June 15, 2026 |
Share on

കശ്മീര്‍ റീഡറിന്റെ പ്രസിദ്ധീകരണം നിരോധിച്ചു

അഴിമുഖം പ്രതിനിധി ജമ്മു-കശ്മീരിലെ പ്രമുഖ ദിനപത്രമായ കശ്മീര്‍ റീഡറിന്റെ പ്രസിദ്ധീകരണം നിരോധിച്ചു. 2010-ല്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരണം തുടങ്ങിയ കശ്മീര്‍ റീഡറിലെ വാര്‍ത്തകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതും സമാധാനം തകര്‍ക്കുന്നതുമാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. പത്രം അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രിന്റര്‍, പബ്‌ളിഷര്‍, ഉടമസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിത് ശ്രീനഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡോ. ഫാറൂഖ് അഹമ്മദ് ലോണാണ്. ശ്രീനഗറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രചാരമുള്ള അഞ്ചു പത്രങ്ങളില്‍ ഒന്നാണിത്. കശ്മീര്‍ റീഡറിന്റെ ഉടമയും എഡിറ്ററുമായ ഹാജി ഹയാത് മുഹമ്മദ് ഭട്ട് […]

അഴിമുഖം പ്രതിനിധി

ജമ്മു-കശ്മീരിലെ പ്രമുഖ ദിനപത്രമായ കശ്മീര്‍ റീഡറിന്റെ പ്രസിദ്ധീകരണം നിരോധിച്ചു. 2010-ല്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരണം തുടങ്ങിയ കശ്മീര്‍ റീഡറിലെ വാര്‍ത്തകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതും സമാധാനം തകര്‍ക്കുന്നതുമാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി.

പത്രം അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രിന്റര്‍, പബ്‌ളിഷര്‍, ഉടമസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിത് ശ്രീനഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡോ. ഫാറൂഖ് അഹമ്മദ് ലോണാണ്. ശ്രീനഗറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രചാരമുള്ള അഞ്ചു പത്രങ്ങളില്‍ ഒന്നാണിത്.

കശ്മീര്‍ റീഡറിന്റെ ഉടമയും എഡിറ്ററുമായ ഹാജി ഹയാത് മുഹമ്മദ് ഭട്ട് സര്‍ക്കാരിന്റെ നടപടിയെ അപലപിച്ചു. സര്‍ക്കാര്‍ പത്രത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വസ്തുനിഷ്ഠവും സത്യസന്ധവുമായാണ് വാര്‍ത്തകളാണ് കശ്മീര്‍ റീഡറില്‍ പ്രസിദ്ധീകരിക്കുന്നതെന്നും മുഹമ്മദ് ഭട്ട് പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×