April 22, 2025 |

നാണക്കേട്, അസൂയ, ഉത്കണ്ഠ: 155 മില്യണ്‍ നേടി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ‘ഇന്‍സൈഡ് ഔട്ട് 2’

കൗമാര ബാല്യത്തിന്റെ കഥ

ആഗോളതലത്തില്‍ ഹിറ്റായി വാള്‍ട്ട് ഡിസ്നി പിക്ചേഴ്സിനായി പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോ നിര്‍മ്മിച്ച അമേരിക്കന്‍ ആനിമേഷന്‍ ചിത്രം ഇന്‍സൈഡ് ഔട്ട് 2. പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം 155 മില്യണ്‍ ആണ് ചിത്രം നേടിയത്. കൗമാരകാലത്തെ നാണക്കേട്, അസൂയ, ഉത്കണ്ഠ തുടങ്ങിയ സങ്കീര്‍ണ വികാരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയ്ക്ക് ഇന്ത്യയിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 7 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍.

റിലേ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇന്‍സൈഡ് ഔട്ട് 2 പറയുന്നത്. ഇന്‍സൈഡ് ഔട്ട്-ന്റെ ആദ്യ ഭാഗം 11 വയസ്സുള്ള റിലേയെ കുറിച്ചാണ്. അവളുടെ കുടുംബം നാട് വിട്ട് പോവുമ്പോള്‍ അതുവരെയുള്ള സുഹൃത്തുക്കളെ അവള്‍ക്ക് നഷ്ടപ്പെടുന്നു. ആ പ്രതിസന്ധിയെയും മാനസിക പിരിമുറക്കത്തെയും അവള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് ചിത്രം പ്രേക്ഷകരോട് സംസാരിച്ചത്. സന്തോഷം, സങ്കടം, കോപം, ഭയം, വെറുപ്പ് ഈ വികാരങ്ങളിലൂടെയാണ് ആദ്യ ഭാഗത്തെ കഥ പറച്ചില്‍. അതേ റിലേ ഇനി കൗമാരപ്രായത്തില്‍ എത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്നതാണ് നാണക്കേട്, അസൂയ, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങളിലൂടെ ഇന്‍സൈഡ് ഔട്ട്-2 പറയുന്നത്.

കൗമാര ബാല്യത്തിന്റെ കഥ

ബാല്യ വികാരങ്ങള്‍ മാറുകയും പലപ്പോഴും വൈകാരിക തലത്തില്‍ നിയന്ത്രണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന ജീവിത കാലഘട്ടമാണ് കൗമാരം. അക്കാലത്ത് കുട്ടികളുടെ ചിന്താരീതിയും തീരുമാനങ്ങള്‍ എടുക്കുന്നതിലെ മാനദണ്ഡങ്ങളും ഏറെക്കുറെ സത്യസന്ധമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ടെന്നാണ് ഇതുവരെയുള്ള റിവ്യുകളില്‍ നിന്ന് വ്യക്തമാവുന്നത്. പേര് സൂചിപ്പിക്കും പോലെ ആന്തരികമായി സംഭവിക്കുന്ന ശാരീരിക-മാനസിക മാറ്റങ്ങളുടെ കാലമാണ് കൗമാരക്കാലം. അതായത് വൈകാരിക പ്രക്ഷുബ്ധതയുടെ ലോകമാണ് ചിത്രത്തിലെ റിലേ എന്ന പെണ്‍കുട്ടിയെയും കാത്തിരുന്നത്. ആന്തരികമായി നടന്ന ശാരീരികമാറ്റങ്ങളും ഇതിന്റെ ഫലമായുണ്ടാവുന്ന മാനസിക മാറ്റങ്ങളും അവളെ സങ്കീര്‍ണതകളിലേക്കാണ് നയിക്കുന്നത്. ഇതിനെ റിലേ എങ്ങനെ തരണം ചെയ്യുന്നു എന്നാണ് സിനിമ കാണിച്ച് തരുന്നത്. ചിത്രം ലോകത്തെ കൗമാരക്കാരെ വളരെയധികം സഹായിക്കുമെന്നും സ്വന്തം മാനസികാവസ്ഥയെ കുറിച്ച് ബോധ്യം വരാന്‍ ഉപകരിക്കുമെന്നുമാണ് സൈക്കോളിസ്റ്റുകളും സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

അത്രമേല്‍ ലോലമായ ഹൃദയവികാരങ്ങള്‍ ഭരിക്കുന്ന കാലം കൂടിയാണ് കൗമാരം. ഞൊടിയിടയില്‍
കരയുകയും പെട്ടെന്ന് തന്നെ കണ്ണീര്‍മാറി പൊട്ടിച്ചിരിയിലേക്ക് വഴിമാറുകയും ചെയ്യും. ഇരുപത്തിനാല് മണിക്കൂറും തര്‍ക്കുത്തരവും ദേഷ്യവുമായി നിന്നിരുന്ന മക്കള്‍ സുഹൃത്തിന്റെ മുന്നില്‍ അത്യാഹ്ലാദത്തോടെ മതിമറക്കുന്നത് കണ്ട് അന്തംവിടുന്ന മാതാപിതാക്കള്‍ നമ്മുക്കിടയിലുണ്ട്. അവര്‍ക്കെല്ലാമുള്ള ഉത്തരം ഈ സിനിമ നല്‍കുമെന്നും സൈക്കോളജിസ്റ്റുകള്‍ പറയുന്നു.

പിക്സര്‍ ആനിമേഷന്റെ ‘ഇന്‍ക്രെഡിബിള്‍സ് 2-നാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ അനിമേഷന്‍ ചിത്രങ്ങളുടെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 182.7 മില്യണ്‍ ആണ് ഇന്‍ക്രെഡിബിള്‍സ് 2ന്റെ കളക്ഷന്‍. ഒറ്റ ആഴ്ച കൊണ്ട് രണ്ടാം സ്ഥാനത്താണ് ഇന്‍സൈഡ് ഔട്ട് 2 എത്തിയിരിക്കുന്നത്. ആനിമേഷന്‍ ചിത്രങ്ങളില്‍ 100 മില്യണിലധികം നേടിയ അവസാന ചിത്രം 2023ലിറങ്ങിയ ബാര്‍ബി ആയിരുന്നു. കൗമാര ദശയിലെ വികാരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ തന്നെയാണ് തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ വിഷ്വലുകള്‍, അഭിനേതാക്കള്‍, ബുദ്ധിപരമായ കഥപറച്ചില്‍ രീതി എന്നിവയെല്ലാം നിരൂപക പ്രശംസ നേടിയിട്ടുണ്ട്.

കെല്‍സി മാന്‍ സംവിധാനം ചെയ്യുകയും മാര്‍ക്ക് നീല്‍സണ്‍ നിര്‍മ്മിക്കുകയും ചെയ്തിരക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് മെഗ് ലെഫൗവും ഡേവ് ഹോള്‍സ്റ്റീനുമാണ്. പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ആമി പോഹ്ലര്‍, ഫിലിസ് സ്മിത്ത്, ലൂയിസ് ബ്ലാക്ക്, ഡയാന്‍ ലെയ്ന്‍, കൈല്‍ മക്ലാക്ലാന്‍ എന്നിവരാണ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്ത് എത്തിയ താരനിരയായ മായ ഹോക്ക്, കെന്‍സിങ്ടണ്‍ ടാള്‍മാന്‍, ടോണി ഹെയ്ല്‍, ലിസ ലാപിറ, അയോ എഡെബിരി, ലിലിമര്‍, ഗ്രേസ് ലൂയിദ്, സുമയ്യ നൂറിദ് ഗ്രീന്‍, അഡെലെ എക്‌സാര്‍കോപോലോസ്, പോള്‍ വാള്‍ട്ടര്‍ ഹൗസര്‍ എന്നിവരും ഉണ്ട്.

 

English summary: Inside Out 2’ Smashes Global and Domestic Box Office Records

Leave a Reply

Your email address will not be published. Required fields are marked *

×