UPDATES

വിദേശം

ഞെരുങ്ങി ജീവിക്കാതെ തരമില്ല

നിസ്സഹായതയുടെ പ്രവാസം

                       

ജീവിതത്തിന്റെ പ്രതീക്ഷകളും പേറിയാണ് ഓരോ വ്യക്തിയും പ്രവാസത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. നെയ്തുകൂട്ടിയ സ്വപ്നങ്ങൾ സഫലീകരിക്കണം എന്ന ചിന്തയിലാകണം കുവൈറ്റിലെ തീപിടുത്തത്തിൽ മരണപ്പെട്ട ഓരോരുത്തരും പ്രവാസത്തിലേക്ക് ചേക്കേറിയത്. എന്നാൽ വിധി അവർക്കായി ഒരുക്കി വച്ചത് മറ്റൊന്നായിരുന്നു. എല്ലാം ദഹിപ്പിക്കുന്ന അഗ്നിയുടെ രൂപത്തിൽ മരണം അവർക്കുമേൽ കത്തിപ്പിടിച്ചപ്പോൾ എരിഞ്ഞു ചാമ്പലായത് അവരുടെ സ്വപനങ്ങൾ  കൂടിയാണ്. 195 പേരുണ്ടായിരുണ്ടായിരുന്ന കെട്ടിടത്തിൽ മരണപ്പെട്ട 50 പേരിൽ 25 പേരും മലയാളികാളായിരുന്നുവെന്നത് കേരളത്തെ പിടിച്ചുലച്ച വാർത്തയാണ്. khardships of migrants

കെട്ടിടങ്ങൾക്ക് തീപിടിക്കുന്നത് ആദ്യമായല്ലെന്നാണ് 10 വർഷത്തിലധികമായി കുവൈറ്റിൽ ജോലി ചെയ്യുന്ന മനോജ് ജയപാലൻ പറയുന്നത്. ചൂട് കനക്കുമ്പോൾ എസിയുടെ കോയിൽ കത്തിപ്പിടിച്ച് മറ്റും തീപിടുത്തങ്ങൾ ഉണ്ടാകാറുള്ളതാണ്. പക്ഷെ ഇത്രയും വലിയ അപകടം ഇത് ആദ്യമായാണ് ഉണ്ടായിട്ടുള്ളത്.

എത്ര മാത്രം പൈസ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കാൻ സാധിക്കുമോ അത്രയും അയക്കാൻ വേണ്ടിയാണ് പ്രവാസികളിൽ പലരും പലയിടങ്ങളിലും തിങ്ങി ഞെരുങ്ങി കഴിയുന്നത്. കുവൈറ്റിലെ സാധാരണക്കാരായ പ്രവാസികളാണ് സ്വതവേ ഇത്തരം ഇടുങ്ങിയ ഫ്ലാറ്റിൽ താമസിക്കുന്നത്. കുവൈറ്റ് പൗരന്മാർ എല്ലാവരും വില്ലകളിലാണ് താമസിക്കുക. സാധാരണ ജോലി ചെയ്യുന്നവർക്ക് 200 – 300  കുവൈറ്റ് ദിനാറാണ് ശമ്പളം ഉണ്ടാകുക അതിൽ ഇവിടുള്ള ചിലവുകൾ പരമാവധി കുറച്ച് എത്ര മാത്രം വീട്ടിലേക്ക് അയക്കാൻ സാധിക്കുമോ അത്രയും അയക്കാനാണ് ശ്രമിക്കുക. അതുകൊണ്ട് തന്നെ ഒരു ഫ്ലാറ്റിൽ കുറഞ്ഞത് എട്ട് പേരെങ്കിലും ഉണ്ടാകും. ശ്വാസം വിടാൻ പോലും സ്ഥലം ഇല്ലാത്ത തരത്തിൽ തിങ്ങി ഞെരുങ്ങിയാണ് ഓരോരുത്തരുടെയും ജീവിതം.

നാട്ടിലേത് പോലെ അത്ര സൗകര്യങ്ങൾ അടങ്ങിയത് ഒന്നുമല്ല ഇവിടുള്ള ഫ്ലാറ്റുകൾ. എല്ലാവരും ഉപയോഗിക്കുന്നത് ഒരേ അടുക്കളയും ശുചിമുറിയും ആയിരിക്കും. എല്ലാവർക്കും തരാതരം മുറികൾ ഒന്നും കാണില്ല ഹാൾ അടക്കം എല്ലാഭാഗവും കിടക്കാൻ തന്നെയാണ് ഉപയോഗിക്കുക. ഇത്ര സ്ഥലത്തിന് മാത്രം കുറഞ്ഞത് കുവൈറ്റ് ദിനാർ 35 കൊടുക്കണം, ഇത് നാട്ടിലെ 10000 രൂപയോളം വരും. കിടക്കാൻ ഉപയോഗിക്കുന്ന സ്ഥലത്തിന്റെ വലുപ്പം അനുസരിച്ചാണ് പൈസയും കൂടുക. ഓരോരുത്തരും അവരുടെ പരമാവധി ചിലവ് 100 കുവൈറ്റ് ദിനാറിൽ ഒതുക്കാനാണ് ശ്രമിക്കുക.

ഓരോ പ്രവാസിയെയും സംബന്ധിച്ച് ജോലിസ്ഥലം പോലെ തന്നെ പ്രധാനപ്പെട്ടതാണ് താമസിക്കുന്ന സ്ഥലവും. പക്ഷെ സുരക്ഷിതമായ താമസം ഇന്നും സാധാരണ പ്രവാസികൾക്ക് അന്യമാണ്. നാടിന്റെ നട്ടെല്ല് പ്രവാസികളെന്ന് പറയുമ്പോഴും അവരുടെ സുരക്ഷ സൗകര്യ പൂർവ്വം മറന്നുകളയുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്.

ഒരു കെട്ടിടത്തിന് പരമാവധി 25 വർഷമേ മാത്രമേ ആയുസുള്ളൂ അത് കഴിഞ്ഞാൽ  പൊളിച്ച് മാറ്റണം എന്നാണ് ഇവിടുത്തെ നിയമം. കൂടാതെ എല്ലാ ഫ്ളാറ്റുകളുടെയും താഴത്തെ നിലകൾ ടുകയും വേണം.  ഒന്നാം നില മുതൽ മാത്രമേ ആളുകളെ താമസിപ്പിക്കാൻ പാടുള്ളു, ഒപ്പം പുറത്തേക്കുള്ള വഴികൾ രണ്ടെണ്ണം വേണം. എൻബിടിസി കമ്പനിയുടെ ഉടമസ്ഥതയിലുളള തീപിടുത്തം നടന്ന അപകടമുണ്ടായ കെട്ടിടത്തിന്റെ മേൽനോട്ട ചുമതലയുള്ള വ്യക്തി വിൽക്കാൻ വേണ്ടി കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ വാങ്ങി വച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നത് എന്നാണ് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മനോജും ഇത് തന്നെയാണ് പറയുന്നത്.

കെട്ടിടത്തിന്റെ മേൽ നോട്ട ചുമതലയുള്ള വ്യക്തികളെ ഹാരിസ് എന്നാണ് വിളിക്കുക. ഇവർ
പലതരത്തിലും പണമുണ്ടാക്കാൻ ശ്രമിക്കും. അതിനു വേണ്ടിയാകണം അപകടമുണ്ടായ കെട്ടിടത്തിലെ ചുമതലക്കാരനും 20 ഗ്യാസ് സിലിണ്ടറുകൾ വാങ്ങി വച്ചത്. ഇതുമൂലമാണ്‌ തീ പിടിച്ചപ്പോൾ ഇത്രയും വലിയ അപകടം ഉണ്ടായത്. ഒരാൾ ഒറ്റക്ക് താമസക്കുന്നത് കുറച്ച് അധികം ചിലവുള്ള കാര്യമാണ്. അങ്ങനെ താമസിക്കണമെങ്കിൽ വാടക മാത്രം ഏറ്റവും കുറഞ്ഞത് 120 കുവൈറ്റ് ദിനാർ ആകും, അത്രയും പണം താമസത്തിനു വേണ്ടി  ചിലവഴിക്കാൻ പലർക്കും സാധിക്കില്ല.

 

content summary :  kuwait building fire hardships faced by migrants

Share on

മറ്റുവാര്‍ത്തകള്‍