July 18, 2026 |
Share on

തലൈവാ…സൂപ്പര്‍; കബാലിയുടെ ഫസ്റ്റ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് രജനികാന്ത്

അഴിമുഖം പ്രതിനിധി ആരാധകര്‍ മെനഞ്ഞ രൂപങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ കബാലി പ്രത്യക്ഷത്തില്‍ എത്തി. ഇന്ത്യന്‍ സിനിമയുടെ റിയല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇന്ന് സംവിധായകന്‍ പാ. രഞ്ജിത്തും രജനിയുടെ മകള്‍ സൗന്ദര്യ രജനികാന്തുമാണ് ട്വീറ്റ് ചെയ്തത്. ചിത്രങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം കബാലി ഹാഷ് ടാഗോടുകൂടി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറി. ഒരു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്നെ ഇത്രയേറെ ഹിറ്റാകുന്നതും ഇതാദ്യം. ഇതുവരെ കാണാത്ത ലുക്കിലാണ് […]

അഴിമുഖം പ്രതിനിധി

ആരാധകര്‍ മെനഞ്ഞ രൂപങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ കബാലി പ്രത്യക്ഷത്തില്‍ എത്തി. ഇന്ത്യന്‍ സിനിമയുടെ റിയല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇന്ന് സംവിധായകന്‍ പാ. രഞ്ജിത്തും രജനിയുടെ മകള്‍ സൗന്ദര്യ രജനികാന്തുമാണ് ട്വീറ്റ് ചെയ്തത്. ചിത്രങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം കബാലി ഹാഷ് ടാഗോടുകൂടി ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറി. ഒരു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്നെ ഇത്രയേറെ ഹിറ്റാകുന്നതും ഇതാദ്യം.

ഇതുവരെ കാണാത്ത ലുക്കിലാണ് സ്‌റ്റൈല്‍ മന്നന്‍ കബാലിശ്വരനെന്ന ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്നത്. പൊതുവേദികളില്‍ തന്റെ യഥാര്‍ത്ഥ പ്രായത്തില്‍ എത്തുന്ന രജനി ആദ്യമായി ഒരു സിനിമയില്‍ തലയും താടിയും നരച്ചവേഷത്തില്‍ എത്തുകയാണ്. ഈ സിനിമ ഒദ്യോഗികകമായി അനൗണ്‍സ് ചെയ്ത ദിവസം തൊട്ട് ചിത്രത്തില്‍ രജനി ഏതുരൂപത്തിലായിരിക്കുമെന്ന തരത്തില്‍ ആരാധകരുടെ വക രജനി ലുക്ക് ചിത്രങ്ങള്‍ പരന്നിരുന്നു. ആരാധകരുടെ ഭാവനയില്‍ വിടര്‍ന്നതിനേക്കാള്‍ ഗംഭീരമാണ് യഥാര്‍ത്ഥ കബാലിയെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. 

പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ചെന്നൈയിലെ മൈലാപ്പൂര്‍ ആസ്ഥാനമായുള്ള അധോലോക നായകന്‍ കബാലീശ്വരന്റെ ജീവിതകഥയാണ് പറയുന്നത്. രജനികാന്തിനെ കൂടാതെ രാധിക ആപ്‌തെ, ധന്‍ഷിക, അട്ടക്കത്തി ദിനേഷ് എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്നത്. ഫസ്റ്റ്‌ലുക്കില്‍ തന്നെ രജനി ഞെട്ടിച്ചിരിക്കുന്നതിനാല്‍ ലോകം മുഴുവനുള്ള രജനി ആരാധകര്‍ സിനിമയുടെ റിലീസിനായി ശ്വാസം അടക്കിയുള്ള കാത്തിരിപ്പു ആരംഭിച്ചിരിക്കുകയാണ്.

അതേസമയം ഇന്നു തന്നെ കബാലിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ അതിന് മറ്റൊരു യാദൃശ്ചികതയും ഉണ്ടായി. കമല്‍ ഹാസന്‍ നായകനാകുന്ന തൂങ്കാവനത്തിന്റെ ഫസ്റ്റ് ട്രെയിലറും ഇന്നാണ് പുറത്തിറക്കിയത്. തുടക്ക കാലത്ത് ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് സ്വന്തം താരസിംഹാസനങ്ങള്‍ ഇരുവരും സ്വന്തമാക്കിയപ്പോള്‍ ഇനി ഒന്നിച്ചു ചേരണ്ട എന്ന തീരുമാനമെടുത്തവരാണ് കമലും രജനിയും. അതേസമയം ആരിലും അസൂയ ഉണ്ടാക്കുന്ന സൗഹൃദം നിലനിര്‍ത്തിപ്പോരാനും ഇരുവരും ഇന്നേവരെ ശ്രമിക്കുന്നുമുണ്ട്. ഇരുവരുടെയും സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്യണ്ടെന്ന തീരുമാനം ഉണ്ടായിരുന്നെങ്കിലും 2005 ല്‍ രജനിയുടെ ചന്ദ്രമുഖിയും കമലിന്റെ മുംബൈ എക്‌സ്പ്രസും ഒന്നിടവിട്ട ദിവസങ്ങളില്‍ ഇറങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കബാലിയുടെ ഫസ്റ്റ്‌ലുക്കും തൂങ്കാവനത്തിന്റെ ട്രെയിലറും ഒരുമിച്ച് ഇറങ്ങിയപ്പോള്‍ രജനിയോടും കമലിനോടുമുള്ള ഇഷ്ടത്തില്‍ ഏറ്റകുറച്ചിലില്ലാതെ തന്നെ ആരാധകര്‍ പറയുന്നു; രണ്ടും സൂപ്പര്‍…

Tags:

Leave a Reply

Your email address will not be published. Required fields are marked *

×