UPDATES

തിരുമ്പി വന്തിട്ടേന്ന് സൊല്ല്

പന്ത് എന്ന പോരാളി

                       

ഡെറാഡൂൺ ആശുപത്രിയിലെ രാത്രികളിൽ മുഴങ്ങുന്ന നിലവിളി 15 മാസത്തിലേറെയായി ഉമേഷ് കുമാറിനെ വേട്ടയാടിയിരുന്നു. രോഗികളിൽ ഒരാളുടെ കൂട്ടിരിപ്പുകാരനാണ് ഉത്തരാഖണ്ഡിലെ ഒരു സ്വതന്ത്ര എംഎൽഎ കൂടിയായ ഉമേഷ് കുമാർ. ഉമേഷ് കുമാർ കൂട്ടിരിക്കുന്ന രോഗിയാകട്ടെ ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷ ഋഷഭ് പന്തും. 2022 ഡിസംബർ 30 ന്, റൂർക്കിക്ക് സമീപമാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. 15 മാസം മുമ്പ് നടന്ന അപകടത്തിൽ ഋഷഭിന് ഗുരുതരമായി പരിക്കേറ്റു. കാലിനാണ് അപകടത്തിൽ കാര്യമായി ക്ഷതമേറ്റത്. അസാധാരണാമം വിധം മടങ്ങിയിരുന്ന കാല് നിവർത്തിയതിന് ശേഷമാണ് അദ്ദേഹത്തെ കാറിൽ നിന്നും പുറത്തെടുക്കാനായത്.

മാർച്ച് 12 നാണ്, ഋഷഭ് പൂർണമായി സുഖം പ്രാപിച്ചുവെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ക്രിക്കറ്റ് കളിക്കാൻ മടങ്ങിവരുമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഡൽഹി ക്യാപിറ്റൽസ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട, അദ്ദേഹം മാർച്ച് 23 ന് മൊഹാലിയിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹിയെ നയിക്കാൻ ഒരുങ്ങുകയാണ്. ക്രിക്കറ്റ് ഫീൽഡിലേക്കുള്ള ഋഷഭ് പന്തിൻ്റെ തിരിച്ചുവരവ് ഒരുപോലെ പ്രചോദനവും ആത്മവിശ്വാസവും പകരുന്നതാണ്.

അതിജീവനം

“രാത്രി മുഴുവൻ ഋഷഭ് നിലവിളിക്കാറുണ്ടായിരുന്നു. ആ നിലവിളി ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുന്നുണ്ട്. അദ്ദേഹത്തിന് ആങ്സൈറ്റി അറ്റാക്ക് ഉണ്ടായിരുന്നു. പലപ്പോഴും ഋഷഭ് ശാന്തനാകാൻ ശ്രമിച്ചു, പക്ഷേ അപ്പോഴെക്കെ അസഹനീയമായ വേദനയിലായിരുന്നു പന്ത്,” ഋഷഭ് പന്തിന്റെ ബന്ധു കൂടിയായ ഉമേഷ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു. അപകടത്തിൻ്റെ വീഡിയോയിൽ കാർ കത്തുന്നത് കണ്ടപ്പോൾ പ്രതീക്ഷകൾ നശിച്ചിരുന്നതായും, ശരീരമാസകലം പരിക്കോടെയായിരുന്നു ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്ന് ഋഷഭ് പന്തിൻ്റെ പരിശീലകനായ  താരക് സിൻഹയുടെ സഹായിയായിരുന്ന ദേവേന്ദർ ശർമ്മയും പറയുന്നു.

അദ്ദേഹം പരിക്കുകൾ ബേധമായി തിരികെ ജീവിതത്തിലേത്തുമെന്ന പ്രീതിക്ഷ ലഭിച്ചപ്പോഴും അദ്ദേഹത്തിന്റെ കാലിലെ പരിക്കുമൂലം എഴുന്നേറ്റ് നടക്കാനാവുമോയെന്ന ആശങ്ക ഏവരെയും അലട്ടിയിരുന്നു. എന്നാൽ കുറച്ചധികം കാലതാമസം നേരിട്ടുവെങ്കിലും അദ്ദേഹത്തിന് പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും, കുടുംബവും. പന്തിൻ്റെ പരിക്ക് ഗുരുതരമായിരുന്നെങ്കിലും കാലിൻ്റെ ബാക്കി ഭാഗത്തേക്ക് രക്തം നൽകുന്ന രക്തക്കുഴലുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നില്ല. കാൽമുട്ടിൻ്റെ സ്ഥാനചലനം സംഭവിക്കുന്നത്  ശസ്ത്രക്രിയ വിദഗ്ധർക്ക് പ്രത്യേകിച്ച് വെല്ലുവിളിയാണ്, എന്നാൽ ഋഷഭ് പന്തിൻ്റെ കാര്യത്തിൽ,ഇവക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. കാൽമുട്ടിൻ്റെ  ചലനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ശസ്ത്രക്രിയാ വിദഗ്ധരുടെ പ്രധാന ലക്ഷ്യം.

പരിക്ക് മൂലം 45 ദിവസത്തോളം ചികിത്സയിലിരുന്ന ഋഷഭ് പന്ത് ഊന്നുവടി ഉപയോഗിച്ച് നടക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഓരോ ചുവടിലും താൻ കൂടുതൽ ശക്തനാകുകയാണെന്ന അടിക്കുറിപ്പോടെ പന്ത് പങ്കുവച്ച ചിത്രം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കയിലായിരുന്ന ആരാധകർക്ക് വേണ്ടി കൂടിയായിരുന്നു. തന്റെ ആരോഗ്യം പതിയെ  മെച്ചപ്പെടുന്നതിന്റെ വീഡിയോകൾ അദ്ദേഹം പിന്നെയും പങ്കുവച്ചിരുന്നു. ക്ലബ് പ്രേരി ഫയർ പോഡ്‌കാസ്റ്റിൽ, ക്രിക്കറ്റിലേക്കുള്ള  തിരിച്ചുവരവ് തനിക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് പന്ത് വെളിപ്പെടുത്തിയിരുന്നു.

കളിക്കളത്തിലേക്കുള്ള ഋഷഭ് പന്തിൻ്റെ ഏറെ പ്രതീക്ഷയോടെയുള്ള തിരിച്ചുവരവിനൊപ്പമുള്ള ഒരു ചോദ്യം, പന്ത് ക്രിക്കറ്റ് കളിക്കുന്ന രീതിയിൽ മാറ്റങ്ങളുണ്ടാകുമോ എന്നതാണ്. ബിസിസിഐ വീഡിയോയിൽ ഋഷഭ് തൻ്റെ തിരിച്ചുവരവിൻ്റെ ശ്രമങ്ങളെക്കുറിച്ച് പറയുന്ന മനോഹരമായ ഒരു നിമിഷമുണ്ട്. “ഞാൻ ഊന്നുവടികളില്ലാതെ നടക്കാൻ തുടങ്ങിയപ്പോൾ, വലിയ നേട്ടമായിരുന്നു അത്. പിന്നെ ഞാൻ  ജോഗിംഗ് തുടങ്ങി, പിന്നീടാണ്  ബാറ്റ് ചെയ്യാൻ തുടങ്ങിയത് , ശേഷം കീപ്പിംഗ് തുടങ്ങി, ഈ ഘട്ടങ്ങളിലെല്ലാം ഞാൻ സന്തോഷവാനാവായിരുന്നു .” അദ്ദേഹം പറയുന്നു. “ഞാൻ ആവേശഭരിതനാണ്, എന്നാൽ അതേ സമയം പരിഭ്രാന്തനുമാണ്. തിരിച്ചുവരവിനെ കുറിച്ച് പുറത്ത് ഇരുന്ന് സംസാരിക്കുന്നതും, എന്നാൽ മൈതാനത്തിനകത്ത് തിരിച്ചെത്തുമ്പോൾ തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും. ” ഋഷഭ് പന്ത് പറഞ്ഞു.

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രാത്ര  ഋഷഭ്പ ന്ത് രണ്ട് വെല്ലുവിളികൾ നേരിടേണ്ടി  വരുമെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനോട്  പറയുന്നു. “സ്ക്വാട്ട്കൾ ചെയ്യുമ്പോൾ കാൽമുട്ടിന്  ബലം കൊടുക്കേണ്ടി വരും അദ്ദേഹത്തിന് തൻ്റെ വിക്കറ്റ് കീപ്പിംഗ് രീതി അൽപ്പം മാറ്റേണ്ടി വന്നേക്കാം.  സമ്മർദ്ദ സാഹചര്യങ്ങളോട് പന്ത് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് മറ്റൊരു ചോദ്യമെന്ന് രാത്ര പറയുന്നു. “പരിക്കിനെക്കുറിച്ച് മറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, പരിക്കിന്റെ ഓർമ്മ എപ്പോഴും ഉണ്ടായിരിക്കും. കാൽമുട്ടിന്റെ ആരോഗ്യം നന്നായി വീണ്ടെടുത്തിട്ടുണ്ടെങ്കിൽ, ടെസ്റ്റിൽ വിക്കറ്റ് കീപ്പുചെയ്യുന്നത് അദ്ദേഹത്തിന് പ്രയാസായമായിരിക്കില്ല.  പതിയെ ടെസ്റ്റ് ക്രിക്കറ്റിലേക്കും അദ്ദേഹം മടങ്ങിയെത്തും,” രാത്ര പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍