June 26, 2026 |
Share on

ഹിമാലയ താഴ്വരയില്‍ കല്യാണ്‍ പോളിന്‍റെ സുസ്ഥിര വികസന മാതൃക

സിവില്‍ സൊസൈറ്റികളുമായും സര്‍ക്കാരുമായും സഹകരിച്ചാണ് കല്യാണ്‍ പോളിന്‌റെ പ്രവര്‍ത്തനങ്ങള്‍. 20 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഉത്തരാഖണ്ഡിലേയും ഹിമാചല്‍ പ്രദേശിലേയും 12 ജില്ലകളിലെ 800 ഗ്രാമങ്ങളിലേയ്ക്ക് വ്യാപിക്കാന്‍ ഹിമാലയന്‍ ഗ്രാസ്റൂട്സ് ഫൗണ്ടേഷന് കഴിഞ്ഞു.

1992ല്‍ പാന്‍ ഹിമാലയന്‍ ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെന്‍ഡ് ഫൗണ്ടേഷന് രൂപം നല്‍കുമ്പോള്‍ കല്യാണ്‍ പോളിന് കൃത്യമായ ലക്ഷ്യങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ടായിരുന്നു. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിലാണ് കല്യാണ്‍ പോളിന്‌റെ ഫൗണ്ടേഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ക്ഷാമം ദാരിദ്ര്യമാണെന്ന് പോള്‍ മനസിലാക്കുന്നു. കിണര്‍ കുഴിക്കല്‍, മഴവെള്ള സംഭരണം, ബയോഗ്യാസ്, ശുചീകരണം തുടങ്ങിയ പരിപാടികളെല്ലാമുണ്ട്. നിരന്തരമായ ചര്‍ച്ചകളിലൂടെ ആശയവിനിമയത്തിലൂടെയും റിസര്‍വ് വനങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും ഹിമാലയന്‍ ഫൗണ്ടേഷന് അനുമതി ലഭിച്ചു.

ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയില്‍ ഗംഗാതടത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്. സ്ത്രീകളാണ് കൂടുതലും. നദീതട സംരക്ഷണവും മലയോര കൃഷിയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നു്. 4300 കുടുംബങ്ങള്‍ ഹിമാലയന്‍ ഫൗണ്ടേഷന്‌റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. 39 ഗ്രാമങ്ങളില്‍ ഗധേര ബച്ചാവോ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സിവില്‍ സൊസൈറ്റികളുമായും സര്‍ക്കാരുമായും സഹകരിച്ചാണ് കല്യാണ്‍ പോളിന്‌റെ പ്രവര്‍ത്തനങ്ങള്‍. 20 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഉത്തരാഖണ്ഡിലേയും ഹിമാചല്‍ പ്രദേശിലേയും 12 ജില്ലകളിലെ 800 ഗ്രാമങ്ങളിലേയ്ക്ക് വ്യാപിക്കാന്‍ ഹിമാലയന്‍ ഗ്രാസ്റൂട്സ് ഫൗണ്ടേഷന് കഴിഞ്ഞു. കുടിവെള്ള വിതരത്തിനായി പൊതുസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. 500 കിണറുകള്‍ നിര്‍മ്മിച്ചു. 4000 വീടുകളില്‍ കക്കൂസ് നിര്‍മ്മിച്ചു. 2400ലധികം വീടുകളില്‍ ബയോഗ്യാസ് സ്ഥാപിച്ചു. 17,600 വീടുകളിലെ ഒരു ലക്ഷത്തോളം വരുന്നവര്‍ക്കായി ദിനംപ്രതി 24 ലക്ഷം ലിറ്റര്‍ ശുദ്ധജലം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. കുടിവെള്ളത്തിനായി ഏറെ ദൂരം നടക്കേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഗ്രാമവാസികളുടെ ദുരിതത്തിന് വലിയ പരിഹാരമായി.

പരമ്പരാഗത വിളകളെ സംരക്ഷിനുള്ള ശ്രമമാണ് നടക്കുന്നത്. മണ്ണ് സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നു. ചെറുകിട ജലസേചന രീതകളും കൃഷിരീതികളും പ്രോത്സാഹിപ്പിച്ച് കുറഞ്ഞ ചിലവില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ പിയാധര്‍ മൈക്രോ വാട്ടര്‍ഷെഡ് ഉദാഹരണം. നൂറ് കണക്കിന് കര്‍ഷകര്‍ക്ക് ഇതിന്‌റെ ഗുണം ലഭ്യമായിട്ടുണ്ട്. ഗ്രാസ്‌റൂട്ട്‌സ് ഫൗണ്ടേഷന്‌റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്. ജംഷഡ്ജി ടാറ്റ ട്രസ്റ്റ്, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍, അര്‍ത്ഥ – സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്‍ഡ് ഫ്രണ്ട് എന്നിവയുടേയും ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടേയും, കേന്ദ്രസര്‍ക്കാരിന്‌റേയും പിന്തുണയുണ്ട്. ഹിമാലയന്‍ താഴ് വരയിലുള്ള എല്ലാ സംസ്ഥാനങ്ങളേയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് കല്യാണ്‍ പോള്‍ ലക്ഷ്യമിടുന്നത്. ബെയര്‍ഫൂട്ട് എഞ്ചിനിയേഴ്‌സ് എന്നാണ് സന്നദ്ധ പ്രവര്‍ത്തകരെ വിളിക്കുന്നത്.
പര്‍വത മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും നിരവധി സെമിനാറുകള്‍ കല്യാണ്‍ പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദര്‍ശനിലെ സോഷ്യല്‍ വാച്ച്, എന്‍ഡിടിവിയിലെ അണ്‍സ്‌റ്റോപ്പബിള്‍ ഇന്ത്യന്‍സ് തുടങ്ങിയ പരിപാടികളിലെല്ലാം ഗ്രാസ്‌റൂട്ട്‌സ് ഫൗണ്ടേഷന്‌റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

വായനയ്ക്ക്: https://goo.gl/Rj6XqJ

Leave a Reply

Your email address will not be published. Required fields are marked *

×