April 18, 2025 |
Share on

മെസിയുടെയും കളിക്കൂട്ടുകാരി അന്റോണല്ലോ റൊക്കൂസോവിന്റെയും വിവാഹ വീഡിയോകള്‍

അഞ്ച് വയസ്സുമുതല്‍ മെസ്സിയുടെ കളിക്കൂട്ടുകാരിയാണ് അന്റോണല്ലോ

ഫുട്‌ബോള്‍ മിശിഹ ലയണല്‍മെസിയുടെയും കളിക്കൂട്ടുകാരിയും കാമുകിയുമായ അന്റോണല്ലോ റൊക്കൂസോവിന്റെയും വിവാഹം കഴിഞ്ഞു. ഇവരുടെ മകനെ സാക്ഷിയാക്കിയാണ് വിവാഹം നടന്നത്. അഞ്ച് വയസ്സുമുതല്‍ മെസ്സിയുടെ കളിക്കൂട്ടുകാരിയാണ് അന്റോണല്ലോ. അര്‍ജന്റീനയിലെ ഇവരുടെ ജന്മദേശമായ റൊസാരിയോയില്‍ വച്ചായിരുന്നു വിവാഹചടങ്ങ്.

ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ കളിക്കാരടക്കം 260 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് അധികൃതര്‍ക്കാര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ബാഴ്‌സലോണ മാനേജിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പുറമേ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹചടങ്ങില്‍ പങ്കെടുത്ത മറ്റ് അതിഥികള്‍ 550-ഓളം വരുന്ന മാധ്യമപ്രവര്‍ത്തകരാണ്. അനധികൃതമായി വിവാഹചടങ്ങില്‍ പങ്കെടുക്കുന്നവരെ തടയാന്‍ 450 അംഗങ്ങളുള്ള ശക്തമായ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×