June 05, 2026 |
Share on

ചത്തു കിടക്കുന്ന തന്റെ കോഴിക്കരികില്‍ ഇരുന്നു കരയുന്ന ബാലന്‍; ഇതൊരു തമാശ വീഡിയോ അല്ല

അഴിമുഖം പ്രതിനിധി കൊച്ചുകുട്ടികള്‍ക്ക് മാത്രമെ ഇത്രമേല്‍ ആര്‍ദ്രമായി നിഷ്‌ക്കളങ്കമായി സ്‌നേഹിക്കാന്‍ കഴിയൂ.. ചത്തു കിടക്കുന്ന തന്റെ കോഴിയുടെ ജഡത്തിനരികെയിരുന്നു സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ഷര്‍നാസ് എന്ന ബാലന്‍ തെളിയിക്കുന്നത് അതാണ്.  ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ എത്ര കളിയായിട്ടാണ് അവന്റെ കരച്ചിലിനെ കാണുന്നതെന്ന് ഓഫ് ദി സ്ക്രീന്‍ കേള്‍ക്കുന്ന ശബ്ദങ്ങളില്‍നിന്നും ഡയലോഗുകളില്‍ നിന്നും വ്യക്തമാണ്. പക്ഷേ അവന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ചലനമറ്റ കോഴിയുടെ അരികില്‍  മണ്ണിലിരുന്നു കരയുന്ന ബാലനെ ആശ്വസിപ്പിച്ചു കൊണ്ട് എഴുന്നേറ്റ് വരാന്‍ ഉമ്മ നിര്‍ബ്ബന്ധിക്കുന്നുണ്ടെങ്കിലും തന്റെ കോഴിയെ പിരിയാനാവാതെ […]

അഴിമുഖം പ്രതിനിധി

കൊച്ചുകുട്ടികള്‍ക്ക് മാത്രമെ ഇത്രമേല്‍ ആര്‍ദ്രമായി നിഷ്‌ക്കളങ്കമായി സ്‌നേഹിക്കാന്‍ കഴിയൂ.. ചത്തു കിടക്കുന്ന തന്റെ കോഴിയുടെ ജഡത്തിനരികെയിരുന്നു സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ഷര്‍നാസ് എന്ന ബാലന്‍ തെളിയിക്കുന്നത് അതാണ്. 

ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ എത്ര കളിയായിട്ടാണ് അവന്റെ കരച്ചിലിനെ കാണുന്നതെന്ന് ഓഫ് ദി സ്ക്രീന്‍ കേള്‍ക്കുന്ന ശബ്ദങ്ങളില്‍നിന്നും ഡയലോഗുകളില്‍ നിന്നും വ്യക്തമാണ്. പക്ഷേ അവന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ചലനമറ്റ കോഴിയുടെ അരികില്‍  മണ്ണിലിരുന്നു കരയുന്ന ബാലനെ ആശ്വസിപ്പിച്ചു കൊണ്ട് എഴുന്നേറ്റ് വരാന്‍ ഉമ്മ നിര്‍ബ്ബന്ധിക്കുന്നുണ്ടെങ്കിലും തന്റെ കോഴിയെ പിരിയാനാവാതെ അവന്‍ അവിടെ തന്നെ ഇരുന്നു കരയുകയാണ്.

സഹജീവി സ്‌നേഹം നഷ്ടപ്പെടുന്ന മനുഷ്യരുടെ ലോകത്ത് ഈ കൊച്ചു ബാലന്റെ കോഴിയോടുള്ള സ്‌നേഹം ഒരു വലിയ പാഠമാവുകയാണ് ഒരു തമാശ പോലെ പകര്‍ത്തപ്പെട്ട ഈ മൊബൈല്‍ വീഡിയോ.

 

Leave a Reply

Your email address will not be published. Required fields are marked *

×