യെമൻ പൌരനെ വധിച്ച കേസിൽ സൌദിയിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവ്. ജൂലൈ 16ന് നടപ്പിലാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്രൂട്ടർ ഉത്തരവിട്ടത്. വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറിയതായതാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാദാനമായമായി 8.57 കോടി രൂപയാണ് നിമിഷ പ്രിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2017 ജൂലൈയിൽ അറസ്റ്റിലായ നിമിഷപ്രിയയ്ക്ക് 2023ലാണ് വധശിക്ഷ വിധിക്കുന്നത്. നിമിഷപ്രിയ നൽകിയ അപ്പീലുകളെല്ലാം തള്ളിപോയിരുന്നു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. 2012ലാണ് യനനിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്. യെമനിൽ വച്ചാണ് തലാൽ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുന്നത്. അയാളോടൊപ്പം ചേർന്നും നിമിഷപ്രിയയും ഭർത്താവും പിന്നീട് ഒരു ക്ലിനിക് ആരംഭിച്ചു. യെമനില്‍ വച്ച് ഇരുവരും പണം മുഴുവന്‍ ഇതിനായി ഉപയോഗിച്ചിരുന്നു.
ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങിയ ദമ്പതികളില്‍ നിമിഷ മാത്രമാണ് തിരികെ പോയത്. പിന്നാലെ പോവാനിരുന്ന ടോമിയ്ക്ക് യെമന്‍-സൗദി യുദ്ധം കാരണം അതിന് സാധിച്ചില്ല. ഇതിനിടെ തലാൽ നിമിഷയെ ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തട്ടിയെടുക്കുകയും നിർബന്ധിതമായി വിവാഹം ചെയ്യുകയും ചെയ്തു. തലാലിന്റെ പെരുമാറ്റം ശാരീരിക പീഡനത്തിലേക്ക് വഴി മാറിയപ്പോഴാണ് അനസ്തേഷ്യ മരുന്ന് നൽകി നിമിഷപ്രിയ അയാളെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം തലാലിന് എന്തു സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. എന്നാല്‍ അനസ്‌തേഷ്യ മരുന്ന് നല്‍കിയ ശേഷം എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നാണ് നിമിഷ പ്രിയ കോടതിയില്‍ പറഞ്ഞിരുന്നത്.
യെമനിലെ കീഴ്കോടതിയാണ് കേസ് പരിഗണിച്ചത്. യെമനിലെ ഒരു കീഴ്‌ക്കോടതിയിലാണ് കേസ് പരിഗണിച്ചത്, 2020-ൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. പണമില്ലാത്തതിനാൽ നിമിഷ പ്രിയക്ക് അഭിഭാഷകനെ ഏർപ്പാടാക്കാൻ കഴിഞ്ഞില്ല, പക്ഷേ വിചാരണ കോടതി നിയമസഹായം നൽകി. മഹ്ദിയുടെ കുടുംബം എതിർപ്പ് ഉന്നയിച്ചതിനാൽ നിമിഷ പ്രിയയുടെ ദയാഹർജികൾ തുടർന്നുള്ള വിധികളിൽ അപ്പീൽ കോടതികൾ നിരസിച്ചു.
content summary: Kerala nurse Nimisha Priya has been sentenced to death in a case involving the murder of a Yemeni citizen
Leave a Comment