July 10, 2026 |
Avatar
Share on

മെത്രാന്മാരുടെ സ്വത്തുക്കള്‍ സഭയ്ക്ക് കൈമാറണമെന്നു പാത്രിയാര്‍ക്കീസ് ബാവ

 അഴിമുഖം പ്രതിനിധി യാക്കോബായ സഭയിലെ മെത്രാന്മാരുടെ സ്വത്ത് സമ്പാദനം ശരിയായ പ്രവണതയല്ലെന്ന് പാത്രിയാര്‍ക്കീസ് ബാവ. സ്വന്തം പേരില്‍ സമ്പാദിച്ചിരിക്കുന്ന സ്വത്തുവകകള്‍ സഭയ്ക്ക് കൈമാറാന്‍ മെത്രാന്മാര്‍ തയ്യാറകണമെന്നും മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ ആവശ്യപ്പെട്ടു. ഡമാസ്‌കസില്‍ നിന്ന് അയച്ച കല്‍പ്പനയിലാണ് ഈ ആവശ്യം. മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സ്വത്തു സമ്പാദിക്കുന്നത് ശരിയല്ല. സഭയ്‌ക്കെന്ന പേരിലാണ് മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സ്വത്ത് സമ്പാദിക്കുന്നത്. ഈ പ്രവണത ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് കല്‍പനയില്‍ […]

 അഴിമുഖം പ്രതിനിധി

യാക്കോബായ സഭയിലെ മെത്രാന്മാരുടെ സ്വത്ത് സമ്പാദനം ശരിയായ പ്രവണതയല്ലെന്ന് പാത്രിയാര്‍ക്കീസ് ബാവ. സ്വന്തം പേരില്‍ സമ്പാദിച്ചിരിക്കുന്ന സ്വത്തുവകകള്‍ സഭയ്ക്ക് കൈമാറാന്‍ മെത്രാന്മാര്‍ തയ്യാറകണമെന്നും മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ ആവശ്യപ്പെട്ടു. ഡമാസ്‌കസില്‍ നിന്ന് അയച്ച കല്‍പ്പനയിലാണ് ഈ ആവശ്യം. മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സ്വത്തു സമ്പാദിക്കുന്നത് ശരിയല്ല. സഭയ്‌ക്കെന്ന പേരിലാണ് മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സ്വത്ത് സമ്പാദിക്കുന്നത്. ഈ പ്രവണത ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് കല്‍പനയില്‍ പറയുന്നു. സഭയുടെ കേരളത്തിലെ ഭദ്രാസനാധിപന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കാണ് കല്പന അയച്ചിരിക്കുന്നത്. സിറിയയില്‍ നിന്ന് അയച്ച കല്‍പന ഇന്നലെ കൊച്ചിയിലെ ഭദ്രാസനത്തില്‍ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×