UPDATES

വിപണി/സാമ്പത്തികം

എണ്ണ വില: ഉല്‍പ്പാദക രാജ്യങ്ങളോടുള്ള പ്രധാനമന്ത്രിയുടെ സഹായാഭ്യര്‍ത്ഥന സൗദി തള്ളി

മോദി പറഞ്ഞിരുന്നു. രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുന്നതിനും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വര്‍ദ്ധന കാരണമാകുന്നതായി മോദി ചൂണ്ടിക്കാട്ടി. എന്നാല്‍ എണ്ണ വില തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് യോഗത്തില്‍ സൗദി മന്ത്രി അ എല്‍ ഫാലിഹ് പറഞ്ഞത്.

                       

ഗുരുതരമായ എണ്ണ, ഇന്ധന ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ അടക്കമുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ച വിഫലം. വിദേശത്തേയും ഇന്ത്യയിലേയും എണ്ണ, വാതക കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായും ഭരണനേതാക്കളുമായും ഇന്നലെ പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു ചര്‍ച്ച. ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും സ്വീകാര്യമായ വില വേണമെന്നും എണ്ണ വില കുതിച്ചുയരുന്നത് ആഗോള സാമ്പത്തിക വളര്‍ച്ച തടയുന്നതായും മോദി പറഞ്ഞിരുന്നു. രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുന്നതിനും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വര്‍ദ്ധന കാരണമാകുന്നതായി മോദി ചൂണ്ടിക്കാട്ടി. എന്നാല്‍ എണ്ണ വില തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് യോഗത്തില്‍ സൗദി മന്ത്രി അ എല്‍ ഫാലിഹ് പറഞ്ഞത്.

ഇറക്കുമതി ചിലവ് കൂടുകയാണ്. ഇന്ത്യക്ക് ആവശ്യമായ ഇന്ധനത്തില്‍ 83 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. എണ്ണ വിപണയില്‍ വില നിര്‍ണയിക്കുന്നത് ഉല്‍പ്പാദക രാജ്യങ്ങളാണ് – പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഉല്‍പ്പാദനത്തിലും വിതരണത്തിലും മാത്രമേ തങ്ങള്‍ക്ക് നിയന്ത്രണമുള്ളൂ എന്നും വില മറ്റ് ഘടകങ്ങളേയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും സൗദി മന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ ഇന്ധന ആവശ്യത്തില്‍ സൗദിയുടെ സഹായമുണ്ടാകുമെന്നും ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍