ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി ജമ്മു&കാശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. ഇത് ജമ്മു&കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ്. സെപ്തംബര്‍ 18ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സെപ്തംബര്‍ 25നും, മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ ഒന്നിനും നടന്നതിന് ശേഷം തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 9ന് പുറത്ത് വരും. കാശ്മീരിന്റെ പ്രത്യേക സവിശേഷതകള്‍ കൊണ്ട് ഈ തെരഞ്ഞെടുപ്പ് ദേശിയ, അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. ബിജെപിയെ സംബന്ധിച്ചെടുത്തോളം എത്രത്തോളം നേട്ടം കാശ്മീരിലുണ്ടാക്കാം എന്നത് എല്ലാവരും ഉറ്റുനോക്കുകയാണ്. അതേ സമയം ബിജെപി ജമ്മു ഭാഗത്ത് പ്രതീക്ഷയോടെ മത്സരിക്കുന്നുണ്ടെങ്കിലും കാശ്മീരില്‍ വളരെ വത്യസ്ഥമായ തന്ത്രമാണ് അവര്‍ മെനയുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളയുമെന്നത് ബിജെപിയുടെ ചിരകാല വാഗ്ദാനമായിരുന്നു. jammu and kashmir election 2024
1996 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഏറ്റവും കുറവ് സീറ്റുകളിലാണ് കാശ്മീര്‍ വാലിയില്‍ മത്സരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ചില്ലെങ്കിലും മറ്റ് സ്വതന്ത്രരേയോ, ചെറിയ പാര്‍ട്ടികളേയോ ഒക്കെ പിന്തുണച്ച് വിജയ സാധ്യത കൂട്ടി ഭരണത്തില്‍ നിയന്ത്രണം കൊണ്ട് വരിക എന്നതാണ് ബിജെപിയുടെ തന്ത്രം. കാശ്മീര്‍ വാലിയില്‍ 47 സീറ്റുകള്‍ ഉള്ളതില്‍ ബിജെപി മത്സരിക്കുന്നത് 19 സീറ്റുകളില്‍ മാത്രമാണ്, ബാക്കി 28 സീറ്റുകളില്‍ ബിജെപിയുടെ സ്ഥാനാര്‍ഥികളില്ല. എന്നാല്‍ തങ്ങള്‍ക്ക് അല്‍പ്പം കൂടി സ്വാധീനമുള്ള ജമ്മു ഡിവിഷന്‍സില്‍ ബിജെപി 43 അസംബ്ലി സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇതിന് മുന്‍പ് ബിജെപി ഇത്ര കുറവ് സീറ്റുകളില്‍ മത്സരിച്ചത് 1996 ലെ തെരഞ്ഞെടുപ്പിലാണ്, അന്ന് കാശ്മീര്‍ വാലിയില്‍ വെറും 13 സീറ്റുകളില്‍ മാത്രമാമാണ് ബിജെപിക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു 1996ല്‍ നടന്നത്. jammu and kashmir election 2024
ബിജെപി നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ രണ്ട് തെരഞ്ഞെടുപ്പുകളില്‍ (1983&87) രണ്ടോ മൂന്നോ സീറ്റുകളില്‍ മാത്രമേ മത്സരിച്ചിട്ടുള്ളു. പിന്നീട് വളരെ സാവധാനത്തില്‍ പാര്‍ട്ടി തങ്ങളുടെ പ്രാധാന്യവും പ്രാധിനിത്യവും വര്‍ധിപ്പിക്കുകയായിരുന്നു. 1996 നു ശേഷം കാശ്മീര്‍ ഡിവിഷനില്‍ ബിജെപി അവരുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെ തുടര്‍ന്നാണ് 2002ല്‍ 28 സീറ്റില്‍ ബിജെപിക്ക് മത്സരിക്കാന്‍ കഴിഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളിലും, 2014 ലെ തെരഞ്ഞെടുപ്പില്‍ 34 എന്നിങ്ങനെ ക്രമാധീതമായി സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധപ്പിച്ച് വരുന്ന നടപടിയായിരുന്നു ബിജെപി സ്വീകരിച്ചിരുന്നത്. കാശ്മീര്‍ വാലിയെ സംബന്ധിച്ചെടുത്തോളം ഹിന്ദുക്കള്‍ കൂടുതലുള്ള ജമ്മു ഡിവിഷനുകളില്‍ ബിജെപിയുടെ ഇലക്ടറല്‍ പ്രാധാന്യം സ്ഥിരതയുള്ളതായിരുന്നു. കണക്കുകള്‍ പ്രകാരം കാശ്മീര്‍ വളരെ ശ്രദ്ധയോടെ പാര്‍ട്ടി നോക്കി കണ്ടെങ്കിലും 1983 ബിജെപി നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ തന്നെ ജമ്മുവില്‍ കാര്യമായി തന്നെ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. 23 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാശ്മീര്‍ വാലിയില്‍ വെറും മൂന്ന് സ്ഥാനാര്‍ഥികളെ മാത്രമാണ് മത്സരിപ്പിച്ചത്.
ചരിത്രം പരിശോധിച്ചാല്‍ ബിജെപിക്ക് ഒരിക്കലും കാശ്മീര്‍ വാലിയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ല, ഇതാണ് ഇപ്പോള്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ജമ്മുവില്‍ ഉണ്ടാക്കിയത് പോലെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കാശ്മീരില്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല 1983 ലെ തെരഞ്ഞെടുപ്പില്‍ 0.06 ശതമാനം വോട്ടാണ് ബിജെപിക്ക് ആകെ നേടാനായത്. 2014 ലെ അവസാന തെരഞ്ഞെടുപ്പില്‍ പക്ഷെ കാശ്മീര്‍ വാലിയില്‍ 2.24 ശതമാനം വോട്ടുകളുടെ വളര്‍ച്ച കാശ്മീരില്‍ ഉണ്ടായി, ജമ്മുവില്‍ അത് 40 ശതമാനത്തിന് മുകളില്‍ ആയിരുന്നു.
കാശ്മീരില്‍ തങ്ങള്‍ക്ക് അധികം സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുന്ന സ്വതന്ത്രരോ മറ്റു പാര്‍ട്ടികളോ വിജയം കൈവരിച്ചാല്‍ ഭരണത്തിന്റെ നിയന്ത്രണം കയ്യാളാം എന്ന തന്ത്രമാണ് ബിജെപി മെനയുന്നത്. ഇത് പൂര്‍ണ്ണമായും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ്, ഇതിനെതിരെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും, ചില മുതിര്‍ന്ന നേതാക്കളും അതൃപ്തി അറിയിച്ചുവെങ്കിലും അന്തിമ തീരുമാനത്തില്‍ മാറ്റമില്ല. കാശ്മീരില്‍ അധികാരത്തില്‍ വരണമെങ്കില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ജമ്മുവില്‍ കേന്ദ്രീകരിക്കുകയും അവിടെ കിട്ടാവുന്ന അത്രയും വോട്ടുകള്‍ നേടുക എന്നതാണ്.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് അവിടുത്തെ ജനങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് ലഭിക്കാന്‍ കാരണമാകും എന്നൊരു ധാരണ പാര്‍ട്ടിക്കുണ്ട്. പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മൂന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ പ്രധാന സീറ്റുകളായ പുല്‍വാമ, ശ്രീനഗര്‍, കുപ്‌വാര എന്നിവിടങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഇതിന് ശേഷം പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രം മെനയുന്നവര്‍ക്ക് കാശ്മീരിലെ അസംബ്ലി സീറ്റ് ഇതില്‍ നിന്ന് പൊലിയിക്കാം എന്നൊരു ധാരണയുണ്ടായി. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് വളരെ നിര്‍ണായകമായിരുന്നു, ഇതേ മോഡല്‍ തന്ത്രം തന്നെ ഈ തെരഞ്ഞെടുപ്പിലും പയറ്റാനാണ് പാര്‍ട്ടി കരുതുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ജമ്മുവില്‍ 33ല്‍ 25 സീറ്റുകളും നേടാന്‍ കഴിഞ്ഞു, അങ്ങനെയാണ് പിഡിപി പാര്‍ട്ടിയുമായി ചേര്‍ന്ന് 53 അംഗസംഖ്യയുണ്ടാക്കി ഭരണത്തില്‍ വരാന്‍ കഴിഞ്ഞത്. എന്നാല്‍ 2018ല്‍ ഈ ബന്ധം ഇല്ലാതെയായി.
ഗുരെസ്, രഹാം, ലാല്‍ ചൗദ്, അനന്തനാദ് വെസ്റ്റ് എന്നീ സ്ഥലങ്ങളിലാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നത്. അവിടെ ഏതെങ്കിലും സീറ്റില്‍ വിജയിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ പ്രചരണങ്ങള്‍ മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
Content summary; jammu and kashmir election 2024