കഴിഞ്ഞദിവസം നടന്ന ഇന്ത്യ അയർലാൻഡ് ടി ട്വന്റി മത്സരത്തിനിടയിലാണ് രസകരമായ സംഭവം നടന്നത്. അതിസുന്ദരിയായ ഒരു ഗ്രൗണ്ട് സ്റ്റാഫിനെ മുന്നിൽ കിട്ടിയപ്പോൾ മലയാളിയുടെ മൃദുലമാനസം ഉണർന്നു. പിന്നെ നടന്നത് തികച്ചും സംഗീതാത്മവും സർഗ്ഗാത്മകവുമായ പഞ്ചാരയടി. മലയാളമറിയാത്ത മദാമ്മയ്ക്കു മുമ്പിൽ അവർ ധീരോദാത്തമായി ഇപ്രകാരം പ്രഖ്യാപിച്ചു: “നിൻ മിഴികളിലഞ്ജനമെഴുതാം ഞാൻ, ഇതു നീ ആരോടും പറയില്ലെങ്കിൽ…”
മലയാളം മനസ്സിലായില്ലെങ്കിലും മലയാളികൾ പാടുന്നത് അവർക്ക് മനസ്സിലായി. നിരുപദ്രവകരമായ പഞ്ചാരയടിയെ വളരെ സുന്ദരമായ ചിരിയോടെ അവർ ആസ്വദിക്കുന്നതായും വീഡിയോയിൽ കാണാം.