March 27, 2025 |

ജിയോ ഹോട്ട്സ്റ്റാർ എത്തി; ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ നിരക്ക് 49 രൂപ

ജിയോ സിനിമയും ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറും ലയിച്ചുള്ള ജിയോ ഹോട്ട്സ്റ്റാർ നിലവിൽ വന്നു

ജിയോ സിനിമയും ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ ഇന്ന് മുതൽ സംപ്രേഷണം ആരംഭിച്ചിരിക്കയാണ്. ഈ രണ്ട് പ്ലാറ്റ്ഫോം വഴിയും ലഭ്യമായിരുന്ന ഉള്ളടങ്ങളെല്ലാം സംയുക്തമായി ലഭ്യമാക്കുകയാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ ലക്ഷ്യം.

ഈ പുതിയ സ്ട്രീമിം​ഗ് പ്ലാറ്റ്ഫോം വഴി പത്ത് ഭാഷയിലുള്ള ഉള്ളടക്കങ്ങളാവും ലഭ്യമാവുക. കൂടാതെ വിവിധ അന്താരാഷ്ട്ര സ്റ്റുഡിയോകളിൽ നിന്നും എൻ‌ബി‌സി യൂണിവേഴ്സൽ പീക്കോക്ക്, വാർണർ ബ്രദേഴ്സ്, ഡിസ്കവറി, എച്ച്ബി‌ഒ, പാരാമൗണ്ട് പോലുള്ള സ്ട്രീമിംഗ് സേവനങ്ങളിൽ നിന്നുമുള്ള ഉള്ളടക്കവും ജിയോ ഹോട്ട്സ്റ്റാർ വഴി ലഭ്യമാക്കും. മുമ്പത്തേത് പോലെ തന്നെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടൂർണമെന്റുകൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ തുടങ്ങിയ കായിക വിനോദങ്ങൾ ഒരൊറ്റ ആപ്പിൽ നിന്ന് ആസ്വദിക്കാൻ സബ്‌സ്‌ക്രൈബർമാർക്ക് കഴിയും. ജിയോ ഹോട്ട്സ്റ്റാറിന്റെ എല്ലാ പ്ലാനുകളിലും ലൈവ് സ്‌പോർട്‌സ്, ഏറ്റവും പുതിയ സിനിമകൾ, പോലുള്ള എല്ലാ ഉള്ളടക്കവും ലഭ്യമാക്കുമെന്ന് പറയുന്നു.

ജിയോ ഹോട്ട്സാർ പ്ലാനിൽ ഏറ്റവും ചെറിയ പ്ലാൻ ആണ് മൊബൈൽ വഴിയുള്ള സബ്സ്ക്രിപ്ഷൻ. എച്ച്ഡിലായിരിക്കും ഈ പ്ലാനിലൂടെ ലഭ്യമാവുക. മൊബൈൽ ഫോണിലൂടെ ഒരേസമയം HD റെസല്യൂഷനിൽ (720p) ഉള്ളടക്കം ലഭ്യമാവും. കൂടാതെ 3 മാസത്തേക്ക് 149 രൂപ നിരക്കായിരിക്കും ഈടാക്കുക. ഒരു വർഷം മുഴുവൻ ഉള്ളടക്കം ആസ്വദിക്കാവുന്ന 499 രൂപയുടെ വാർഷിക പ്ലാനുകളും ലഭ്യമാവും.വലിയ സ്‌ക്രീനിൽ ഉള്ളടക്കം കാണാൻ അനുവദിക്കുന്ന ഒരു വിലകുറഞ്ഞ പ്ലാനാണ് ആവശ്യമെങ്കിൽ ഒരേസമയം രണ്ട് ഉപകരണങ്ങളിലേക്ക് ലോഗിൻ ചെയ്യാനും ഫുൾഎച്ച്ഡി (1080p)ൽ ഉള്ളടക്കം ആസ്വദിക്കാനും സൂപ്പർ പ്ലാൻ തിരഞ്ഞെടുക്കാൻ ജിയോ ഹോട്ട്സ്റ്റാർ ആവശ്യപ്പെടുന്നു.

സിനിമകളും ടിവി ഷോകളും 4Kയിൽ കാണാൻ ജിയോഹോട്ട്സ്റ്റാർ പ്രീമിയം പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്ലാൻ പരസ്യരഹിതമായിരിക്കും.
കൂടാതെ നിങ്ങൾക്ക് ഒരേ സമയം ഏതെങ്കിലും നാല് ഉപകരണങ്ങളിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കും. എന്നാൽ സ്‌പോർട്‌സ്, മറ്റ് ഷോകൾ പോലുള്ള തത്സമയ ഉള്ളടക്കങ്ങൾ കാണാൻ ഉപയോക്താക്കൾക്ക് പരസ്യങ്ങൾ കാണേണ്ടി വരുമെന്ന് കമ്പനി പറയുന്നു. നിലവിൽ ജിയോ സിനിമയുടെയോ ഡിസ്നി ഹോട്ട്സ്റ്റാറിന്റെയോ സബ്സ്ക്രൈബറാണ് നിങ്ങളെങ്കിൽ അടുത്ത റീചാർജ് ഡേറ്റ് വരെ സേവനം ലഭിച്ചിരിക്കും. സേവനങ്ങളുടെ റീചാ‌‍ർജ് കാലാവധി അവസാനിക്കുന്നതിലൂടെ വീണ്ടും റീചാ‌ർജ് ചെയ്യുന്നതിലൂടെ ചെയ്താൽ മാത്രമേ വീണ്ടും സേവനം ലഭിക്കയുള്ളൂ. 4K സ്ട്രീമിങ്ങിനു പുറമേ, എഐ പവേർഡ് ഇൻസൈറ്റുകൾ, റിയൽ-ടൈം സ്റ്റാറ്റ്സ് ഓവർലേകൾ, മൾട്ടി-ആംഗിൾ വ്യൂവിങ്, ‘സ്പെഷ്യൽ ഇന്ററസ്റ്റ്’ ഫീഡുകൾ എന്നിവ പോലുള്ള സവിശേഷതകളും ജിയോഹോട്ട്സ്റ്റാറിലുണ്ട്.

content summary: JioStar the joint venture of jio cinema and disneyplus hotstar launched

×