2024-ലെ ബജറ്റിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നതിനെടുത്ത തീരുമാനത്തെ കല്യാൺ ജൂവലേഴ്‌സ് സ്വാഗതം ചെയ്യുന്നു. വലിയൊരു വിഭാഗം ആളുകൾ ജോലിചെയ്യുന്ന ഡയമണ്ട് കട്ടിങ്, പോളിഷിങ് മേഖലയുടെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികളും ആഭരണ വ്യവസായത്തിന് ഗണ്യമായ നേട്ടമുണ്ടാക്കാൻ പര്യാപ്തമായവയാണ്. Kalyan welcomes the budget decision
പുതിയ നികുതി വ്യവസ്ഥയിലുള്ളവർക്ക് നികുതിക്കും മറ്റ് ഡിഡക്ഷനുൾക്കും ശേഷം കൂടുതൽ പണം കൈയിൽ ലഭിക്കും. ഇവർ ആസ്തി സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതിനാൽ സ്വർണത്തിലും മറ്റ് ആഭരണങ്ങളിലും നിക്ഷേപം വർധിപ്പിക്കും. ഇത് ആഭരണ വ്യവസായ മേഖലയ്ക്കാകെ ഉണർവ് പകരും.
നിയമാനുസൃത ഇന്ത്യൻ ആഭരണ മേഖലയുടെ ഗുണനിലവാരവും ആഗോള മത്സരക്ഷമതയും കൂടുതൽ വർദ്ധിപ്പിക്കുന്നതിനും ഈ വ്യവസായത്തിൻ്റെ വളർച്ചയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും സംഭാവന നൽകുന്നതിനും ഈ നല്ല മാറ്റങ്ങൾ പ്രയോജനപ്പെടുത്താൻ കല്യാൺ ജുവലേഴ്‌സ് ആഗ്രഹിക്കുന്നു” ടി എസ് കല്യാണരാമൻ മാനേജിംഗ് ഡയറക്‌ടർ,
content summary; Kalyan welcomes the budget decision