July 10, 2026 |
Share on

കൂട്ടായ ചര്‍ച്ചയിലൂടെ ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി ജനതാദളുമായുള്ള പ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എം പി വീരേന്ദ്ര കുമാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും ചേര്‍ന്ന് വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും. ജനതാദളിന്റെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമാണെന്നും വ്യക്തിപരമോ പദവികള്‍ക്കുവേണ്ടിയുള്ളതോ അല്ലെന്നും ചെന്നിത്തലയും വീരേന്ദ്ര കുമാറും വ്യക്തമാക്കി. യുഡിഎഫ് അതീവ ഗൗരവത്തോടെയാണ് ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വി എം സുധീരന്‍ ഇന്നുച്ചയ്ക്ക് വീരേന്ദ്ര കുമാറുമായി […]

അഴിമുഖം പ്രതിനിധി

ജനതാദളുമായുള്ള പ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എം പി വീരേന്ദ്ര കുമാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും ചേര്‍ന്ന് വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും. ജനതാദളിന്റെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമാണെന്നും വ്യക്തിപരമോ പദവികള്‍ക്കുവേണ്ടിയുള്ളതോ അല്ലെന്നും ചെന്നിത്തലയും വീരേന്ദ്ര കുമാറും വ്യക്തമാക്കി. യുഡിഎഫ് അതീവ ഗൗരവത്തോടെയാണ് ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വി എം സുധീരന്‍ ഇന്നുച്ചയ്ക്ക് വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×