June 04, 2026 |
Share on

പരിപൂര്‍ണതാസിദ്ധാന്ത (Perfectionism) ത്തിന് പ്രതിവിധി ആവശ്യമാണോ?

ബിഹേവ്യറല്‍ തെറാപ്പിയാണ് ഈ ശീലത്തിനൊരു പരിഹാരമാര്‍ഗമായി കാണാനാകുന്നത്.

ഏത് കാര്യം ചെയ്യുന്നതിനും 100% പൂര്‍ണത വേണമെന്നത് ചിലരുടെ നിര്‍ബന്ധമാണ്. വലിയ വിജയങ്ങള്‍ നേടുന്നവരുടെ വിജയവഴിയായി പെര്‍ഫെക്ഷനിസത്തെ വിലയിരുത്തുന്നവരുമുണ്ട്.

അതേസമയം ഉയര്‍ന്ന നേട്ടങ്ങള്‍ക്കുള്ള തടസമായാണ് പുതിയ പഠനങ്ങള്‍ പെര്‍ഫെക്ഷനിസത്തെ വിലയിരുത്തുന്നത്. ഗാര്‍ഡിയന്‍ പ്രസിദ്ധീകരണത്തില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഒലിവര്‍ ബര്‍ക്ക്മാന്‍ (Oliver Burkeman) ആണ്.

‘പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുവതലമുറ പെര്‍ഫെക്ഷനിസത്തിന് പിന്നാലെയാണ്. ശുഭകരമായ ഒന്നായി ഇതിനെ കണക്കാക്കാനാകില്ല. വിഷാദം, ഉത്കണ്ഠ തുടങ്ങി നിരവധി മാനസിക പ്രശ്‌നങ്ങള്‍ ഇതിന് കൂട്ടായി വരും. പൂര്‍ണതയില്‍ നിന്ന് ഒരു ശതമാനം താഴെ എന്നത് വലിയ പരാജയമാണ് പെര്‍ഫെക്ഷനിസ്റ്റുകള്‍ക്ക്. അതുകൊണ്ട് തന്നെ തെരഞ്ഞെടുത്ത കാര്യങ്ങള്‍ക്ക് പിന്നാലെ പോകാന്‍ മാത്രമാണ് ഇവര്‍ക്ക് കഴിയുന്നത്’.

ബിഹേവ്യറല്‍ തെറാപ്പിയാണ് ഈ ശീലത്തിനൊരു പരിഹാരമാര്‍ഗമായി കാണാനാകുന്നത്. പരിപൂര്‍ണ വിജയമെന്നത് അനിവാര്യമല്ലെന്നും ചെറിയ നഷ്ടങ്ങളോട് പേടി വേണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് അത്. ഭാവിയിലേക്ക് ഉറ്റുനോക്കി വര്‍ത്തമാനകാലം ആസ്വദിക്കാന്‍ കഴിയാതെപോകുന്നതും പെര്‍ഫെക്ഷനിസത്തിന്റെ ദൂഷ്യഫലമാണ്. എത്ര വലിയ വിജയമാണ് നേടിയതെങ്കിലും അതിന് അടുത്ത പടിയായി ഒരു സമ്മര്‍ദം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.

അടുത്ത ആഴ്ചയോ അടുത്ത വര്‍ഷമോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് സംഭവിച്ചില്ലെങ്കില്‍ ജീവിതത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് ഇത്തരം സ്വഭാവക്കാര്‍ക്ക് സമ്മാനിക്കേണ്ടത്. അത്തരം ചിന്തകള്‍ ഉപേക്ഷിച്ചാല്‍ തന്നെ പ്രതീക്ഷിക്കുന്ന മികവില്‍ സന്തോഷത്തോടെ ഓരോ കാര്യവും ചെയ്തു തീര്‍ക്കാന്‍ സാധിക്കുമെന്ന സത്യം അവര്‍ക്ക് മനസിലാക്കി കൊടുക്കണം. പെര്‍ഫെക്ഷനിസം നിങ്ങള്‍ക്ക് പലതും നഷ്ടപെടുത്തുമെന്നാണ് ഈ വ്യക്തികളോട് ആവര്‍ത്തിച്ച് പറയേണ്ടത്. സൗഹൃദവും സന്തോഷവും ഇതര കഴിവുകളും നഷ്ടപെടുത്തുന്ന ഒന്ന് മാത്രമാണ് പെര്‍ഫെക്ഷനിസം.

പെര്‍ഫര്‍ക്ഷനിസം ജീവിതത്തിന്റെ ഭാഗമാക്കിയവരില്‍ ചുരുങ്ങിയ ശതമാനത്തിന് മാത്രമാണ് നേട്ടങ്ങളുണ്ടാകുന്നതും അതില്‍ സന്തോഷിക്കാനാകുന്നതും. ചെറിയ വീഴ്ചകളെ പരാചയമെന്ന് വിളിക്കുന്നതാണ് പരിപൂര്‍ണതാസിദ്ധാന്തത്തിന്റെ പ്രശ്‌നം.

Leave a Reply

Your email address will not be published. Required fields are marked *

×