തണുപ്പ് കാലത്ത് കുളിക്കണ്ട എന്ന് കേൾക്കുന്നതിലും വലിയ സന്തോഷം വേറെയില്ല അല്ലെ. പല ആളുകൾക്കും തണുപ്പ് കാലത്തെ കുളി ഒരു ബാധ്യതയാണ്. കുളിച്ചില്ലെങ്കിൽ ശരീരം വൃത്തിയാവില്ല എന്ന് നമുക്ക് അറിയാമെങ്കിലും ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഡോ. റബേക്ക പിന്റോ പറയുന്നത് ശൈത്യകാലത്ത് കുളിക്കാതിരിക്കുന്നത് അത്രമോശം കാര്യം അല്ല എന്നാണ്. കുളിക്കാതിരിക്കുന്നത് നിങ്ങളുടെ ആയുർ ദൈർഘ്യം 34 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു. റബേക്ക ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോ ഇതിനോടകം 6 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കുളിക്കാൻ അൽപം മടിയുള്ളവർക്ക് ആശ്വാസകരമായ വാർത്തയായിരിക്കും ഇത്.
ബാംഗ്ലൂരിലെ ഗ്ലെനീഗിൾസ് ബിജിഎസ് ഹോസ്പിറ്റൽ കെങ്കേരിയിലെ എച്ച്ഒഡിയും സീനിയർ കൺസൾട്ടന്റുമായ ഇന്റേണൽ മെഡിസിൻ ഡോ. ബാലകൃഷ്ണ ജികെ ഇന്ത്യ ടുഡേയിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നത് കുളി ഒഴിവാക്കുന്നത് ആയുർദൈർഘ്യം 34 ശതമാനം വർദ്ധിപ്പിക്കുമെന്നാണ്.
ഇതിന് ശക്തമായ ശാസ്ത്രീയ പിന്തുണയുമില്ല. ഇടയ്ക്കിടെയുള്ള കുളി ചർമ്മത്തിന്റെ സൂക്ഷ്മാണുക്കളെയും പ്രകൃതിദത്ത പ്രതിരോധത്തെയും തടസ്സപ്പെടുത്തുമെങ്കിലും, കുളി പൂർണ്ണമായും ഒഴിവാക്കുന്നത് ശുചിത്വ ആശങ്കകൾക്കും അണുബാധകൾക്കും ഇടയാക്കുമെന്നും ഡോ. ബാലകൃഷ്ണ പറയുന്നുണ്ട്. തണുപ്പുളള താപനില ചില ജീവികളിൽ ഉപാപചയ നിരക്ക് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും മനുഷ്യരിൽ ഇത് എങ്ങനെയാണെന്നതിന് ശക്തമായ തെളിവുകളൊന്നും ഇതുവരെ ഇല്ല.
തണുപ്പത്ത് കുളിക്കേണ്ടതില്ല എന്ന് കേൾക്കുന്നത് ആശ്വാസം നൽകുന്ന കാര്യമാണെങ്കിലും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലരും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് തെളിവായ എന്തെങ്കിലും ഗവേഷണമോ ലേഖനങ്ങളോ ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കുളിക്കുന്നത് നിങ്ങളുടെ ചർമത്തിലെ സൂഷ്മാണുക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് കുളിയെക്കുറിച്ച് വിദഗ്ധർ പറയുന്നത്. കുളി ഒഴിവാക്കുന്നത് ശുചിത്വക്കുറവ് മൂലമുള്ള മറ്റു അസുഖങ്ങളിലേക്ക് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു.
content summary; if you skip a bath in winter you can live longer by 34 percent