June 04, 2026 |
Share on

ബോർഡർ പട്രോൾ വെടിവെപ്പ്: ചിക്കാഗോ ‘യുദ്ധമേഖല’യെന്ന് ക്രിസ്റ്റി നോം, ട്രംപിനെ വിമർശിച്ച് ഗവർണർ പ്രിറ്റ്സ്കർ

നാഷണൽ ഗാർഡ് വിന്യാസത്തെ ഗവർണർ പ്രിറ്റ്സ്കർ ശക്തമായി അപലപിച്ചു

ഫെഡറൽ ഏജൻ്റുമാർ ഒരു സ്ത്രീയെ വെടിവെച്ചതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടയിൽ, ചിക്കാഗോയെ ഒരു യുദ്ധമേഖല എന്ന് വിശേഷിപ്പിച്ച് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം. എന്നാൽ, ട്രംപ് ഭരണകൂടത്തിൻ്റെ നടപടികൾ പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം ആളിക്കത്തിക്കുകയാണെന്ന് ഇല്ലിനോയിസ് ഗവർണർ ജെബി പ്രിറ്റ്സ്കർ ആരോപിച്ചു.

ഫെഡറൽ ഉദ്യോഗസ്ഥർക്കും സ്വത്തുക്കൾക്കും സംരക്ഷണം നൽകാനായി ഇല്ലിനോയിസ് നാഷണൽ ഗാർഡിലെ 300 അംഗങ്ങളെ ചിക്കാഗോയിലേക്ക് വിന്യസിക്കാൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയതിന് പിന്നാലെയാണ് നോമിൻ്റെ പ്രതികരണം.ഫോക്സ് ന്യൂസ് സൺഡേയിൽ സംസാരിച്ച നോം, ഫെഡറൽ റെയ്ഡുകളെ നിയന്ത്രണം വിട്ടതും അനാരോഗ്യകരവും എന്ന് വിമർശിച്ച മേയർ ബ്രാൻഡൻ ജോൺസനെ ലക്ഷ്യമിട്ടു.

അദ്ദേഹത്തിൻ്റെ നഗരം ഒരു യുദ്ധമേഖലയാണ്, കുറ്റവാളികൾക്ക് അവിടെ പോയി ആളുകളുടെ ജീവിതം നശിപ്പിക്കാൻ കഴിയുന്ന വിധത്തിൽ അദ്ദേഹം കള്ളം പറയുകയാണ്. ഞങ്ങളുടെ ഇടപെടൽ കാരണം ചിക്കാഗോയിലെ തെരുവുകളിൽ നിന്ന് ആയിരം കുറ്റവാളികളെ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്, നോം പറഞ്ഞു.

എന്നാൽ, സിഎൻഎൻ സ്റ്റേറ്റ് ഓഫ് ദി യൂണിയനിൽ പ്രത്യക്ഷപ്പെട്ട ഡെമോക്രാറ്റിക് ഗവർണർ പ്രിറ്റ്സ്കർ, ഫെഡറൽ ഇടപെടലിനെ രൂക്ഷമായി വിമർശിച്ചു.“അവരാണ് അതിനെ ഒരു യുദ്ധമേഖലയാക്കുന്നത്. അവർ ചിക്കാഗോയിൽ നിന്ന് പുറത്തുപോകണം,” പ്രിറ്റ്സ്കർ ആവശ്യപ്പെട്ടു.

Also Read: ഗാസ വെടിനിർത്തൽ: കെയ്‌റോ ചർച്ചകൾ ഇന്ന് ആരംഭിക്കും,ബന്ദി മോചനം ലക്ഷ്യം

വെടിവെപ്പും അന്ത്യശാസനവും

ശനിയാഴ്ച ബോർഡർ പട്രോൾ ഏജൻ്റുമാർ ഒരാൾക്ക് നേരെ വെടിയുതിർത്തപ്പോൾ ഒരു സ്ത്രീക്ക് പരിക്കേറ്റ സംഭവത്തോടെയാണ് നഗരത്തിൽ സംഘർഷം പുതിയ തലത്തിലെത്തിയത്.ഡിഎച്ച്എസ് വക്താവ് ട്രിഷ മക്ലോഗ്‌ലിൻ്റെ വിശദീകരണം അനുസരിച്ച്, ഏജൻ്റുമാർ വാഹനങ്ങളിൽ കുടുങ്ങിപ്പോകുകയും ഒരു വ്യകതി വാഹനം ഓടിച്ച് അവരുടെ നേർക്ക് വരാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് പ്രതിരോധ വെടിവെപ്പ് നടത്തിയത്.

വെടിയേറ്റ സ്ത്രീ യുഎസ് പൗരയാണെന്നും കൈവശം സെമി ഓട്ടോമാറ്റിക് ആയുധം ഉണ്ടായിരുന്നുവെന്നും, കൂടാതെ ഫെഡറൽ ഏജൻ്റുമാരുടെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തിയതിന് (doxing) അവർക്കെതിരെ ആരോപണം ഉണ്ടായിരുന്നുവെന്നും ഡിഎച്ച്എസ് സ്ഥിരീകരിച്ചു.

നാഷണൽ ഗാർഡ് വിന്യാസത്തെ ഗവർണർ പ്രിറ്റ്സ്കർ ശക്തമായി അപലപിച്ചു. “ട്രംപ് ഭരണകൂടത്തിൻ്റെ യുദ്ധവകുപ്പ് എനിക്ക് ഒരു അന്ത്യശാസനം നൽകി. നിങ്ങളുടെ സൈന്യത്തെ വിളിക്കൂ, അല്ലെങ്കിൽ ഞങ്ങൾ ചെയ്യും,” പ്രിറ്റ്സ്കർ X-ലെ പോസ്റ്റിൽ കുറിച്ചു. ഈ തീരുമാനം “തികച്ചും അവിവേകവും അമേരിക്കൻ വിരുദ്ധവുമാണ്” എന്നും ഇത് ഇല്ലിനോയിസ് സംസ്ഥാനത്തിൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content summary: Kristi Noem calls Chicago a ‘war zone’ after federal agents shoot woman

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×