July 16, 2026 |
Share on

കബാലിയില്‍ നിന്ന് നീക്കം ചെയ്ത അഞ്ച് സീനുകള്‍

കബാലിക്ക് വെടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സാ രംഗങ്ങള്‍ അടക്കമുള്ള രംഗങ്ങളാണ് പുറത്തുവിട്ടത്.

രജനീകാന്ത് ചിത്രം കബാലിയില്‍ നിന്ന് നീക്കെ ചെയ്ത അഞ്ച് സീനുകള്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമെന്ന പേരിലാണ് നിര്‍മ്മാതാവ് കലൈപ്പുളി എസ് താണു ട്വിറ്റര്‍ വഴി വീഡിയോ പുറത്തുവിട്ടത്. കബാലിക്ക് വെടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സാ രംഗങ്ങള്‍ അടക്കമുള്ള രംഗങ്ങളാണ് പുറത്തുവിട്ടത്. ചിത്രത്തിന്‌റെ അവസാനവട്ട എഡിറ്റിംഗില്‍ ഈ രംഗങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.

ക്ലൈമാക്‌സിന് തൊട്ട് മുമ്പുള്ള രംഗം നോക്കുക. മരപ്പെട്ടിയില്‍ നിന്ന് കബാലി എടുക്കുന്ന ആ തോക്കിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ പറയുന്ന സീനുണ്ട്. കബാലിക്ക്് ഭാര്യയോടും മകളോടുമുള്ള തീവ്രമായ സ്‌നേഹം ചിത്രീകരിക്കുന്ന രണ്ട് രംഗങ്ങള്‍ നീക്കം ചെയ്യപ്പെട്ടവയില്‍ പെടുന്നു. മറ്റൊന്ന് തന്‌റെ ഗ്യാംഗില്‍ അംഗമായിരുന്ന ദിനേഷുമായുള്ള രംഗമാണ്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×