April 20, 2025 |
Share on

ഹോളി ആഘോഷം; മുസ്ലിം പള്ളികള്‍ ടര്‍പോളിന്‍ കൊണ്ടു മൂടി യോഗി സര്‍ക്കാര്‍

70 മുസ്ലിം പള്ളികളാണ് ടര്‍പോളിന്‍ കൊണ്ട് മൂടിയത്

ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ 70 മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി യുപി സര്‍ക്കാര്‍. ആഘോഷത്തില്‍ മതസ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ആഘോഷവേളയില്‍ പള്ളികളില്‍ നിറങ്ങളാകുന്നത് തടയുന്നതിന് വേണ്ടി മതനേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. സമാധാനപരമായ ആഘോങ്ങള്‍ക്കാണ് തങ്ങള്‍ ആഹ്വാനം ചെയ്യുന്നതെന്ന് അധികാരികള്‍ അറിയിച്ചു. വഴിയില്‍ ഏകദേശം 350 സിസിടിവികളും സ്റ്റില്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും നിറങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി 70 പള്ളികള്‍ ടര്‍പോളിനുകള്‍ കൊണ്ട് മൂടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചതായി ഡെക്കാന്‍ ഹെരാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനെട്ടാം നൂറ്റാണ്ടിലെ പാരമ്പര്യത്തെ പിന്‍തുടര്‍ന്ന് ബ്രിട്ടീഷ് പ്രഭുവായ ലാത് സാഹെബായി വസ്ത്രം ധരിച്ചയാള്‍ക്ക് നേരെ ചെരുപ്പുകള്‍ എറിഞ്ഞുകൊണ്ടാണ് ഹോളി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ഘോഷയാത്ര കടന്നുപോകുന്ന റൂട്ടില്‍ ഭരണകൂടം ബാരിക്കേഡുകളും സിസിടിവിയും സ്ഥാപിക്കുകയും ചെയ്തു. രണ്ട് പ്രധാനപ്പെട്ട ലാത് സാഹെബ് ഘോഷയാത്രകള്‍ ഉള്‍പ്പെടെ 18 ഘോഷയാത്രകളാണ് ആഘോഷത്തിന്റെ ഭാഗമായുള്ളത്. പ്രദേശത്തുടനീളം സുരക്ഷാസംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞതായി പിടിഎ റിപ്പോര്‍ട്ട് ചെയ്തു. 10 പോലീസ് സര്‍ക്കിള്‍ ഓഫീസര്‍മാര്‍, 250 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1,500 പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയും സുരക്ഷയുടെ ഭാഗമായി നിയമിച്ചിട്ടുണ്ട്.

ഹോളി ആഘോഷത്തിനിടെ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 2,423 പേര്‍ക്കെതിരെ പോലീസ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആഘോഷത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഘോഷയാത്ര നടത്താറുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്രയില്‍ ആളുകള്‍ ചെരുപ്പുകള്‍ ഉപയോഗിച്ച് ഹോളിയില്‍ ഏര്‍പ്പെടുമെന്നും ഇത്തരത്തില്‍ നിറങ്ങള്‍ പള്ളികളുടെ ചുമരില്‍ വീഴാതിരിക്കാനാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി തീരുമാനമെടുത്തതെന്നും ഷൂസില്‍ അടിക്കുക, നിറം തെറിക്കുക, തുടങ്ങിയ പ്രശ്നങ്ങള്‍ ടര്‍പോളിന്‍ കെട്ടുന്നതിലൂടെ നികത്താന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

1728ല്‍ നവാബ് അബ്ദുള്ള ഖാന്‍ ഹോളിക്ക് ഷാജഹാന്‍പൂരിലേക്ക് മടങ്ങിയെത്തി തദ്ദേശീയര്‍ക്കൊപ്പം ആഘോഷിച്ചതാണ് പാരമ്പര്യമായി മാറിയതെന്ന് ചരിത്രകാരനായ ഡോ. വികാസ് ഖുറാന പറഞ്ഞു. 1930ല്‍ ഒട്ടകവണ്ടികള്‍ ഉപയോഗിച്ചാണ് ഘോഷയാത്ര ആരംഭിച്ചത് കാലക്രമേണ ഇത് പരിണമിച്ചു. 1990കളില്‍ ഇത് നിരോധിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി ഇത് ശരിവെക്കുകയായിരുന്നു.

Content Summary: Holi celebration; Yogi government covers mosques with tarpaulins
uttarpradesh Holi celebration 

Leave a Reply

Your email address will not be published. Required fields are marked *

×