ബെംഗളൂരുവില്‍ ഇന്ത്യക്കെതിരായി നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ്ക്ക് 188 വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 274 റണ്‍സിന് എല്ലവരും പുറത്തായി. ഓസീസിനുവേണ്ടി ഹസല്‍വുഡ് ആറുവിക്കറ്റ് വീഴ്ത്തി. 92 റണ്‍സ് എടുത്ത ചേതേശ്വര്‍ പൂജാരെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രഹാനെ 52 റണ്‍സ് എടുത്തു.
നാലു വിക്കറ്റിനു 213 റണ്‍സുമായി നാലാം ദിവസത്തെ കളി തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 238 ല്‍ എത്തിയപ്പോള്‍ രഹാനെയുടെ വിക്കറ്റ് നഷ്ടമായി. 52 റണ്‍സ് എടുത്ത രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ എത്തിയ കരുണ്‍ നായരെ അകൗണ്ട് തുറക്കും മുന്നെ സ്റ്റാര്‍ക്ക് പവലിയനിലേക്കു തിരിച്ചയച്ചു. രണ്ടു വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. ഒറ്റയക്കു പൊരുതി നിന്ന പൂജാരെ 92 റണ്‍സില്‍ വീണതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ന്നു. ഒന്നരദിവസം ബാക്കി നില്‍ക്കെ 187 റണ്‍സിനു മുമ്പ് ഓസീസിനെ വീഴ്ത്താന്‍ ആയാല്‍ അത് ടീം ഇന്ത്യയുടെ ഒരു ചരിത്രവിജയം ആയി രേഖപ്പെടുത്താം.