റിലൈന്‍സ് ടെലികോമിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ അനില്‍ അംബാനി നല്‍കിയിരിക്കുന്ന അപേക്ഷ ഗുണം ചെയ്യുന്നത് സഹോദന്‍ മുകേഷ് അംബാനിക്കെന്ന് ബ്ലൂംബര്‍ഗ് ചൂണ്ടിക്കാട്ടുന്നു. അപേക്ഷ കോടതി പരിഗണിച്ചുതുടങ്ങിയാല്‍ ഒന്നുകില്‍ ആര്‍ കോമിന് 270 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാം. ഇല്ലെങ്കില്‍ ലിക്വിഡേറ്റ് ചെയ്യാം. ടവര്‍, സ്‌പെക്ട്രം വില്‍പ്പനയിലൂടെ 17,300 കോടി രൂപ സമാഹരിക്കാം എന്ന ആര്‍ കോമിന്റെ പദ്ധതി, ധാരണയില്‍ നിന്ന് ജിയോ പിന്മാറിയതോടെ പൊളിഞ്ഞിരുന്നു. ആര്‍ കോമിന്റെ കടബാധ്യത ഏറ്റെടുക്കാവാവില്ല എന്നാണ് ജിയോ, ടെലികോം വകുപ്പിനെ അറിയിച്ചത്. ലിക്വിഡേഷന് വിധേയമാവുകയാണെങ്കില്‍ ആര്‍ കോമിന്റെ മൂല്യമിടിയും. ഇന്‍സോള്‍വന്‍സി നടപടികളില്‍ ബിഡ്ഡര്‍മാര്‍ വിലപേശല്‍ ശക്തമാക്കും. വില കുറയ്്ക്കാന്‍ സമ്മര്‍ദ്ദമുണ്ടാകും.
തിങ്കളാഴ്ച ആര്‍ കോം ഓഹരി റെക്കോഡ് നിലയില്‍ ഇടിഞ്ഞിരുന്നു. മൂന്നിലൊന്നായാണ് ഇടിഞ്ഞത്. അനില്‍ അംബാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ റിലൈന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡ്, 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. റിലൈന്‍സ് പവറിന്റേത് 35 ശതമാനവും റിലൈന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനിയറിംഗ് ലിമിറ്റഡിന്റേത് 15 ശതമാനവുമാണ് ഇടിവുണ്ടായത്. ഫ്രീ സര്‍വീസുകളും ഫോണുകളുമായുള്ള ജിയോയുടെ വരവ് പല കമ്പനികളും സര്‍വീസ് നിര്‍ത്താനോ മറ്റ് കമ്പനികളുമായി ലയിക്കാനോ അല്ലെങ്കില്‍ പാപ്പരാകാനോ ഇടയാക്കി. രണ്ട് വര്‍ഷം കോടി വന്‍ തോതില്‍ ഓഹരികള്‍ സമാഹരിക്കാനും വലിയ വളര്‍ച്ച നേടാനും മുകേഷ് അംബാനിയുടെ കമ്പനിക്ക് കഴിഞ്ഞു.