കഷ്ടിച്ച് രണ്ട് വർഷം മാത്രം പ്രവർത്തന പരിചയമുള്ള ചൈനയിലെ ഡീപ്‌സീക്ക് എന്ന എഐ കമ്പനി വെറും ദിവസങ്ങൾ കൊണ്ടാണ് ലോകത്തെ ടെക് ഭീമന്മാരെ ഒന്നടങ്കം പിടിച്ചുകുലുക്കിയത്. സിലിക്കൺ വാലി അസാധ്യമെന്ന് കരുതിയിരുന്ന കാര്യം സാധ്യമാക്കിയ ഡീപ്‌സീക്ക് ഓപ്പൺ എഐക്ക് ശക്തനായ ഒരു എതിരാളിയാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു എഐ മോഡൽ വികസിപ്പിച്ചു എന്നതാണ് ഡീപ്‌സീക്കിനെ വേറിട്ട് നിർത്തുന്ന മറ്റൊരു പ്രത്യേകത.Deepseek broke the global AI monopoly
മോഡലിനെ പരീശീലിപ്പിക്കുന്നതിനുള്ള കമ്പ്യൂട്ടിങ് പവറിനായി 60 ലക്ഷം ഡോളറില്‍ താഴെ മാത്രമാണ് ചിലവഴിച്ചതെന്നും കുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ചാണ് മോഡൽ വികസിപ്പിച്ചതെന്നും ഡീപ്‌സീക്ക് നിർമാതാക്കൾ പറഞ്ഞു.
ഈ ചൈനീസ് സ്റ്റാർട്ട് അപ്പിന്റെ വരവ് ആഗോള എഐ ശ്രേണിയെ ഉയർത്തി. അതേസമയം, ചരിത്രപരമായ വിപണി തകർച്ചക്കും കാരണമായി. ജനറേറ്റീവ് എഐയെ ശക്തിപ്പെടുത്തുന്ന സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നതില്‍ കുത്തകാവകാശം കൈവശം വച്ചിരിക്കുന്ന എന്‍വിഡിയക്ക്, അവരുടെ ഓഹരികളിൽ 17 ശതമാനം ഇടിവുണ്ടായി. ചൈന ഇനിമുതൽ ഒരു അണ്ടർഡോഗ് അല്ല, ഒരു ശക്തനായ എതിരാളിയാണ്.
എന്താണ് ഡീപ്‌സീക്ക്?
ഹൈ ഫ്‌ളയർ എന്ന ഹെഡ്ജ് ഫണ്ട് സംരംഭകനായ ലിയാങ് വെൻഫെങ് 2023 ൽ സ്ഥാപിച്ച ഹാങ്ഷൗ ആസ്ഥാനമായുള്ള ചൈനീസ് എഐ സ്റ്റാർട്ടപ്പാണ് ഡീപ്‌സീക്ക്. ഡീപ്‌സീക്കിൻ്റെ വികസനത്തിന് തൻ്റെ എഐ പ്രവർത്തിക്കുന്ന ട്രേഡിംഗ് സ്ഥാപനമായ ഹൈ ഫ്‌ളയറിൽ നിന്നുള്ള ലാഭമാണ് വെൻഫെങ് ഉപയോഗിച്ചത്.
ഓപൺ എഐ, ഗൂഗിൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഡീപ്‌സീക്ക് അതിൻ്റെ മോഡലുകൾ നിർമ്മിച്ചത് വെറും 6 മില്യൺ ഡോളർ ഉപയോഗിച്ചത്. ചൈനയിലേക്കുള്ള കയറ്റുമതിയിൽ നിന്ന് യുഎസ് വിലക്കിയ H100 ൻ്റെ ദുർബലമായ പതിപ്പായ എൻവിഡിയയുടെ H800 ചിപ്പുകളും കമ്പ്യൂട്ടർ ചിപ്പുകളായി ഉപയോഗിച്ചു.
ചെറിയ ബഡ്ജറ്റ് ആയിരുന്നിട്ട് കൂടി ഡീപ്സീക്കിന്റെ ഏറ്റവും പുതിയ മോഡലുകളായ ഡീപ്‌സീക്ക്-V3, ഡീപ്‌സീക്ക്-R1തുടങ്ങിയവ ഓപ്പൺ എഐയുടെ GPT-4, മെറ്റ LAMA 3.1എന്നിവയെ വെല്ലുവിളിച്ചിരിക്കുകയാണ്. യുഎസിൽ ഏറ്റവുമധികം പേർ ഡൗൺലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്പായ ചാറ്റ്ജിപിറ്റിയെ ഡീപ്സീക്ക്-R1 മറികടന്നു.
എന്തുകൊണ്ട് ഡീപ്‌സീക്ക് പ്രാധാന്യമർഹിക്കുന്നു?
ഡീപ്‌സീക്കിൻ്റെ ഉയർച്ച മറ്റൊരു എഐ നേട്ടം മാത്രമല്ല, എഐ എങ്ങനെ നിർമിക്കപ്പെടുന്നു, എഐ വ്യവസായത്തെ നയിക്കുന്നതാര് തുടങ്ങിയ ഭീകരമായ മാറ്റമാണ്.
എഐയുടെ ജനാധിത്യവൽക്കരണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അത്യാധുനിക എഐക്ക് വലിയ രീതിയിലുള്ള സാമ്പത്തികവും കമ്പ്യൂട്ടിംഗ് ശക്തിയുമെല്ലാം ആവശ്യമാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, കാര്യക്ഷമതയ്ക്കും ഗവേഷണത്തിനും വലിയ ബജറ്റുകളുമായി മത്സരിക്കാനാകുമെന്ന് ഡീപ്സീക്ക് തെളിയിച്ചു.
എഐയിൽ ചൈനയുടെ സ്പുട്നിക് മൊമെൻ്റായി ഇതിനെ കണക്കാക്കാൻ കഴിയും. എഐ സൂപ്പർ പവർ എന്ന നിലയിൽ ഡീപ്സീക്കിന്റെ വരവ് ചൈനയുടെ മുന്നേറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.
ആഗോള എഐ ഇംപാക്ട്
സിലിക്കൺ വാലിക്കേറ്റ തിരിച്ചടിയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നതാണ് എഐ റേസിന്റെ വിജയമെന്ന് യുഎസ് ടെക് ഭീമന്മാർ അനുമാനിക്കുന്നു. ഡീപ്‌സീക്കിൻ്റെ ചിലവ് കുറഞ്ഞ വിജയം ആ ആശയത്തെ തച്ചുടക്കുന്നതായിരുന്നു. ഡീപ്‌സീക്കിൻ്റെ വിജയം ഓഹരി വിപണിയെയും ഞെട്ടിച്ചു. എൻവിഡിയയ്ക്ക് ഒറ്റ ദിവസം കൊണ്ട് 600 ബില്യൺ ഡോളറാണ് നഷ്ടമായത്. ഇത് എക്കാലത്തെയും വലിയ ഏകദിന ഇടിവാണ്. മുൻനിര മോഡലുകളെ പരിശീലിപ്പിക്കാൻ എഐ കമ്പനികൾക്ക് വിലകൂടിയ ജിപിയു ക്ലസ്റ്ററുകൾ ആവശ്യമില്ലെങ്കിൽ, എൻവിഡിയയുടെ ഉയർന്ന നിലവാരമുള്ള ചിപ്പുകളുടെ ആവശ്യക കുറയും.
ഡീപ്സീക്കിന്റെ വരവോട് കൂടി ഒരു എഐ ശീതയുദ്ധം ആരംഭിച്ചുവെന്ന് തന്നെ പറയാം. എൻവിഡിയയുടെ മികച്ച പ്രൊസസറുകൾ ഇല്ലാതെ ചൈനയ്ക്ക് മുന്നേറാനാകില്ലെന്ന് ലോകരാജ്യങ്ങൾ കരുതി. ചിപ്പ് കയറ്റുമതി നിയന്ത്രിച്ച് ചൈനയുടെ എഐ വളർച്ച മന്ദഗതിയിലാക്കാൻ യുഎസ് ശ്രമിച്ചു. ആ അനുമാനം തെറ്റാണെന്ന് ഡീപ്സീക്ക് തെളിയിച്ചു .
ഡീപ്‌സീക്ക് ലോകശ്രദ്ധ ആകർഷിച്ചതോടെ ചൈനീസ് സർക്കാർ ലിയാങ് വെൻഫെങിനെ ശ്രദ്ധിക്കാൻ തുടങ്ങി. തന്ത്രപ്രധാനമായ ഒരു ദേശീയ ആസ്തിയായാണ് ചൈന ഇപ്പോൾ ഡീപ്‌സീക്കിനെ കാണുന്നത് .
അതേസമയം, ഉയർന്നുവരുന്ന ചോദ്യങ്ങൾക്കുള്ള മറുപടികൾക്കായി നെട്ടോടമോടുകയാണഅ യുഎസ്. ശക്തമായ എഐ ഉപരോധങ്ങൾ, കൂടുതൽ കയറ്റുമതി നിരോധനങ്ങൾ, പാശ്ചാത്യ വിപണികളിൽ ഡീപ്സീക്കിൻ്റെ ഉൽപ്പന്നങ്ങൾ തടയൽ എന്നിവ തലപൊക്കാനും സാധ്യതയുണ്ട്.
ഉയർന്നുകേട്ട മറ്റൊരു വിരോധാഭാസമെന്തെന്നാൽ, ഓപ്പൺ എഐയുടെ സ്വന്തം ഡാറ്റ ഉപയോഗിച്ചാണ് ഡീപ്സീക്ക് അതിൻ്റെ മോഡലുകളെ പരിശീലിപ്പിച്ചതെന്ന് ഓപ്പൺ എഐ സംശയിക്കുന്നു .
മൈക്രോസോഫ്റ്റ് ഗവേഷകർ ചൈനയിലെ ഓപ്പൺഎഐ ലിങ്ക്ഡ് അക്കൗണ്ടുകളിൽ നിന്ന് വലിയ ഡാറ്റാ കൈമാറ്റങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.ഒരു നൂതന എഐയിൽ നിന്ന് പുതിയ ഒന്ന് പരിശീലിപ്പിക്കുന്നതിനുള്ള സാങ്കേതികത ഉപയോഗിച്ച് മോഡൽ ഡിസ്റ്റിലേഷൻ ഉപയോഗിച്ച് ഓപ്പൺഎഐയുടെ സൃഷ്ടികൾ ഡീപ്സീക്ക് പകർത്തിയിരിക്കാമെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഇവിടെ വിരോധാഭാസം ഇതാണ്, യൂട്യൂബ്, വാർത്താ സൈറ്റുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ സ്‌ക്രാപ്പ് ചെയ്‌താണ് ഓപ്പൺ എഐ നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ആഗോള എഐ നേതാവാകാൻ ഇന്ത്യ ആഗ്രഹിക്കുന്നു എന്ന് പലതവണ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ഡീപ്‌സീക്കിൻ്റെ ഉയർച്ച കാണിക്കുന്നത് എഐ മത്സരം ഇപ്പോൾ പ്രധാനമായും യുഎസും ചൈനയും തമ്മിലാണ്. എഐ സംരംഭങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇന്ത്യൻ സ്റ്റാർട്ട്അപ്പും ലാബും ഡീപ്‌സീക്ക് ലെവൽ എഐ മോഡൽ നിർമ്മിച്ചിട്ടില്ല. വെറും 6 മില്യൺ ഡോളർ കൊണ്ട് ചൈനക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്ക് കഴിയില്ല?
ഡീപ്സീക്ക് വെറുമൊരു എഐ പ്രോജക്ട് മാത്രമല്ല, ഇതൊരു വേക്ക്അപ്പ് കോൾ ആണ്. ശതകോടികൾ ചെലവഴിക്കുന്നത് മാത്രമല്ല എഐ ആധിപത്യമെന്നും ഗവേഷണത്തിനും കാര്യക്ഷമതയ്ക്കും വേണ്ടിയാണെന്നുമുള്ള വേക്ക്അപ്പ് കോൾ. സാമ്പത്തികമായും രാഷ്ട്രീയമായും എഐ തന്ത്രത്തെ പുനർവിചിന്തനം ചെയ്യാൻ ഇത് പാശ്ചാത്യരെ പ്രേരിപ്പിക്കുന്നു. Deepseek broke the global AI monopoly
Content Summary: How Deepseek broke the global AI monopoly?
Deepseek open ai china global AI