വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചാ മേശയിലേക്ക് ക്ഷമ ചോദിച്ച് തിരിച്ചെത്തുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണെന്നും ഉപഭോക്താവ് എപ്പോഴും ശരിയാണെന്നും ഇന്ത്യയെ അപമാനിച്ച് കൊണ്ട് ഹോവാർഡ് ലുട്നിക് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്ക്ക് വരുമെന്ന് ഞാൻ കരുതുന്നു. അവർ ക്ഷമ ചോദിക്കാനും ഡൊണാൾഡ് ട്രംപുമായി ഒരു കരാറുണ്ടാക്കാൻ ശ്രമിക്കാനും തയ്യാറാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുന്നത്
ഡൊണാൾഡ് ട്രംപാണ്. അത് ഞങ്ങൾ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു, ലുട്നിക് ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യക്ക് തങ്ങളുടെ വിപണി തുറക്കാനോ റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നിർത്താനോ ബ്രിക്സ് കൂട്ടായ്മ വിടാനോ താൽപര്യമില്ലെന്നും ലുട്നിക് പറഞ്ഞു.
ഇന്ത്യ റഷ്യയുടെയും ചൈനയുടെയും ഇടയിയിൽ നിന്ന് തന്ത്രങ്ങൾ മെയ്യുകയാണെന്ന് പറഞ്ഞ ലുട്നിക്, ഇന്ത്യ യുഎസിനെ പിന്തുണയ്ക്കണമെന്നും അല്ലെങ്കിൽ 50 ശതമാനം നികുതി ഏർപ്പെടുത്തിയത് ഉചിതമാണെന്ന് കരുതുമെന്നും അറിയിച്ചു.
വാണിജ്യമന്ത്രി പീയൂഷ് ഗോയൽ നവംബർക്കുള്ളിൽ അമേരിക്കയുമായി ദ്വിപക്ഷ വ്യാപാര കരാർ (BTA) ഒപ്പിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഓഗസ്റ്റ് 25ന് ഡൽഹിയിൽ നടക്കുമെന്നിരുന്ന അമേരിക്കൻ പ്രതിനിധികളുടെ സന്ദർശനം മാറ്റിവെച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും പുതിയ ചർച്ചാ ഘട്ടം പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ നീക്കം ചെയ്യുക മാത്രമേ വ്യാപാരകരാർ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുക്കൂവെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക ചർച്ചയ്ക്ക് തയാറാണെന്നും എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് യുഎസ് ആണെന്ന് എല്ലാവരും അംഗീകരിക്കണമെന്നും ലുട്നിക് പറഞ്ഞു.
“ഇന്ത്യക്കാർക്ക് ഏത് വശത്താണെന്നു തീരുമാനിക്കണം. ചൈനീസ് അമേരിക്കയിലേക്ക് വിൽക്കുന്നു, ഇന്ത്യക്കാരും അമേരിക്കയിലേക്കാണ് വിൽക്കുന്നത്. അവർ തമ്മിൽ വിൽപ്പന നടത്താൻ കഴിയില്ല. ലോകത്തിലെ ഉപഭോക്താക്കൾ അമേരിക്കയിലാണ്. 30 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുക്ക് ഉള്ളത്. ഒടുവിൽ എല്ലാവരും തിരിച്ചെത്തേണ്ടത് ഉപഭോക്താവിനോടാണ്, കാരണം ഉപഭോക്താവാണ് എപ്പോഴും ശരി, എന്നും അദ്ദേഹം പറഞ്ഞു.
എസ്സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന, റഷ്യ പ്രസിഡന്റുമാരുമായി നടത്തിയ കൂടിക്കാഴ്ചയെ bravado എന്ന് ലുട്നിക് വിശേഷിപ്പിച്ചു.
“നിങ്ങൾ കാനഡയിൽ കണ്ടില്ലേ? അവർ പ്രതികാര തീരുവകൾ ഏർപ്പെടുത്തി. ഒടുവിൽ എന്തായി? അവരുടെ ജിഡിപി 1.6 ശതമാനമായി. തൊഴിലില്ലായ്മ 8 ശതമാനമായി ഉയർന്നു. പിന്നീട് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്ത് ചെയ്തു? അവസാനം തന്റെ പ്രതികാര തീരുവകൾ നീക്കി. അതിനാൽ തന്നെ, വലിയ ഉപഭോക്താവായ അമേരിക്കയോട് പോരാടുന്നത് നല്ലത് പോലെ തോന്നിയാലും, ഒടുവിൽ അമേരിക്കയുമായി കരാർ ഒപ്പിടാൻ നിങ്ങൾ തയ്യാറാകും, ലുട്നിക് വ്യക്തമാക്കി.
Content Summary: India Will Apologize in 2 Months”: US Commerce Secretary on Tariff Dispute
This post was last modified on September 6, 2025 10:38 am
Leave a Comment