍കാന്‍ സാധിക്കുകയുള്ളു എന്നും മ്യൂസിയത്തിന്റെ വക്താവ് ആനി കാന്റി പറഞ്ഞതായി എറിന്‍ തോംപ്‌സണ്‍ പറയുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലഭിച്ച മൃതദേഹങ്ങളില്‍ നിന്ന് വിഭിന്നമായി മെഡിക്കല്‍ ശേഖരത്തില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ട്ടങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന അകന്ന ബന്ധുക്കള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നതാണ് മ്യൂസിയത്തിന് മുന്നിലെ വെല്ലുവിളി. പേരുകള്‍ പുറത്ത് വിടുന്നത് ഈ അവസരത്തില്‍ അനുചിതമാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് നരവംശശാസ്ത്ര വിഭാഗത്തിന്റെ അധ്യക്ഷയായ ആഷ്‌ലി ഹാമണ്ട് പറഞ്ഞു.

പുനര്‍നിര്‍മിച്ച പ്രദര്‍ശനത്തില്‍ എ.ഡി 1000-ല്‍ നിന്നുള്ള മംഗോളിയന്‍ യോദ്ധാവിന്റേതുള്‍പ്പടെയുള്ള അസ്ഥികൂടങ്ങള്‍ ഇവിടെയുണ്ട്. മനുഷ്യാസ്ഥികളില്‍ നിന്ന് നിര്‍മിച്ച ഉപകരണങ്ങളും മുത്തുകളും വരെയുണ്ട്.

പൂര്‍വികരായ ഇവര്‍ ചില അക്രമാസക്തങ്ങളായ ദുരന്തങ്ങളുടെ ബാക്കി പത്രങ്ങളോ അല്ലെങ്കില്‍ ചൂഷണം ചെയ്യപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികളോ ആകാം. അതിനാല്‍ തന്നെ ഇവരെ പ്രദര്‍ശനത്തിനു വെക്കുന്നത് വഴി ആ ചൂഷണം തുടരുന്നതിനു തുല്യമാണെന്ന് ഡെക്കാറ്റര്‍ പറയുന്നു.

‘ഇവര്‍ പൂര്‍വ്വികരാണ്, ചില സന്ദര്‍ഭങ്ങളില്‍ അക്രമാസക്തമായ ദുരന്തങ്ങളുടെ ഇരകളോ അല്ലെങ്കില്‍ ദുരുപയോഗം ചെയ്യപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത സംഘങ്ങളുടെ പ്രതിനിധികളുമാണ്. പൊതു പ്രദര്‍ശനത്തിന്റെ പ്രവര്‍ത്തനം ആ ചൂഷണത്തെ വ്യാപിപ്പിക്കുന്നു.’ഷാന്‍ എം ഡെക്കാറ്റര്‍ കത്തിലൂടെ വ്യക്തമാക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍