ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 19 ന്

ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളായാണ് ആയാണ് ഇലക്ഷൻ, കേരളത്തിൽ ഏപ്രിൽ 26 ന്

കാത്തിരിപ്പിന് വിരാമമിട്ട് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. 543 ലോക്സഭ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തീയതി തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രണ്ട് മാസം നീണ്ട തെരെഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. ലോക്‌സഭ തെരെഞ്ഞെടുപ്പ് ഏപ്രിൽ 19 ന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലും ഒരേസമയമാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുക.

പുതിയ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് അധികാരത്തിലിരിക്കുന്ന സർക്കാരിനെ വിലക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം തീയതി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രാബല്യത്തിൽ വരുന്നതാണ്. തെരഞ്ഞെടുപ്പിന് രാജ്യം പൂ‍ര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ സമ്മേളനത്തില്‍ അറിയിച്ചു. ആകെ 97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്.

This post was last modified on March 16, 2024 4:44 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment