UPDATES

ട്രെന്‍ഡിങ്ങ്

പ്രണയത്തിന്റെ പാർശ്വഫലങ്ങൾ

പ്രേമത്തിലായാൽ ശരീരത്തിന് എന്ത് സംഭവിക്കും ?

                       

മനുഷ്യരാശിയുടെ ആരംഭംമുതൽ ഉണ്ടായ വികാരമാണ് പ്രണയം എന്നാണ് പലരും  നിർവചിക്കാറുള്ളത്. പ്രണയം, നിങ്ങളുടെ ലോകത്തെ തെളിച്ചമുള്ളതാക്കുകയും നിങ്ങളുടെ ഹൃദയത്തെ ഒന്നാകെ തരളിതമാക്കുന്ന ഉന്മേഷദായകമായ വെറുമൊരു വൈകാരിക അനുഭവം മാത്രമല്ല. ഒരു വ്യക്തി പ്രണയത്തിലാകുമ്പോൾ ശരീരത്തിനുള്ളിൽ ശാരീരികമായ പലമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ന്യൂറോകെമിക്കലുകളുടെ ശക്തമായ വർദ്ധനവ് മുതൽ ഹൃദയമിടിപ്പിലെയും ശ്വസനത്തിലെയും മാറ്റങ്ങൾക്ക് വരെ പ്രണയം കാരണമാകുന്നു. ഇത്തരത്തിൽ മനുഷ്യ ശരീരത്തിൽ നടക്കുന്ന ജൈവ പ്രക്രിയകളുടെ സങ്കീർണ്ണമായ ഏറ്റക്കുറച്ചിലുകൾക്കും പ്രണയം വഴിവയ്ക്കുന്നു, എന്നാണ് ‘ ദാറ്റ് കൾച്ചർ തിംഗിലെ ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റായ ഗുർലീൻ ബറുവ, പറയുന്നത്.

പ്രണയത്തെ പലപ്പോഴും ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് പറയുന്നതെങ്കിലും യഥാർത്ഥത്തിൽ തലച്ചോറാണ് ഇതിനെല്ലാം പിന്നിൽ. പ്രണയത്തിലാകുമ്പോൾ തലച്ചോർ ഡോപാമൈൻ, ഓക്സിടോസിൻ തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിടുന്നുണ്ട്. പ്രണയത്തിലായിരിക്കുന്ന വ്യക്തിയോടുള്ള വൈകാരികവും ശാരീരികവുമായ പ്രതികരണങ്ങൾ രൂപപ്പെടുത്തുന്നതിലും സന്തോഷം ഉണ്ടാകാൻ കാരണമാകുന്ന തലച്ചോറിൻ്റെ ഭാഗങ്ങൾ സജീവമാക്കുന്നതിലും ഡോപാമൈൻ നിർണ്ണായക പങ്ക് വഹിക്കുന്നു.

പ്രണയം ഒരാളുടെ തലച്ചോറിൽ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനാൽ ഇത് വിവിധ തരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു. ശക്തമായ സന്തോഷം, വേദന കുറഞ്ഞതായി അനുഭവപ്പെടുക, പങ്കാളിയുമായി അടുക്കാനുള്ള തീവ്രമായ ആഗ്രഹം തുടങ്ങിയവയാണ് അനുഭവപ്പെടുക. ഇതുകൂടാതെ ലഘുത്വം, ഉത്സാഹം എന്നിവയും ഒരു പ്രണയിതാവിന് അനുഭവപ്പെടാം. മാത്രമല്ല, ആലിംഗനം, ചുംബനം തുടങ്ങിയ ശാരീരിക അടുപ്പത്തിൻ്റെ പ്രവൃത്തികൾക്കും സ്‌നേഹ ഹോർമോൺ എന്നറിയപ്പെടുന്ന ഓക്‌സിടോസിൻ കാരണമാകുന്നു. ഇത് വഴി വിശ്വാസം ശാന്തത സുരക്ഷിതത്വം തുടങ്ങിയ വികാരങ്ങളും ഒരു വ്യക്തിയിൽ കൂടുതലാകുന്നു.

പ്രണയത്തിലായിരിക്കുമ്പോൾ ന്യൂറോ ട്രാൻസ്മിറ്ററുകളും ഹോർമോണുകളും വികാരങ്ങളെ എങ്ങനെ ബാധിക്കുന്നു?

പ്രണയത്തിലായിരിക്കുമ്പോൾ, ന്യൂറോ ട്രാൻസ്മിറ്ററുകളും ഡോപാമിൻ, ഓക്സിടോസിൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളും നമ്മുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും ഗുർലീൻ ബറുവ പറഞ്ഞു. നമ്മൾ പ്രണയത്തിലായിരിക്കുമ്പോൾ, തലച്ചോറിലെ ഡോപാമിൻ, ഓക്സിടോസിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കൾ ഒരു കാര്യം എങ്ങനെ അനുഭവപ്പെടുന്നു, ആകാര്യത്തോടുള്ള നമ്മുടെ പ്രതികരണം എങ്ങനെ ആകണം എന്നത് നിശ്ചയിക്കാൻ കാരണമാകുന്നത് എന്നും ബറുവ പറയുന്നു. ഫീൽ ഗുഡ്’ കെമിക്കൽ എന്നറിയപ്പെടുന്ന ഡോപാമൈൻ, നമ്മുടെ തലച്ചോറിൻ്റെ റിവാർഡ് സെൻ്റർ നിറയ്ക്കുന്നു, ഇത് നമ്മെ കൂടുതൽ സന്തോഷവും ആവേശവുമുള്ളവരാക്കും. ഡോപാമിൻ വഴിയുണ്ടായ ഉത്തേജനം നമ്മെ കൂടുതൽ ഊർജ്ജസ്വലരും, ജീവിതത്തിൽ ഉത്സാഹമുള്ളവരുമാക്കുകയും ചെയ്യും എന്നും ഗുർലീൻ ബറുവ കൂട്ടിച്ചേർത്തു.

അവൾ പറയുന്നു,’ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട മറ്റൊരു ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ, പ്രണയത്തിലായിരിക്കുമ്പോൾ സന്തോഷവും സംതൃപ്തിയും വൈകാരികമായി സ്ഥിരതയുള്ളവരുമായിരിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. ഇത് ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും. തൽഫലമായി, മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും ക്ഷേമവും കൈവരിക്കും.

പ്രണയത്തിന്റെ പാർശ്വഫലങ്ങൾ

എന്നാൽ ഇതെല്ലാം പ്രണയത്തിലാകുന്നതിന്റെ നല്ല വശങ്ങൾ ആണെങ്കിലും പ്രണയം ഒരു വ്യക്തിയിൽ മറ്റ് കാര്യമായ ദീർഘകാല പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് ഗുർലീൻ പറഞ്ഞു. ഒരു വശത്ത് പ്രണയം ഒരു വ്യക്തിയിൽ വൈകാരിക ക്ഷേമവും സംതൃപ്തിയും നൽകും. പങ്കാളി തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന തോന്നൽ നിരവധി പോസിറ്റീവ് വികാരങ്ങൾക്കും ഓക്‌സിടോസിൻ, എൻഡോർഫിൻ തുടങ്ങിയ നല്ല രാസവസ്തുക്കളുടെ ഉത്പാദനത്തിനും ഇടയാക്കും. സ്നേഹനിധിയായ പങ്കാളിയിൽ നിന്നുള്ള വൈകാരിക പിന്തുണയും കൂട്ടുകെട്ടും ഒരു വ്യക്തിയുടെ ജീവിതവും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുകയും ചെയ്യും. പക്ഷെ, പ്രണയത്തിലാകുന്നതിന് അതിൻെറതായ പോരായ്മകളുമുണ്ട്, പ്രണയവുമായി ബന്ധപ്പെട്ട തീവ്രമായ വികാരങ്ങൾ പ്രണയിതാക്കളുടെ വസ്തുനിഷ്ഠത നഷ്‌ടപ്പെടുന്നതിനും ബന്ധത്തിലെ അപകട സൂചനകളെ തിരിച്ചറിയാനുള്ള കഴിവില്ലായ്മയിലേക്കും നയിച്ചേക്കാം.

ചില സന്ദർഭങ്ങളിൽ, അന്ധമായ പ്രണയം പങ്കാളിയെ അമിതമായി ആശ്രയിക്കുന്നതിന് കാരണമായേക്കാം കൂടാതെ, സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഒറ്റപ്പെടുക തുടങ്ങിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന് അടിമകളായ ആളുകൾക്ക് എങ്ങനെ അനുഭവപ്പെടുന്നുവോ അതുപോലെ പ്രണയത്തെ സന്തോഷകരവും ആനന്ദകരവുമായ ഒരു അനുഭവമാക്കി മാറ്റാൻ ഡോപാമൈന് സാധിക്കും. കൂടാതെ, വിശപ്പ്, ദാഹം, ഉറക്കം, ലൈംഗികത എന്നിവയെ പ്രതികൂലമായും അനുകൂലമായും ബാധിക്കാൻ ഇടയുണ്ട്. പ്രണയം ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും ആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമല്ലെന്ന് ഉറപ്പാക്കുന്നതിനും യാഥാർത്ഥ്യബോധത്തോടെ ജീവിക്കേണ്ടത് പ്രധാനമാണ്.

content summary : Here’s what happens to the body when you fall in love

Share on

മറ്റുവാര്‍ത്തകള്‍