സങ്കടമോ സന്തോഷമോ ദേഷ്യമോ ഒക്കെ വരുമ്പോള്‍ അധികമായോ കുറവായോ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍?
സങ്കടമോ സന്തോഷമോ ദേഷ്യമോ ഒക്കെ വരുമ്പോള്‍ അധികമായോ കുറവായോ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? ബുദ്ധിമുട്ടനുഭവിക്കുന്ന സന്ദര്‍ഭങ്ങളെ മറികടക്കാന്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. ഇത് വളരെ സ്വാഭാവികമായ കാര്യമാണെങ്കിലും ഈ കഴിപ്പ് ഭക്ഷണത്തോടുള്ള ഇഷ്ടം കുറക്കാനും, പിന്നീട് വ്യക്തിയുടെ ആത്മവിശ്വാസം ഇല്ലാതാക്കാനും വരെ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. how can i stop using food to cope with negative emotions.
പുതിയ കാലത്തെ ഡയറ്റ് ക്രമീകരണങ്ങളും, വിവിധ നാടുകളിലെ ഭക്ഷണ സംസ്‌കാരങ്ങളുടെ, അടുത്ത നാടുകളിലേക്കുള്ള കടന്നു കയറ്റവും ആളുകള്‍ക്കിടയില്‍ ഭക്ഷണത്തെക്കുറിച്ച് ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കിയിട്ടുണ്ട്.
ഇമോഷണല്‍ ഈറ്റിങ് സ്വാഭാവികമോ?
സമ്മര്‍ദമോ, സങ്കടമോ ഒക്കെ വരുമ്പോള്‍ ചില ആളുകള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രേരണയുണ്ടാകുന്നു ഇതിനെയാണ് ഇമോഷണല്‍ ഈറ്റിങ് എന്ന് പറയുന്നത്. ഏകദേശം 20 ശതമാനത്തോളം ആളുകളാണ് ഇന്ന് ഇമോഷണല്‍ ഈറ്റിങിലൂടെ കടന്ന് പോകുന്നത് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. 1500ല്‍ അധികം കൗമാരക്കാരില്‍ നടത്തിയ പഠനത്തില്‍ 34 ശതമാനം കുട്ടികള്‍ വിഷാദം മൂലവും, 40 ശതമാനം ഉത്കണ്ഠയോടെയും ഇമോഷണല്‍ ഈറ്റിങിന് വിധേയരാകുന്നുവെന്ന് വ്യക്തമാകുന്നു. ഇത്തരം ആളുകള്‍ കഴിക്കുന്നത് പൊതുവില്‍ ഫാസ്റ്റ് ഫുഡോ അല്ലെങ്കില്‍ അത്തരത്തിലുള്ള ലഘുഭക്ഷണങ്ങളോ ആണെന്നും പഠനങ്ങള്‍ പറയുന്നു.
സമ്മര്‍ദം, വിഷാദം, ശക്തമായ വികാരങ്ങള്‍
ചില ആളുകളെ സംബന്ധിച്ച് ഇമോഷണല്‍ ഈറ്റിങ് എന്നത് കാലങ്ങളായുള്ള ഒരു ശീലമാണ്. ഇമോഷണല്‍ ഈറ്റിങിന് മറ്റ് പല കാരണങ്ങളുമുണ്ട്. സമ്മര്‍ദത്തിന്റെയും വിഷാദത്തിന്റെയും ശാരീരിക ഫലങ്ങളായ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍, ഗ്ലൂക്കോസ് എന്നിവയുടെ അളവിലെ സ്വാധീനം തുടങ്ങിയ സാഹചര്യങ്ങളില്‍ വിശപ്പ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതുപോലെ മറ്റ് മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വിശപ്പ് കൂട്ടാന്‍ കാരണമാകുന്നു. how can i stop using food to cope with negative emotions.
ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാം?
ഭക്ഷണം കഴിക്കുന്നതിലുണ്ടാകുന്ന വ്യത്യാനങ്ങള്‍ തികച്ചും സ്വാഭാവികമായ കാര്യമാണെന്നത് മനസിലാക്കുക. എങ്കിലും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, സമയം എന്നിവ വികാരങ്ങള്‍ക്ക് അനുസൃതമാണ് എന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ നിസാരമായി കണക്കാക്കുന്ന പല കാര്യങ്ങളുമാണ് പിന്നീട് വലിയ രോഗത്തിലേക്ക് നയിക്കുന്നത്. കൃത്യ സമയത്തുള്ള ഭക്ഷണവും ശരിയായ ഉറക്കവും വ്യായാമ ശീലങ്ങളും വരാനിരിക്കുന്ന വലിയ ആഘാതത്തെ തടുക്കാന്‍ സഹായിക്കുന്നു.
സഹായം തേടേണ്ടത് എപ്പോള്‍?
ഇമോഷണല്‍ ഈറ്റിങ് ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. പ്രിയപ്പെട്ടവരില്‍ നിന്നോ ഓണ്‍ലൈനായോ, ഡോക്ടര്‍മാരില്‍ നിന്നോ സഹായം തേടാവുന്നതാണ്. പ്രൊഫഷണലുകളെ കാണുന്നത് ഏറ്റവും നല്ല മാര്‍ഗമാണ്, അവര്‍ക്ക് നിങ്ങളുടെ യഥാര്‍ത പ്രശ്‌നം മനസിലാക്കാനും അതിന് പരിഹാരം കണ്ടെത്താനും ഉചിതമായ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നിര്‍ദേശിക്കാനും സാധിക്കുന്നു. ഡയറ്റുകളും ഭക്ഷണവുമായി ബന്ധപ്പെട്ട പ്ലാനുകളും പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി ഏതെങ്കിലും വിദഗ്ധരുമായി സംസാരിക്കേണ്ടതുണ്ട്. ഇമോഷണല്‍ ഈറ്റിങ് നിങ്ങള്‍ക്കുമുണ്ടെന്ന് തോന്നുകയാണെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈമുഖ്യം കാണിക്കാതിരിക്കുക.
Content Summary; how can i stop using food to cope with negative emotions.