June 04, 2026 |
Share on

ഒന്നാവാൻ തീരുമാനിച്ച് ഹോണ്ടയും നിസാനും; ടൊയോട്ടക്ക് ശക്തനായ എതിരാളിയോ?

2025 ജൂണിൽ കരാർ അന്തിമമാക്കാനും ഒരു ഷെയർ ഹോൾഡിങ്ങ് കമ്പനി സ്ഥാപിക്കാനുമാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും പരസ്പരം ലയിക്കുന്നു. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. 2025 ജൂണിൽ കരാർ അന്തിമമാക്കാനും ഒരു ഷെയർ ഹോൾഡിങ്ങ് കമ്പനി സ്ഥാപിക്കാനുമാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്. Honda and Nissan merger plan 

എന്തുകൊണ്ടാണ് ഹോണ്ടയും നിസാനും ലയിക്കാൻ തീരുമാനിച്ചത്? അതിന് പ്രധാനമായും അ‍ഞ്ച് കാരണങ്ങളാണുള്ളത്.

അതിൽ ആദ്യത്തേത് വിൽപ്പനയിലുണ്ടാകുന്ന കുതിച്ചു ചാട്ടമാണ്. നിസാനും ഹോണ്ടയും തമ്മിൽ ലയിക്കുകയാണെങ്കിൽ ടൊയോട്ടക്കും വോക്സ്വാ​ഗണും ശേഷം വിൽപ്പനയിൽ ലോകത്തെ മൂന്നാമത്തെ വാഹന നിർമ്മാണ കമ്പനിയായി ഇത് മാറും. ടൊയോട്ടക്ക് ഒരു ശക്തനായ എതിരാളിയായിരിക്കും പുതിയ ലയനത്തിലൂടെ ഉണ്ടാകാൻ പോകുന്നത്. രണ്ടാമത്തെ ഘടകം ചൈനയാണ്. ചൈനീസ് കമ്പനികളായ BYD, Xpeng, Nio, and Li Auto തുടങ്ങിയവ ജാപ്പനീസ് വാഹന നിർമ്മാണ കമ്പനികളെ മറികടന്ന് വിപണിയിൽ വലിയ കുതിച്ചു ചാട്ടം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കാലമായി ഹോണ്ടക്കും നിസാനും ചൈനീസ് വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. ഉത്പ്പാദനം കുറക്കുന്നതിലൂടെ ചിലവ് കുറക്കാൻ കമ്പനിക്ക് കഴിയുമെന്നാണ് വിദ​​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ചിലവ് പങ്കിടലാണ് ലയിക്കുന്നതിനുള്ള മൂന്നാമത്തെ പ്രധാന കാരണം. വാഹന പ്ലാറ്റ്ഫോമുകൾ പങ്കിടുന്നതിലൂടെയും ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിൽ ഒരുമിച്ച് പങ്കാളികളാകുന്നതിലൂടെയും ചിലവ് കുറക്കാൻ സാധിക്കുന്നു. തങ്ങളുടെ ഗവേഷണവും വികസനവും സംയോജിപ്പിച്ച് സോഫ്റ്റ്‌വെയറും ഇലക്ട്രിക് വാഹനങ്ങളും ഒരുമിച്ച് വികസിപ്പിക്കാനും ഇരുവരും പദ്ധതിയിടുന്നുണ്ട്.

നിസാന്‌‍ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് നാലാമത്തെ ഘടകം. റെനോയുമായി വേർപിരിഞ്ഞതിന് ശേഷം വിപണിയിൽ വലിയ ബുദ്ധിമുട്ടാണ് നിസാൻ അഭിമുഖീകരിക്കുന്നത്. 9,000 പേരുടെ ജോലികൾ വെട്ടിക്കുറക്കുമെന്നും അല്ലെങ്കിൽ ആഗോള തൊഴിലാളികളുടെ 6% വെട്ടിക്കുറയ്ക്കുമെന്നും ഉൽപാദന ശേഷി 20% കുറയ്ക്കുമെന്നും കഴിഞ്ഞ മാസം നിസാൻ പ്രഖ്യാപിച്ചിരുന്നു. കമ്പനിക്ക് ഈ വർഷം 9.3 ബില്യൺ യെൻ (60 മില്യൺ ഡോളറിലധികം) നഷ്ടം റിപ്പോർട്ട് ചെയ്തതിന് ശേഷമായിരുന്നു പ്രഖ്യാപനം.

രണ്ട് കമ്പനികളുടെയും പോസിറ്റീവ് വശങ്ങളെ ഉപയോ​ഗപ്പെടുത്തി വിപണിയിൽ മുന്നേറാനും ലയനത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ഇരു കമ്പനികളുടേയും സാങ്കേതികവിദ്യകളും മാർക്കറ്റിങ് തന്ത്രങ്ങളും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹോണ്ട ഇനി അവരുടെ കാറുകൾ വിൽക്കുന്നില്ല. പകരം നിസാനുമായി ചേർന്ന് പുതിയ പദ്ധതിയിൽ പങ്കാളിയാകാനാണ് ശ്രമിക്കുന്നത്. ബോഡി-ഓൺ-ഫ്രെയിം വാഹനങ്ങൾ നിർമ്മിക്കുന്നതിൽ നിസ്സാൻ തന്റെ മികവ് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. മാത്രമല്ല മികച്ച പെട്രോൾ എഞ്ചിനുകൾക്ക് പേരുകേട്ടതാണ് കാർ കമ്പനിയാണ് ഹോണ്ട. ഇരു കമ്പനികളുടേയും ഈ പ്രത്യേകതകൾ വിപണിയിൽ അവർക്ക് ​ഗുണമായി മാറും എന്നതിൽ സംശയമില്ല. Honda and Nissan merger plan

Content summary: Honda and Nissan decided to become one; Strong competitor to Toyota?
Honda Nissan Toyota mergerplan japanese automakers 

Leave a Reply

Your email address will not be published. Required fields are marked *

×