ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്തലാക്കുന്നതിന് നിര്‍ദേശം നല്‍കിയതായി ഇസ്രായേല്‍ വൈദ്യുത മന്ത്രാലയം അറിയിച്ചു. വൈദ്യുതി വിതരണം എത്രയും പെട്ടെന്ന നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവച്ചതായി മന്ത്രി എലി കോഹന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ പൂര്‍ണമായും തകര്‍ന്ന് ഇല്ലാതായ പലസ്തീനിലേക്ക് എത്തിക്കുന്ന എല്ലാ സഹായങ്ങളും ഒരാഴ്ച്ചയായി തടഞ്ഞ് വച്ചിരിക്കുകയാണ് ഇസ്രായേല്‍. ഈ സാഹചര്യത്തിലാണ് വൈദ്യുതി വിച്ഛേദിക്കാനുള്ള അനുമതിയിലും എലി കോഹന്‍ ഒപ്പുവച്ചത്.
‘ഗാസ മുനമ്പില്‍ എത്രയും പെട്ടെന്ന് വൈദ്യുതി വിഛേദിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. കൂടാതെ യുദ്ധം അവസാനിക്കുമ്പോള്‍ ഹമാസ് പൂര്‍ണമായും ഇല്ലാതായെന്നും ഉറപ്പ് വരുത്തും.’ എലി കോഹന്‍ പറഞ്ഞു.
15 മാസത്തിലധികമായി തുടരുകയായിരുന്ന യുദ്ധത്തില്‍ നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെടി നിര്‍ത്തല്‍ തുടരുന്നതിന് വേണ്ടി ഇസ്രയേല്‍ ചില മാര്‍ഗ നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. പലസ്തീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നത് വരെ എല്ലാ തരത്തിലുള്ള സഹായ വിതരണവും നിര്‍ത്തി വച്ചിരിക്കുകയാണ് ഇസ്രയേല്‍. മാര്‍ച്ച് ഒന്നിനായിരുന്നു വെടി നിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചിരുന്നത്. എന്നാല്‍ ഇത് ഏപ്രില്‍ പകുതി വരെ നീട്ടണമെന്നാണ് ഇസ്രയേലിന്റെ ആവിശ്യം. വെടിനിര്‍ത്തല്‍ പൂര്‍ണമായും അവസാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തണമെന്നതാണ് ഹമാസിന്റെ ആവിശ്യം.
ഹമാസ് തടവിലാക്കിയ ബന്ദികളെ തിങ്കളാഴ്ച്ചയോടെ വിട്ടയച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം വളരെ വലുതായിയരിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സഹായങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ഇസ്രയേല്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെടുകയാണെന്നും ഇസ്രയേല്‍ ബന്ദികളെ ഈ നീക്കം ബാധിച്ചുവെന്നും ഹമാസ് പ്രതികരിച്ചിരുന്നു.
Content Sumamry: Israel cuts off electricity to Gaza in new move to free hostages
This post was last modified on March 10, 2025 2:44 pm
Leave a Comment