February 19, 2025 |
Share on

ലൈവായി പാട്ട് പാടുന്ന ജീവനുള്ള ക്രിസ്മസ് ട്രീ

മോണഷോര്‍സിന്റെ കഴിവും സര്‍ഗ്ഗാത്മകതയും പ്രകടിപ്പിക്കുന്ന ഒരു സംഗീത വിസ്മയം കൂടിയാണ്

മോണഷോര്‍സ് ഹൈസ്‌കൂള്‍ ക്വയര്‍ സംഘടിപ്പിച്ച വെസ്റ്റ് മിഷിഗണില്‍ ആഘോഷിക്കുന്ന ശ്രദ്ധേയമായ ഒരു അവധിക്കാല ആഘോഷമാണ് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പാട്ടുപാടുന്ന ക്രിസ്മസ് ട്രീ. 40 വര്‍ഷമായി ലോകമെമ്പാടുമുള്ള ജനതയുടെ ശ്രദ്ധയാകര്‍ഷിച്ച പാട്ടുപാടുന്ന ക്രിസ്മസ് ട്രീ ഇവരുടെ മാസ്റ്റര്‍ പീസാണ്. ഇത്തവണത്തെ ക്രിസ്മസ് സീസണിലും ഈ പാട്ടുപാടുന്ന ക്രിസ്മസ് ട്രീ പ്രധാന ആകര്‍ഷണമാണ്. അമേരിക്കയിലെ മിഷിഗണില്‍ മോണഷോര്‍സ് ഹൈസ്‌കൂളിലാണ് ഈ അത്യപൂര്‍വ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.live singing christmas tree

67 അടി ഉയരവും 15 വരികളിലായി 180 ഗായകരും ഉള്ള ഈ ട്രീ ഒരു ദൃശ്യവിസ്മയം മാത്രമല്ല, മോണഷോര്‍സിന്റെ കഴിവും സര്‍ഗ്ഗാത്മകതയും പ്രകടിപ്പിക്കുന്ന ഒരു സംഗീത വിസ്മയം കൂടിയാണ്. 25,000 എല്‍ഇഡി ലൈറ്റുകളും നിറയെ നക്ഷത്രങ്ങളും സമൃദ്ധമായ പച്ചപ്പും കൊണ്ട് അലങ്കരിച്ച ഇതിന്റെ സ്റ്റീല്‍ ഫ്രെയിമിന് തിളങ്ങുന്ന ഡിസ്പ്ലേയുമാണ്. ഇതിന് പുറമെ 50 അംഗ വിദ്യാര്‍ത്ഥികളുടെ ഓര്‍ക്കസ്ട്ര സംഘവും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.

singing tree

ട്രീയുടെ ഏറ്റവും മുകളിലെ നക്ഷത്രത്തിന് തൊട്ടുതാഴെയാണ് വൃക്ഷ മാലാഖയുടെ സ്ഥാനം. ഓരോ വര്‍ഷവും തിരഞ്ഞെക്കപ്പെടുന്ന കുട്ടിക്കാണ് ആ സ്ഥാനം നല്‍കുക. 15 വരി ഗായകരെ ത്രികോണാകൃതിയില്‍ ക്രമീകരിച്ച് ഗായകസംഘത്തെ ‘ജീവനുള്ള വൃക്ഷം’ആക്കി മാറ്റുന്നതാണ് ക്രിസ്മസ് ട്രീയുടെ രൂപകല്‍പ്പന. ഈ വര്‍ഷം, 180 അംഗ ഗായകസംഘം ‘ഹാര്‍ക്ക് ദി ഹെറാള്‍ഡ് ഏഞ്ചല്‍സ് സിംഗ്’, ‘നോയല്‍’ പോലുള്ള പാരമ്പര്യ ഗാനങ്ങള്‍ ഉള്‍പ്പെടെ 19 ക്രിസ്മസ് ഗാനങ്ങള്‍ അവതരിപ്പിക്കും.

1980-കളില്‍ ഗായകസംഘത്തിന്റെ വക്താവായിരുന്ന ഡേവ് ആന്‍ഡേഴ്‌സണ്‍ കാലിഫോര്‍ണിയയില്‍ സമാനമായ ഒരു നിര്‍മ്മാണത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അദ്ദേഹം ഈ ആശയം അന്നത്തെ സംവിധായകന്‍ ഗൈ ഫ്രിസെല്ലിനോട് നിര്‍ദ്ദേശിച്ചതോടെയാണ് സിംഗിംഗ് ക്രിസ്മസ് ട്രീ ഉത്ഭവിച്ചത്. ഈ ആശയത്തില്‍ നിന്ന് പ്രചോദനം പ്രാപിച്ച് മോണഷോര്‍സ് ക്വയര്‍ അസോസിയേഷന്‍ അതിനെ സജീവമാക്കാനുള്ള മഹത്തായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

christmas

തുടര്‍ന്ന് ടെക്‌സാസിലെ ”മില്ലാര്‍ഡ് ഹീത്ത്” രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക സ്റ്റീല്‍ ട്രീ ഘടഎ അവര്‍ നിര്‍മ്മിച്ചു. 1985-ല്‍ നോര്‍ട്ടണ്‍ ഷോര്‍സിലെ സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് പള്ളിയിലാണ് ആദ്യമായി പാട്ട് പാടുന്ന ക്രിസ്മസ് ട്രീ അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച പാടുന്ന ക്രിസ്മസ് ട്രീക്ക് ലോക ശ്രദ്ധ നേടിയെടുക്കാന്‍ മോണഷോര്‍സ് ഗ്രൂപ്പിന് സാധിച്ചു. മിഷിഗണില്‍ ഒരു പ്രശസ്ത ഹോളിഡേ ഇവന്റ് ആയും മാറി.

ഒരു പ്രാദേശിക സംരംഭമായാണ് തുടക്കമെങ്കിലും ഇപ്പോള്‍ അന്താരാഷ്ട്ര അംഗീകാരം നേടിയിരിക്കുന്നു. സിംഗിംഗ് ക്രിസ്മസ് ട്രീ ഒരു ആഗോള സെന്‍സേഷനായി പരിണമിച്ചു. അവധിക്കാലത്ത് ഓണ്‍ലൈനില്‍ വ്യാപകമായി പങ്കിട്ട മുന്‍കാല പ്രകടനങ്ങളുടെ വീഡിയോകള്‍ ലോകമാകെ പ്രേക്ഷക ശ്രദ്ധ നേടി.

christmas tree

ഈ റെക്കോര്‍ഡിംഗുകള്‍ ലോകമാകെ പ്രേക്ഷകര്‍ക്ക് ഇവന്റിനെ പരിചയപ്പെടുത്തുകയും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്ക് ഒരു ബക്കറ്റ് ലിസ്റ്റ് അനുഭവമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഇവന്റ് സംവിധാനം ചെയ്ത ഷോണ്‍ ലോട്ടണ്‍, വിദ്യാര്‍ത്ഥികളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും കൂട്ടായ പരിശ്രമവും അഭിനിവേശവുമാണ് അതിന്റെ വിജയത്തിന് കാരണമെന്നാണ് പറയുന്നത്. ഈ വര്‍ഷത്തെ പ്രകടനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്, സിംഗിംഗ് ക്രിസ്മസ് ട്രീയുടെ 40-ാം വാര്‍ഷികവും സംവിധായകന്‍ ഷോണ്‍ ലോട്ടന്റെ നേതൃത്വത്തില്‍ ഉള്ള അവസാന സീസണുമാണ്. മൂന്ന് പതിറ്റാണ്ടിന്റെ സമര്‍പ്പണത്തിന് ശേഷം, മികവും പാരമ്പര്യവും പിന്തുടര്‍ന്ന് ലോട്ടണ്‍ വിരമിക്കുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങലോടെ, മോണ ഷോര്‍സ് ബിരുദധാരിയും, സിംഗിംഗ് ക്രിസ്മസ് ട്രീയിലെ മുന്‍ അവതാരകനുമായ ബ്രണ്ടന്‍ ക്ലോസ് പുതിയ അവതാരകനാകും.

സിംഗിംഗ് ക്രിസ്മസ് ട്രീ ഒരു സംഗീത പ്രകടനം മാത്രമല്ല; ഇത് സമൂഹത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അവധിക്കാലത്തിന്റെ നിലനില്‍ക്കുന്ന സന്തോഷത്തിന്റെ കൂടി ആഘോഷമാണ്.live singing christmas tree

Content Summary: live singing christmas tree

singing christmas tree christmas christmas tree michigan usa 

×