എയര്‍ ഷോ ദുരന്തം; ചൂട് വില്ലനാകുന്നത് എപ്പോള്‍?

എപ്പോഴാണ് മനുഷ്യര്‍ക്ക് ചൂട് താങ്ങാനാവാതെ വരുന്നത്?

ചെന്നൈയിലെ മറീന ബീച്ചില്‍ നാവികസേന വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ എയര്‍ ഷോ കാണാനെത്തിയ അഞ്ചുപേര്‍ മരിച്ചു. കടുത്ത ചൂടും, നിര്‍ജലീകരണവും, സൂര്യാഘാതവുമാണ് മരണ കാരണങ്ങള്‍. 13 ലക്ഷത്തോളം ആളുകളാണ് പരിപാടി കണാന്‍ എത്തിയത്, ഇതില്‍ 250 ഓളം ആളുകള്‍ ദേഹാസ്വസ്ഥ്യം മൂലം കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു. how should heat turn fatal?

ഉയര്‍ന്ന ചൂട് കാരണമാണ് അപകടം ഉണ്ടായത് എന്നാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി എം സുബ്രഹ്മണ്യം വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെയും, മുന്‍സിപ്പല്‍ ബോര്‍ഡിനെയും, ട്രാഫിക് നിയന്ത്രണ വിധേയമാക്കാത്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.

how should heat turn fatal?
എപ്പോഴാണ് മനുഷ്യര്‍ക്ക് ചൂട് താങ്ങാനാവാതെ വരുന്നത്?

കടല്‍ത്തീരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ട സാഹചര്യത്തില്‍ പോലും വെള്ളമോ, വൈദ്യ സഹായമോ പോലും ലഭ്യമാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ആഘോഷത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. വിവിധ കാരണങ്ങള്‍ കൊണ്ട് സമാനമായ മരണങ്ങളും, ഹീറ്റ് സ്‌ട്രോക്കുകളും മുന്‍പും ഉണ്ടായിട്ടുണ്ട്. 2023 ഏപ്രില്‍ മാസത്തില്‍ നവി മുംബൈയില്‍ തുറസായ സ്ഥലത്ത് നടന്ന അവാര്‍ഡ് ചടങ്ങ് 13 പേരുടെ മരണത്തിലേക്ക് നയിച്ചിരുന്നു. അന്ന് താപനില 30 മുതല്‍ 35 ശതമാനം വരെയായിരുന്നു.

ഇത്തരം സാഹചര്യങ്ങള്‍ക്ക് താപനില മാത്രമല്ല കാരണം, താപനിലയുടെയും ഉയര്‍ന്ന ആര്‍ദ്രതയുടെയും സംയോജനമാണ് അവസ്ഥയെ കൂടുതല്‍ മാരകമാക്കുന്നത്, ഇതിനെ ‘വെറ്റ് ബള്‍ബ്’ പ്രതിഭാസം എന്ന് പറയുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിന്റെ സാന്നിധ്യം മൂലം വിയര്‍പ്പിന്റെ ബാഷ്പീകരണം നടക്കാതെ വരുകയും ശരീരത്തെ തണുപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യും. ഈ അവസ്ഥ ശരീരത്തിലെ ആന്തരിക താപനില ക്രമാധീതമായി വര്‍ധിപ്പിക്കും, ഇത് മാരകമായ സാഹചര്യം ഉണ്ടാകാന്‍ കാരണമാകുന്നു.

ഉയര്‍ന്ന താപനിലയിലും, ആര്‍ദ്രതയിലും ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറക്കാന്‍ കാരണമാകുന്നു. ചെന്നൈയില്‍, പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തുകയും എല്ലാവരും ഒരുമിച്ച് തന്നെ വേദി വിട്ട് പോകാന്‍ ആരംഭിക്കുകയും ചെയ്തു, ഇത് സാഹചര്യത്തെ കൂടുതല്‍ വഷളാക്കി. ഇത്രയും ആളുകള്‍ ഒരുമിച്ച് പുറത്തിറങ്ങിയപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. മെട്രോ, ട്രെയിന്‍ സ്‌റ്റേഷനുകളിലും ബീച്ചിനടുത്തുള്ള റോഡുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗതാഗത സേവനങ്ങള്‍ ഉപയോഗിക്കാന്‍ തിരക്ക് കൂട്ടിയത്.

എന്നാല്‍ നവി മുംബൈയില്‍ നടന്ന അപകടം മറ്റൊരു തരത്തിലാണ്. തുറസായ സ്ഥലത്ത്, തണല്‍ പോലുമില്ലാതെ ദീര്‍ഘനേരം നടക്കേണ്ടി വന്നിരുന്നു. ചൂടിനും, നിര്‍ജലീകരണത്തിനുമൊപ്പം ശാരീരിക അധ്വാനം കൂടി ആയതോടെ ആളുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയും 13 പേര്‍ മരിക്കുകയുമായിരുന്നു.

 

പൊതു പരിപാടികളിലെ ചൂടും ആര്‍ദ്രതയും എങ്ങനെ നിയന്ത്രിക്കാം?

ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുന്ന ആളുകള്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. നാരങ്ങ വെള്ളം, ഓആര്‍എസ് ലായിനി, ലസ്സി, മോര് വെള്ളം തുടങ്ങിയവ കുടിക്കുന്നത് ഏറ്റവും നല്ലതാണ്, ഇത് ഇലക്ട്രോലൈറ്റിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് അതിവേഗമുള്ള നിര്‍ജലീകരണത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവ ഒഴിവാക്കാന്‍ ശ്രമിക്കുക.

ഭാരം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതും സുഷിരങ്ങളുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. മണിക്കൂറുകളോളം സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കഴിയുന്ന സമയത്തൊക്കെ തണലത്തേക്ക് മാറുക. സുരക്ഷക്കായി കുടയും കയ്യില്‍ കരുതാവുന്നതാണ്.

പരിപാടികള്‍ ആസ്വദിക്കുമ്പോള്‍ അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കൂടി ശ്രദ്ധിക്കുക. സ്വന്തമായി കഴിയുന്ന എല്ലാ മുന്‍ കരുതലുകളുമെടുക്കുക.

 

Content Summary; how should heat turn fatal?

This post was last modified on October 8, 2024 11:00 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment