ഇന്ത്യയിൽ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോബീഡുകൾ നിരോധിക്കണമെന്ന് ഗവേഷകർ. ചർമ്മത്തെ എക്സ്ഫോലിയേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന കോസ്മെറ്റിക് ഉൽപ്പന്നങ്ങളിൽ ചേർക്കുന്ന ഒരു തരം മൈക്രോപ്ലാസ്റ്റിക് ആണ് മൈക്രോബീഡുകൾ. 2014-ൽ നെതർലാൻഡിൽ അവ നിരോധിച്ചിട്ടുണ്ട് 2015-ൽ യു എസും 2018-ൽ യു കെയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. India should consider ban on microbeads
ഇന്ത്യയിൽ മൈക്രോബീഡ് ഉൽപ്പാദനം ഇതുവരെ നിരോധിച്ചിട്ടില്ല, വരും കാലങ്ങളിൽ ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തണം എന്ന ആവശ്യത്തിന് പിന്നിൽ. ഇന്ത്യയുടെ പേഴ്‌സണൽ കെയർ, ബ്യൂട്ടി വ്യവസായം 2023-ൽ 28 ബില്യൺ ഡോളറായിരുന്നു ( 2,34,67,90,600 രൂപ), ആഗോളതലത്തിൽ ഇന്ത്യ എട്ടാമത്തെ വലിയ വിപണിയാണ്. ഈ വർഷമാദ്യം, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ ഫെയ്സ് വാഷുകളും ഷവർ ജെല്ലുകളും പോലെയുള്ള 45 വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ വിശകലനം ചെയ്തതിൽ, അവയിൽ 45% മൈക്രോബീഡുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
മൈക്രോപ്ലാസ്റ്റിക്സ് സമുദ്രങ്ങളിലെ ഫ്ലോട്ടിംഗ് മൈക്രോപ്ലാസ്റ്റിക്സിൻ്റെ 10% ൽ താഴെയാണെങ്കിലും, പ്രാഥമിക മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ 93% പേഴ്സണൽ കെയർ ഉൽപ്പന്നങ്ങളിൽ നിന്നുള്ള മൈക്രോബീഡുകളാണ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പഠനമനുസരിച്ച്. എവറസ്റ്റ് കൊടുമുടി മുതൽ മരിയാനസ് ട്രെഞ്ച് വരെ കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക് കണികകൾ, മനുഷ്യരിലും വന്യജീവികളിലും ഹോർമോൺ അസന്തുലിതാവസ്ഥ, കുടൽ തടസ്സങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ ചെറിയ വലിപ്പം വിഷ ലോഹങ്ങൾ പോലുള്ള മറ്റ് ദോഷകരമായ വസ്തുക്കളെ ആന്തരികാവയവങ്ങളിലെത്താൻ അനുവദിക്കുന്നു, അത് ഉയർന്ന അളവിൽ അടിഞ്ഞു കൂടുന്നതായും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി കാൻഡിഡേറ്റ് റിയ അലക്സ് പറഞ്ഞു.
‘ചില മൈക്രോബീഡുകളിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് 2011 മുതൽ ഇത്തരം പ്ലാസ്റ്റിക്കുകൾ നിയന്ത്രിച്ചുവെങ്കിലും, മൈക്രോബീഡുകൾക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. ഈ വർഷം, മൈക്രോബീഡുകളിലെ ഒരു പ്രധാന വസ്തുവായ റീസൈക്കിൾ ചെയ്യാത്ത പോളിയെത്തിലീൻ ഉത്പാദനം ഐ ബി സ് നിരോധിച്ചു, എന്നാൽ നിയന്ത്രണങ്ങൾ കർശനമല്ല. പഠനം നടത്തിയ ഉൽപ്പന്നങ്ങളിൽ പരിസ്ഥിതി സൗഹൃദമെന്ന് അവകാശപ്പെടുന്ന ലേബലുകൾ ഉണ്ടായിരുന്നു, ഗവേഷകർ അതിനെ “ഗ്രീൻവാഷിംഗ്” എന്നാണ് വിളിക്കുന്നത്’ എന്ന് റിയ അലക്‌സ് വ്യക്തമാക്കി. India should consider ban on microbeads
പലർക്കും മൈക്രോബീഡുകൾ പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചതെന്ന് അറിയില്ല. ഉപഭോക്താക്കൾ, ഉത്പന്നങ്ങളിലെ ലേബലുകൾ പരിശോധിച്ചാൽ മൈക്രോബീഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും റിയ കൂട്ടിച്ചേർത്തു. ഇതുവഴി വിപണിയിൽ ഇത്തരം ഉൽപന്നങ്ങളുടെ ഡിമാൻഡ് കുറയ്ക്കുകയും ബദലുകളിലേക്ക് മാറാൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നും റിയ പറഞ്ഞു.
content summary; India should consider ban on microbeads in personal care products, researchers say k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k