January 18, 2025 |
Share on

‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ : ഉറ്റസുഹൃത്തിന്റെ സ്വപ്‌നസാക്ഷാത്കാരം

നാല് കുട്ടികളെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന കഥയില്‍ പുതിയ കാലഘട്ടത്തിലെ കുട്ടികള്‍ക്കും ഇഷ്ടം തോന്നുന്ന അഭിനയമുഹൂര്‍ത്തങ്ങളും കടന്നുവരുന്നുണ്ട്.

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത കാലഘട്ടമാണ് ബാല്യകാലം. നിഷ്‌കളങ്കമായ ബാല്യത്തിലെ ഓര്‍മകളെ തഴുകിയുണര്‍ത്തുന്ന സിനിമയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ക്ലാസിലെ നാല് കുട്ടികളെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന കഥയില്‍ പുതിയ കാലഘട്ടത്തിലെ കുട്ടികള്‍ക്കും ഇഷ്ടം തോന്നുന്ന അഭിനയമുഹൂര്‍ത്തങ്ങളും കടന്നുവരുന്നുണ്ട്. ബാല്യകാലത്തിന്റെ ഓര്‍മ പുതുക്കുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ശ്രീക്കുട്ടനെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും.anand manmadhan

വിനേഷ് വിശ്വനാഥിന്റെ ആദ്യസിനിമ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ശ്രീക്കുട്ടന്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. അപ്പര്‍ പ്രൈമറി ക്ലാസിലെ രണ്ടുകുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി, എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനേഷ് വിശ്വനാഥാണ്. ചിത്രത്തില്‍ വിനേഷ് വിശ്വനാഥന്‍,മുരളി കൃഷ്ണന്‍,കൈലാഷ് എസ് ഭവന്‍, ആനന്ദ് മന്‍മഥന്‍ എന്നിവര്‍ കഥാകൃത്തുക്കളാണ്. സിനിമ തീയറ്റുകളിലെത്തിയ ശേഷം നടനും കഥാകൃത്തുമായ ആനന്ദ് മന്‍മഥന്‍ അഴിമുഖത്തിന് നല്‍കിയ പ്രത്യേക അഭിമുഖം.

കഥയെപ്പറ്റി

ഒരു ക്ലാസിലെ ലാസ്റ്റ് ബെഞ്ചിലെ നാല് കുട്ടികളും അവര്‍ നേരിടുന്ന അവഗണനകളും പ്രശ്‌നങ്ങളും അടിസ്ഥാനമാക്കിയത് കഥ മുന്നോട്ട് പോകുന്നത്. ഒരു ഘട്ടത്തില്‍ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രം ക്ലാസ് ലീഡറാകാന്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നു. വിജയിക്കാനും പ്രശ്‌നങ്ങളെ നേരിടാനും കണ്ടെത്തുന്ന വഴികളാണ് സിനിമയുടെ കഥാതന്തു. ഇതിലൂടെ ഒരു ശക്തമായ ആശയം രാഷ്ട്രീയപരമായി പ്രേക്ഷകരിലേക്കെത്താന്‍ ചിത്രം ശ്രമിക്കുന്നുണ്ട്. എല്ലാവരും ഈ ആശയത്തെ സ്വീകരിച്ചു എന്നാണ് കരുതുന്നത്.

ഇല്ലുമിനാട്ടി ബിനീഷ്

ഇല്ലുമിനാട്ടി ബിനീഷ് എന്ന കഥാപാത്രത്തെ വെള്ളിത്തിരയിലേക്കെത്തിക്കുന്നത് നടന്‍ സൈജു കുറുപ്പാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വേണ്ടി എന്തിനും കൂടെ നില്‍ക്കുന്ന ജ്യേഷ്ഠസഹോദരനായാണ് സൈജു എത്തുന്നത്. ഇല്ലുമിനാട്ടി എന്ന പേരില്‍ കുട്ടികളെ ആകര്‍ഷിക്കാനും കഥാപാത്രത്തിന് കഴിയുന്നുണ്ട്. ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടിയുള്ള ഉപദേശങ്ങള്‍ തേടി ശ്രീക്കുട്ടനെത്തുന്നത് ബിനീഷിനെ തേടിയാണ്. എക്‌സറ്റന്റഡ് കാമിയോ എന്ന തരത്തിലേക്ക് സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കാണാനാകും.

അജു വര്‍ഗീസിന്റെ കഥാപാത്രം

അജുവര്‍ഗീസ് എന്ന നടന്റെ മറ്റു കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നായിരിക്കും ഈ ചിത്രത്തിലെ ചക്രപാണി. കുട്ടികളെ ഒരു അദ്ധ്യാപകന്‍ കാണുന്ന രീതിയെകുറിച്ചും ചിത്രത്തില്‍ പ്രകടമായി കാണാം. ഒരുപാട് മൂവ്‌മെന്റുകളോ റിയാക്ഷന്‍സോ ഇല്ലാതെ ചെറിയ മാനറിസങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിനേഷ് വിശ്വനാഥിന്റെ ആദ്യസിനിമ

വിനേഷ് കോളേജ് കാലഘട്ടം മുതല്‍ സ്വപ്‌നം കണ്ട സിനിമ ഇപ്പോഴാണ് പ്രേക്ഷകരിലേക്കെത്തുന്നത്.  വിനേഷ്, മുരളി, കൈലാഷ് എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ വീട്ടില്‍ ഒത്തുകൂടിയാണ് സിനിമയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. കൂട്ടായ പ്രയത്‌നത്തോടെയാണ് ഈ സിനിമ യഥാര്‍ത്ഥ്യമായത്. 2022 ലായിരുന്നു ഷൂട്ടിങ് പൂര്‍ത്തിയായത്. വിനേഷിന് തന്റെ സിനിമയില്‍ കൃത്യമായ കാഴ്ചപ്പാടും എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നതില്‍ ശരിയായ ധാരണയുമുള്ള വ്യക്തിയാണ്. സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ പോസിറ്റീവായ പ്രതികരണങ്ങളില്‍ ഏറെ സന്തോഷമുണ്ട്. വിനേഷിന് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവെന്നതും പ്രശംസനീയമാണ്.

Post Thumbnail
കൂവലില്‍ നിന്ന് കയ്യടിയിലേക്ക് ; വിനേഷ് വിശ്വനാഥന്റെ 'സിനിമാക്കഥ'വായിക്കുക

സിനിമയിലെ സംഗീതം

കുട്ടികളുടെ കണ്ണുകളിലൂടെയാണ് പാട്ടുകളെ കാണുന്നത്. ‘മുട്ടായിതുണ്ട് അലിയുന്ന പോലെ’ എന്ന പോലെയുള്ള വരികളാണ് പാട്ടിലുള്‍പ്പെടുത്തിയിരിക്കുന്നത്. ലൗ സോങും മാസ് സോങും സിനിമയിലുണ്ട്.സിനിമകളിലെ പാട്ടുകളെല്ലാം ഞങ്ങളുടെ സുഹൃത്തുകൂടിയായ അഹല്യ ഉണ്ണികൃഷ്ണനാണ് എഴുതിയിരിക്കുന്നത്. സംഗീത സംവിധായകന്‍ മുതിര്‍ന്നവരെയും കുട്ടികളെയും മനസില്‍ കണ്ടാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയത്  എന്നതും ചിത്രത്തിനെ വേറിട്ടതാക്കുന്നു. മുതിര്‍ന്നവരെ തന്റെ ബാല്യകാലവും എന്നാല്‍ കുട്ടികളെ സ്വന്തം സ്‌കൂള്‍ജീവിതവും ഫീല്‍ ചെയ്യിക്കാന്‍ സംഗീത സംവിധായകന് ഒരേസമയം കഴിഞ്ഞിട്ടുണ്ട്.

കഥ ആസ്വാദ്യകരം

എല്ലാ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന, ശക്തമായ ആശയം സമൂഹത്തിലേക്ക് പറയാന്‍ ശ്രമിക്കുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ശ്രീക്കുട്ടന്‍. പ്രതീക്ഷയുടെ അധികഭാരമില്ലാതെ തീയറ്ററുകളിലെത്തിയാല്‍ സിനിമ ആസ്വാദിക്കാന്‍ കഴിയും. പോസിറ്റീവായ പ്രതികരണങ്ങള്‍ തന്നെയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

കുട്ടികളുടെ സിനിമകള്‍ക്ക് എല്ലാ ചലച്ചിത്രമേഖലകളിലും സ്വീകാര്യത കൂടുതലാണ്. അവരുടെ അവതരണം ഏതൊരു പ്രേക്ഷകനെയും പ്രായം മറന്ന് ആസ്വദിക്കാന്‍ പ്രേരിപ്പിക്കും. കുട്ടികളുടെ ചിന്തകളും ജീവിതവും നിഷ്‌കളങ്കതയും സമൂഹം പ്രാധാന്യത്തോടെ കാണേണ്ടതാണ്. anand manmadhan

content summary; In Conversation with Anand Manmadhan: Unpacking “Sthanarthi Sreekuttan”

malayalam cinema aju varghese johny antony anand manmadhan kerala

മഞ്ജുഷ കൃഷ്ണന്‍

മഞ്ജുഷ കൃഷ്ണന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

×