June 06, 2026 |
Avatar
Share on

ബോക്സിംഗ്; മനോജ്‌ കുമാര്‍ ക്വാര്‍ട്ടറില്‍

അഴിമുഖം പ്രതിനിധി ബോക്സിംഗില്‍ ഇന്ത്യയുടെ മനോജ്‌ കുമാറിന് ജയം. പുരുഷന്മാരുടെ 64 കിലോഗ്രാം  വിഭാഗത്തില്‍ ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ ലിത്വാനിയയുടെ എവല്‍ദോസ് പെട്രോസ്കസിനെയാണ് മനോജ്‌ കുമാര്‍ ഇടിച്ചിട്ടത്. ആദ്യ രണ്ടു റൌണ്ടുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് മനോജ്‌ പ്രീക്വാര്‍ട്ടറില്‍ എത്തിയത്. രണ്ടാം റൗണ്ടിൽ കനത്ത പോരാട്ടമാണ് നടന്നത്. ഞായറാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ മനോജ് കുമാർ അഞ്ചാം സീഡും ഉസ്‌ബെക്കിസ്ഥാന്‍ താരവുമായ ഫാസിലുദ്ദീന്‍ ഗയ്ബന്‍സറോവിനെ നേരിടും. 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്സിങ് താരം […]

അഴിമുഖം പ്രതിനിധി

ബോക്സിംഗില്‍ ഇന്ത്യയുടെ മനോജ്‌ കുമാറിന് ജയം. പുരുഷന്മാരുടെ 64 കിലോഗ്രാം  വിഭാഗത്തില്‍ ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ ലിത്വാനിയയുടെ എവല്‍ദോസ് പെട്രോസ്കസിനെയാണ് മനോജ്‌ കുമാര്‍ ഇടിച്ചിട്ടത്.

ആദ്യ രണ്ടു റൌണ്ടുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് മനോജ്‌ പ്രീക്വാര്‍ട്ടറില്‍ എത്തിയത്. രണ്ടാം റൗണ്ടിൽ കനത്ത പോരാട്ടമാണ് നടന്നത്.

ഞായറാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ മനോജ് കുമാർ അഞ്ചാം സീഡും ഉസ്‌ബെക്കിസ്ഥാന്‍ താരവുമായ ഫാസിലുദ്ദീന്‍ ഗയ്ബന്‍സറോവിനെ നേരിടും. 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്സിങ് താരം വികാസ് കൃഷ്ണനും പ്രീ ക്വാര്‍ട്ടറിൽ കടന്നിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×