June 04, 2026 |

സ്‌പേസ് എക്‌സ് റോക്കറ്റില്‍ ആദ്യ ഇന്ത്യന്‍ ഉപഗ്രഹം; ഉടന്‍ വിക്ഷേപണത്തിന്

ഇന്ത്യയുടെ പുതിയ ടെലികോം ഉപഗ്രഹമായ ജിസാറ്റ്-20 ഉടന്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു

ഇന്ത്യയുടെ പുതിയ ടെലികോം ഉപഗ്രഹമായ ജിസാറ്റ്-20 ഉടന്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ജിസാറ്റ്-എന്‍ 2 എന്ന പേരിലും ഈ ഉപഗ്രഹം അറിയപ്പെടുന്നു. ഇന്ത്യന്‍ സ്‌പേയ്‌സ് റീസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ.സ്.ആര്‍.ഒ) നിര്‍മ്മിച്ച ഈ ഉപഗ്രഹം ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപിക്കുക. Elon Musk’s SpaceX to launch

ജിസാറ്റ്-20 ഉപഗ്രഹത്തിന്റെ ഭാരം 4 ,700 കിലോഗ്രാമാണ്. ഇത് ഐ.സ്.ആര്‍.ഒ.യുടെ ഏറ്റവും ശക്തമേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3 നെക്കാള്‍ കൂടുതല്‍ ഭാരമുള്ളതാണ്. അതിനാലാണ് വിക്ഷേപണം നടത്താന്‍ സ്‌പേസ് എക്‌സിന്റെ സഹായം ആവശ്യപ്പെട്ടത്.

ജിസാറ്റ്-20 ഉപഗ്രഹം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതേകിച്ച് ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷ്യദ്വീപ് തുടങ്ങിയ ദ്വീപ് പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കാന്‍ സഹായിക്കും. കൂടാതെ വിമാന യാത്രികര്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഇത് സഹായകരമായിരിക്കും. ഈ വിക്ഷേപണം ഐ.സ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡും, സ്‌പേസ് എക്സും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് നടക്കുന്നത്.

എന്‍ എസ് ഐ എല്‍ നിലവില്‍ 11 ആശയവിനിമയ ഉപഗ്രഹങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതില്‍ ജിസാറ്റ്-24 ആണ് അവസാനമായി വിക്ഷേപിച്ചത്. 2022 ജൂണ്‍ 22-ന് ഫ്രഞ്ച് ഗയാനയിലെ കോറു വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ സ്‌പേസിന്റെ ഏരിയന്‍-5 റോക്കറ്റില്‍ ജിസാറ്റ്-24 വിക്ഷേപിക്കപ്പെട്ടു.

എന്‍ എസ് ഐ എല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ജിസാറ്റ്-20 ഉപഗ്രഹം ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സ്ഥാപനമായ സ്‌പേസ് എക്‌സുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായാണിത്. ഇലോണ്‍ മസ്‌ക് ഉടമസ്ഥനായ സ്‌പേസ് എക്‌സ് ലോകത്തിലെ പുനരുപയോഗം സാധ്യമായ ആദ്യ ‘ഓര്‍ബിറ്റല്‍ ക്ലാസ്’ റോക്കറ്റായ ഫാല്‍ക്കണ്‍ 9 ആണ് ഉപയോഗിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും പേലോഡുകളും ആളുകളെയും സുരക്ഷിതമായി എത്തിക്കുന്നതാണ്. ഇതുവരെ 285 വിക്ഷേപണങ്ങളും 243 ലാന്‍ഡിങ്ങുകളും 217 റീ-ഫ്‌ലൈറ്റുകളും ഫാല്‍ക്കണ്‍ 9 വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെലവ് കുറവായതിനാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളും സ്‌പേസ് എക്സിന്റെ റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണം നടത്താറുണ്ട്.Elon Musk’s SpaceX to launch

content summary; In a first, Elon Musk’s SpaceX to launch India’s GSAT-20 satellite

Leave a Reply

Your email address will not be published. Required fields are marked *

×