November 07, 2024 |
Share on

ഹരിയാനയില്‍ തിരിച്ചു വന്ന് ബിജെപി, ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം മുന്നില്‍

ഹരിയാനയില്‍ ആദ്യഘട്ട ലീഡ് കൈവിട്ട് കോണ്‍ഗ്രസ്

എക്‌സിറ്റ് പോള്‍ ഫലങ്ങളും ആദ്യഘട്ടത്തിലെ ലീഡ് നിലയും ഉയര്‍ത്തിയ പ്രതീക്ഷകളില്‍ ആഘോഷത്തിലായിരുന്നു കോണ്‍ഗ്രസിന് ഹരിയാനയില്‍ അപ്രതീക്ഷിത തിരിച്ചടി. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിയുടെ ശക്തമായ തിരിച്ചു വരവാണ് ഹരിയാനയില്‍ കാണാനാകുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. വൃക്തമായി ലീഡുമായി മുന്നിട്ട് നിന്നിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ കിതക്കുകയാണ്. ബിജെപിയാകട്ടെ മുന്നിലേക്ക് കുതിച്ചു കയറുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലത്തെ ലീഡ് നിലയനുസരിച്ച് ബിജെപി 46 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് 40 സീറ്റുകളിലേക്ക് പിന്‍വാങ്ങുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. 90 അംഗ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇവിടെ ഹാട്രിക് വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതേസമയം ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ലീഡ് തുടരുകയാണ്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സഖ്യം 48 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി 28 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. പിഡിപി നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.  bjp leads in haryana election india front leads in jammu and kashmir assembly elections 

Content Summary; bjp leads in haryana election india front leads in jammu and kashmir assembly elections

Advertisement