കെഎസ്ആര്‍ടിസി മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് യാത്രാ നിരക്കുകള്‍ വെട്ടിക്കുറച്ചു

മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് യാത്രാ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. തീരുമാനം ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ യാത്രാ ദുരിതം അനുഭവിക്കുന്ന കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്ക് നിരക്ക് വെട്ടിക്കുറവ് വലിയ ആശ്വാസമാകും.

ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കുമുള്ള യാത്രാ നിരക്കില്‍ 90 രൂപയും എറണാകുളത്തേക്ക് 100 രൂപയും കോഴിക്കോട്ടേക്ക് 50 രൂപരയുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നേരത്തെ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് അധിക തുക മടക്കി നല്‍കും. ഓണ്‍ ലൈന്‍ ബുക്ക് ചെയ്തവരുടെ അക്കൗണ്ടിലേക്ക് ബാക്കി തുക എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി വെബ്‌സൈറ്റായ http://www.keralartc.com/ സന്ദര്‍ശിക്കുക.

This post was last modified on December 27, 2016 3:19 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment