June 14, 2026 |
Share on

ഐക്യരാഷ്ട്ര സഭയും ദീപാവലി ആഘോഷിച്ചു

അഴിമുഖം പ്രതിനിധി ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ ഐക്യരാഷ്ട്ര സഭയും പങ്കാളികളായി. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ദീപങ്ങളാല്‍ അലങ്കരിച്ചു. ആസ്ഥാനമന്ദിരത്തില്‍ ഹാപ്പി ദീപാവലിയെന്ന് വൈദ്യുതി ദീപങ്ങള്‍ ഉപയോഗിച്ച് എഴുതുകയും ചെയ്തിരുന്നു. ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയ്ക്കും, ജനറല്‍ അസംബ്ലി പ്രസിഡന്റ് പീറ്റര്‍ തോംസിനും ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീനും നിന്ദി അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ദീപാവലി പ്രമാണിച്ച് […]

അഴിമുഖം പ്രതിനിധി

ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ ഐക്യരാഷ്ട്ര സഭയും പങ്കാളികളായി. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ദീപങ്ങളാല്‍ അലങ്കരിച്ചു. ആസ്ഥാനമന്ദിരത്തില്‍ ഹാപ്പി ദീപാവലിയെന്ന് വൈദ്യുതി ദീപങ്ങള്‍ ഉപയോഗിച്ച് എഴുതുകയും ചെയ്തിരുന്നു.

ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയ്ക്കും, ജനറല്‍ അസംബ്ലി പ്രസിഡന്റ് പീറ്റര്‍ തോംസിനും ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീനും നിന്ദി അറിയിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിച്ച ചിത്രങ്ങള്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങള്‍ ഒന്നും നടത്തേണ്ടന്ന് യുഎന്‍ തീരുമാനിച്ചിരുന്നു. ദീപാവലി ദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധിയും അനുവദിച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×