July 11, 2026 |

“കഴകക്കാരനായി ഇനിയില്ല; തന്ത്രിമാരുടെ ബഹിഷ്‌കരണം അറിയില്ലായിരുന്നു”

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ പ്രതികരണവുമായി കഴകക്കാരനായി നിയമിതനായ ബാലു. കഴകം തസ്തികയിലേക്ക് ഇനിയില്ലെന്ന് ജാതി വിവേചനം നേരിട്ട വി.ഐ ബാലു അഴിമുഖത്തോട് പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് മാത്രമല്ല ഒരു ദേവസ്വത്തിലോട്ടും കഴകം തസ്തികയിലേക്ക് പുനര്‍നിയമനം ആഗ്രഹിക്കുന്നില്ലെന്നും ബാലു പ്രതികരിച്ചു.koodalmanikyam temple caste discrimination; balu says he will not be that position again

“വര്‍കിന്റെ അറേജ്‌മെന്റിന്റെ ഭാഗമായി തന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം തന്നാല്‍ തിരികെ ജോയിന്‍ ചെയ്യാം. തന്ത്രിമാര്‍  എനിക്കെതിരെയായിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. മാര്‍ച്ച് ആറിന് കത്ത് കിട്ടിയപ്പോഴാണ് തന്ത്രിമാര്‍ എന്നെ ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് അറിയുന്നത്. പ്രഥമദൃഷ്ട്യാ അവര്‍ എനിക്കെതിരെയാണെന്ന് അതുവരെ തോന്നിയിട്ടില്ലായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലായിരുന്നു മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ അവസ്ഥ. കഴക ജോലിക്കായി അപേക്ഷ ക്ഷണിച്ചത് ജനറല്‍ കാറ്റഗറിയിലായിരുന്നു. അങ്ങനെയായിരുന്നു അപേക്ഷിച്ചത്. പക്ഷേ കൂടല്‍മാണിക്യത്തിലെ സാഹചര്യം എന്താണെന്ന് എനിക്ക് അറിയില്ലെന്നും” ബാലു അഴിമുഖത്തോട് പറഞ്ഞു.

ഫെബ്രുവരി 24 നായിരുന്നു ഈഴവ യുവാവായ വിഐ ബാലു കഴക ജോലിക്കായി കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിയമിതനായത്. എന്നാല്‍ ബാലുവിന്റെ നിയമനത്തിന് പിന്നാലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ സമരം നടത്തുകയായിരുന്നു. തുടര്‍ന്ന് തന്ത്രിമാരും കൂടല്‍മാണിക്യം ദേവസ്വം മാനേജ്മെന്റും നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ കഴകം ജോലിക്കാരനായി നിയമനം ലഭിച്ച ഈഴവ യുവാവിനെ ഓഫീസ് അറ്റന്‍ഡറാക്കുകയും അടിച്ചുതളിക്കാരനായ പിഷാരടി സമുദായക്കാരന് കഴക ജോലിയുടെ ചുമതലയും നല്‍കി.

ഈഴവ യുവാവ്‌ കഴകക്കാരനായതായിരുന്നു തന്ത്രിമാരുടെ എതിര്‍പ്പിന് കാരണമായത്. പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ തന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ഏഴാം തീയതി ഭരണസമിതി ചര്‍ച്ച വിളിക്കുകയും ബാലുവിനെ ഓഫീസ് അസിസ്റ്റന്റായി നിയമിക്കുകയുമായിരുന്നു.

എന്നാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ മുടങ്ങാതിരിക്കാനാണ് ജോലിയില്‍ നിന്നും കഴകക്കാരനായി നിയമിച്ച  ബാലുവിനെ മാറ്റിയതെന്നും പ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞാല്‍ തിരികെ നിയമിക്കുമെന്നുമായിരുന്നു ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.koodalmanikyam temple caste discrimination; balu says he will not be that position again

Content Summary: koodalmanikyam temple caste discrimination; balu says he will not be that position again

Leave a Reply

Your email address will not be published. Required fields are marked *

×