ട്വിറ്ററിന് ബദലായി എത്തിയ ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ‘ കൂ ‘ ( koo ) അടച്ച് പൂട്ടുകയാണ്. ‘ ഫണ്ട് ഇല്ലാത്തത് കൊണ്ടാണ് കൂ അടച്ചുപൂട്ടുന്നതെന്ന് സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇംഗ്ലീഷിൽ മാത്രം ഉപയോഗിക്കാവുന്ന സാമൂഹ്യ മാധ്യമമായ ട്വിറ്ററിന് പകരം ഇന്ത്യയിലുള്ളവർക്ക് അവരുടെ മാതൃഭാഷകൾ ഉപയോഗിക്കാവുന്ന തരത്തിലാണ് കൂ എത്തിയത്. എന്നിരുന്നാലും, ട്വിറ്റർ ബി ജെ പി സർക്കാരിനെ വിമർശിക്കുമ്പോഴും കൂ സർക്കാരിനെ അനുകൂലിക്കുന്നതായാണ് കണ്ടിട്ടുള്ളത്. ബിജെപിയുടേയും കേന്ദ്രസർക്കാരിനെയും അനുകൂലിക്കുന്നവരുടെ മാത്രം ഇടമെന്ന തരത്തിലും ‘കൂ’ വിമർശിക്കപ്പെട്ടു. കണ്ടന്റ് അഗ്രഗേറ്റർ സ്ഥാപനമായ ഡെയ്‌ലി ഹണ്ടിനും ‘കൂ’ വിൽക്കാൻ സ്ഥാപകർ ശ്രമിച്ചിരുന്നതായും ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. koo
പ്ലാറ്റ്‌ഫോമിന് പ്രതിദിനം 2.1 ദശലക്ഷം സജീവ ഉപയോക്താക്കളും ഏകദേശം 10 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളും 9,000-ലധികം വിഐപി ഉപയോക്താക്കളുമുണ്ടെന്നാണ് കൂ വിൻ്റെ സ്ഥാപകർ അവകാശപ്പെടുന്നത്. 2022 ൽ ഇന്ത്യയിൽ ട്വിറ്ററിനെ തോൽപ്പിക്കാൻ തങ്ങൾ മാസങ്ങൾ മാത്രം അകലെയായിരുന്നുവെന്നും, കൂടുതൽ ഫണ്ടിങ് ഉപയോഗിച്ച് ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ഇതിലും മികച്ച ലാഭം നേടാൻ സാധിക്കുമായിരുന്നു എന്നും അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും പറഞ്ഞു. ഫണ്ടിങ് കുറഞ്ഞത് മൂലം വളർച്ച മന്ദഗതിയിലായി എന്നും അവർ കൂട്ടിച്ചേർത്തു.
ആക്‌സൽ പാർട്‌ണേഴ്‌സ്, കളരി ക്യാപിറ്റൽ, ബ്ലൂം വെഞ്ചേഴ്‌സ്, ഡ്രീം ഇൻകുബേറ്റർ തുടങ്ങിയ നിക്ഷേപകരുമായി ചേർന്ന് ടൈഗർ ഗ്ലോബലിൻ്റെ നേതൃത്വത്തിൽ നടത്തിയ ഫണ്ടിംഗ് റൗണ്ടിൽ കൂ 30 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ‘ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി മാറാൻ ഞങ്ങൾക്ക് വലിയ പദ്ധതികളുണ്ട്. ഉടൻ വിജയിക്കാനായി ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു
എന്നാണ് 2021-ൽ, അപ്രമേയ രാധാകൃഷ്ണ പറഞ്ഞിരുന്നത്.
content summary ; Koo, India’s aspiring Twitter-rival, to shut down after “prolonged funding winter”