June 26, 2026 |
Share on

കല്യാണിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് കൊച്ചിയില്‍ തുടങ്ങി

നിത്യോപയോഗ സാധനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുവാന്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സാധിക്കുമെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്

കല്യാണ്‍ സില്‍ക്ക്‌സിന്റെ കണ്‍സ്യൂമര്‍ റീട്ടെയില്‍ സംരഭമായ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കൊച്ചിയില്‍ മെയ് 12ന് ആരംഭിച്ചു. കണ്‍സ്യൂമര്‍ റീട്ടെയില്‍ രംഗത്തേക്കുള്ള കല്യാണിന്റെ ആദ്യ ചുവടുവയ്പ്പാണ് ഇത്.

കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെവിപി കൃഷ്ണകുമാര്‍, കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടിഎസ് പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ പങ്കെടുത്തു.

എംജി റോഡിന് സമീപം ഹോസ്പിറ്റല്‍ റോഡില്‍ ഷോറൂമിന്റെ ആറും ഏഴും നിലകളില്‍ 20,000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നാണ്. കല്യാണിന്റെ വിജയത്തിന് എന്നും പ്രേരകശക്തിയായിരുന്ന കൊച്ചി നഗരത്തില്‍ തന്നെ തങ്ങളുടെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി പട്ടാഭിരാമന്‍ അറിയിച്ചു.

ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി നിത്യോപയോഗ സാധനങ്ങള്‍ ഓരോന്നും ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ചാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഓരോ ഉല്‍പ്പന്നവും ആഡംബര വില ഇല്ലാതെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുവാന്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സാധിക്കുമെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്.

കൊച്ചിക്ക് ശേഷം കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ കേരളത്തില്‍ ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനാണ് കല്യാണ്‍ സില്‍ക്‌സ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×